ടി എസ് രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഈ ഭക്തിഗാനം എല്ലാവരും കേട്ടിരിക്കണ്ടതാണ്. നാട്ടകുറിഞ്ഞി രാഗത്തില്‍ മനോഹരമായി മെനഞ്ഞെടുത്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗൃഹീത ഗായകനായ മധു ബാലകൃഷ്ണനാണ്. നമഹ നമഹ ശ്രീമഹാഗണപതേ നമഹ എന്നാ യേശുദാസ് ആലപിച്ച ഗാനം ഇതേ രാഗം തന്നെ. ഇതിന്റെയും ശില്പി ടി എസ് ആര്‍ തന്നെ. എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ തിരനുരയും ചുരുള്‍മുടിയില്‍ സാഗരസൌന്ദര്യം എന്ന ഗാനം ഇതേ രാഗത്തില്‍ തന്നെ ഉള്ളതാണ്. സുഖമോ ദേവി എന്ന ഗാനവും ( ആനന്ദഭൈരവി എന്ന സിനിമയിലെ ) നാട്ടകുറിഞ്ഞി തന്നെ..
---------------------------------------------------------------------------------
സൌമിത്രിയായ് നിന്റെ ആഞ്ജകള്‍ നിറവേറ്റാന്‍ കൈ വന്നതാണെന്റെ ജന്മം
സൌഭാഗ്യ ലക്ഷ്മിയാം മൈഥിലീ ദേവിയെ സവിനയം പൂജിക്കും പുണ്യജന്മം (2)
രാമനില്ലതോരായോധ്യയാം കാട്ടില്‍ സീതയാമമ്മയില്ലാത്ത നാട്ടില്‍ (2)
ഞാനെന്ന ലക്ഷ്മണനില്ല സമ്മതമേകു പിന്നാലെ പോരാന്‍
സീതാ രാമപര്‍ണാശ്രമം കാക്കാന്‍ (സൌമിത്രിയായ്)
മാരീചനാകുന്ന മായാമൃഗത്തെ രാമാ ഭവാന്‍ പോലും പിന്തുടര്‍ന്നാല്‍ (2)
ലക്ഷ്മണ രേഖ വരയ്ക്കാന്‍ വരും ദുഖങ്ങള്‍ പങ്കിട്ടെടുക്കാന്‍
പാവം ലക്ഷ്മണനുണ്ട് സഹിക്കാന്‍ (സൌമിത്രിയായ്)
സൌമിത്രിയായ് നിന്റെ
No comments:
Post a Comment