ദാസേട്ടന്‍ ആലപിച്ച ഈ ഗാനം എത്ര കേട്ടാലും മതി വരില്ല.. അത്രക്ക് നല്ല വരികളുമാണ്. ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം എന്നാ ഈ ഗാനം മുഖരി രാഗത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.. സിനിമ ഗാനം പച്ച പനംതത്തെ ഇതേ രാഗത്തിലുള്ളതാണ്.. എല്ലാവര്ക്കും ഇഷ്ടപെടുമെന്ന വിശ്വാസത്തോടെ..
-------------------------------------------------------------------------------------------------------
ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം
ജ്ഞാനമുദ്രയേന്തും മൂര്‍ത്തി നല്‍കും തത്ത്വമാഹാത്‌മ്യം
മോഹജടിലം തമസ്സാകെ മാഞ്ഞുപോകുമ്പോള്‍
ഉള്ളില്‍ നമഃശിവായ സുകൃതമന്ത്രം ഉദയമാകേണം
(ഭസ്‌മമിട്ടൊരു)
സൂര്യനും ചന്ദ്രനും ഇരുമിഴിയാകും
ഭൂതനാഥ നിന്റെ പീഠമെന്നില്‍ തീര്‍ത്ഥം തൂകി
അഴലുകള്‍ കൂവളമാക്കി അവശത നീര്‍ധാരയാക്കി
ഒരു ജന്മം നടതള്ളാന്‍ അടിയനെത്തി...
(ഭസ്‌മമിട്ടൊരു)
ഭ്രാന്തനും മൂകനും സ്വയമുണര്‍ത്താന്‍
നീയേ ഔഷധമായ് മാറുന്ന ധ്യാനമൂര്‍ത്തി
അഹങ്കാരം അര്‍ഘ്യമാക്കാം അലങ്കാരം ഭിക്ഷയാക്കാം
പ്രപഞ്ചത്തിന്‍ ഗുരുവല്ലോ ദക്ഷിണാമൂര്‍ത്തി...
(ഭസ്‌മമിട്ടൊരു)
No comments:
Post a Comment