എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി അദ്ദേഹം തന്നെ പാടിയ ഈ ഗാനം എം ജി ശ്രീകുമാര്‍ വീണ്ടും പാടിയിട്ടുണ്ട്. ഈ രണ്ടു ഗാനങ്ങളും ചേര്‍ക്കുന്നു. ഈ ഗാനം ഒരുക്കിയിരിക്കുന്നത് രീതിഗൌള എന്ന രാഗത്തിലാണ്... തീര്‍ച്ചയായും എല്ലാവര്ക്കും ഇഷ്ടപെടും ഈ ഗാനം... മലയാളത്തിലെ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ സന്തതം സുമശരന്‍ എന്ന യേശുദാസ് പാടിയിരിക്കു ഗാനത്തിന്റെ പല്ലവി, സിന്ദൂരരേഖ എന്ന സിനിമയിലെ
പ്രണതോസ്മി, പ്രണവം എന്ന ഭക്തിഗാന ആല്‍ബത്തിലെ പ്രലയജലതിന്മേല്‍ ഗജമുഖനെ എന്നീ ഗാനങ്ങള്‍ എല്ലാം തന്നെ രീതിഗൌള രാഗത്തിലാണ്. രവീന്ദ്രന്‍ മാഷ്ന്റെ മാസ്റ്റര്‍പീസ് ഗാനമായ കണ്ടു ഞാന്‍ മിഴികളില്‍ എന്ന ഗാനവും ഇതേ രാഗത്തില്‍ തന്നെയാണ്.
--------------------------------------------------------------------------------------------------------
അഷ്ടപദിലയം തുള്ളി തുളുമ്പുന്ന
അമ്പലപുഴയിലെ നാലമ്പലത്തില്‍ നെയ്ത്തിരി കത്തുന്ന കല്‍വിളക്കും
ചാരി നിര്‍ധനന്‍ ഞാന്‍ മിഴി പൂട്ടി നിന്നൂ.. (അഷ്ടപദിലയം)
ഹൃദയത്തിലുരുകാത്ത
ദാരിദ്ര്യ ദുഖമാം വെണ്ണയും കണ്ണീരാം പാല്‍കിണ്ണവും
ഗോകുലപാലകനെകുവാന്‍ നിന്ന ഞാന്‍
വൃന്ദാവന കുളിര്‍ തെന്നലായി
വൃന്ദാവന സാരംഗമായി (അഷ്ടപദിലയം)
കണ്ണനെ കാണാതെ
തളര്‍ന്നു ഞാന്‍ കളിത്തട്ടില്‍
കൃഷ്ണഗാഥ പാടി വീണുറങ്ങി
ശംഖൊലി കേട്ടു ഞാനുനര്‍ന്നപ്പോള്‍ കണി കണ്ടു
നിന്‍ തിരുമാറിലെ വനമാലയും
നിന്‍ വിരലൊഴുകും മുരളികയും (അഷ്ടപദിലയം)
അഷ്ടപദിലയം എം ജി ശ്രീകുമാര്‍
അഷ്ടപദിലയം എം ജി രാധാകൃഷ്ണന്‍
:) !
ReplyDeletewas searching for this... gud to have seen this
ReplyDelete