വസുര്‍വ്വസുമനാസത്യസ്സമാത്മാ സമ്മിതസ്സമ:
അമോഘ: പുണ്ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതി
അമോഘ: പുണ്ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതി
104. വസു: - എല്ലാ ഭൂതങ്ങള്‍ക്കും വാസസ്ഥാനമായവന്‍, എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്‍
105. വസുമനാ: - പ്രശസ്തമായ മനസ്സോടു കൂടിയവന്‍
106. സത്യ: - സത്യസ്വരൂപന്‍ (സത് - പ്രാണങ്ങള്‍, തി - അന്നം, യം - സൂര്യന്‍) പ്രാണരൂപനും, അന്നരൂപനും, സൂര്യരൂപനും ആയവന്‍
107. സമാത്മാ - എല്ലാ പ്രാണി ജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവ് ഉള്ളവന്‍
108. സമ്മിത: - സകല പദാര്‍ത്ഥങ്ങളെക്കൊണ്ടും പരിഛെദിക്കപ്പെടുന്നവന്‍
109. സമ: - മഹാലക്ഷ്മിയോടു കൂടിയവന്‍
110. അമോഘ: - പൂജ, സ്തുതി, സ്മരണം എന്നിവ ചെയ്‌താല്‍ സമ്പൂര്‍ണ്ണമായ ഫലം ദാനം ചെയ്യുന്നവന്‍
111. പുണ്ഡരീകാക്ഷ:- ഹൃദയമാകുന്ന പുണ്ഡരീകത്തില്‍ വ്യാപിച്ചിരിക്കുന്നവന്‍, പുണ്ഡരീകങ്ങള്‍ പോലെ ഉള്ള അക്ഷികള്‍ ഉള്ളവന്‍
112. വൃഷകര്‍മ്മാ - ധര്‍മ്മ രൂപമായ കര്‍മ്മത്തോട് കൂടിയവന്‍
113. വൃഷാകൃതി: - ധര്‍മ്മത്തിന് വേണ്ടിത്തന്നെ ഉള്ള ശരീരത്തോട് കൂടിയവന്‍
No comments:
Post a Comment