Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, June 13, 2010

നീര്‍മിഴിയിണയില്‍ കാരുണ്യം വഴിയും (Neermizhiyinayil Kaarunyam)


നമുക്കേവര്‍ക്കും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ശരത്
ദ്വിജാവന്തി രാഗത്തില്‍ മനോഹരമായി  ചിട്ടപ്പെടുത്തിയ ഗാനം. 
 ശ്രീ പി ഉണ്ണികൃഷ്ണന്‍ ആലപിച്ചിരിക്കുന്നു. 
ഗോപീചന്ദനം എന്ന വളരെ പഴയ ഒരു ആല്‍ബത്തിലെ ഗാനമാണിത്. 
----------------------------------------------------------------------------------
നീര്‍മിഴിയിണയില്‍ കാരുണ്യം വഴിയും
നീരദ വര്‍ണാ ഗുരുപവനെശാ
നീട്ടിയ തൃക്കൈയില്‍ ഒരു പിടി അവില്‍ പോലെ
അര്‍പ്പിക്കയാണീ ദ്വിജാവന്തി (2)

ഓരോ മനസ്സിലും തുളുമ്പുന്ന ഭക്തി തന്‍ ഓളങ്ങള്‍ കണ്ണാ നിന്‍ നടനരംഗം (2)
ആ മണിമുരളിയില്‍ വഴിയേണം ഞാനു‍ണര്‍ത്തും മായാമാളവഗൌളതരംഗം
മായാമാളവഗൌളതരംഗം
( നീര്‍മിഴിയിണയില്‍ കാരുണ്യം )

മാനസസരസ്സില്‍ ‍നീന്തിതുടിക്കേണം മാമകജീവനരാഗമരാളം (2 )
മാധവ നുകരുക മതിവരുവോളം
ഞാനാലപിക്കുമീ കേദാരഗൌളം
( നീര്‍മിഴിയിണയില്‍ കാരുണ്യം )

No comments:

Post a Comment