Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks
Showing posts with label ചാണക്യദര്‍ശനം. Show all posts
Showing posts with label ചാണക്യദര്‍ശനം. Show all posts

Friday, October 29, 2010

Chanakyadarshanam - Slokam 9 : ചാണക്യദര്‍ശനം - ശ്ലോകം 9

ദൂരസ്ഥോ അ പി ന ദൂരസ്ഥോ 
യോ യസ്യ മനസി സ്ഥിത:
യോ യസ്യ ഹൃദയേ നാസ്തി 
സമീപസ്ഥോ അ പി ദൂരത:

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ നമ്മുടെ ഹൃദയത്തില്‍ തന്നെയിരിക്കുന്നു. അങ്ങ് ദൂരെ നാഴികകള്‍ക്കപ്പുറമാണെങ്കിലും അയാളുടെ സാമീപ്യം നാം എപ്പോഴും അനുഭവിക്കുന്നു. മറിച്ചു നമുക്കൊട്ടും വേണ്ടാത്തവന് നമ്മുടെ ഹൃദയത്തില്‍ സ്ഥാനമില്ല. തൊട്ടടുത്തിരിക്കുന്നു എങ്കില്‍ പോലും അയാള്‍ സമീപസ്ഥനല്ല. കിലോമീറ്ററുകള്‍ക്കപ്പുറം ഉള്ള ഒരാളാണ്.

എല്ലാ ബന്ധങ്ങളും മനസ്സ് കൊണ്ടാണ് സൃഷ്ടിക്കുന്നത്. സ്നേഹിക്കുന്നവരെയൊക്കെ നാം മനസ്സില്‍ കൊണ്ടു നടക്കുന്നു. എപ്പോഴും ഓര്‍ക്കുന്നു, കണ്ണില്‍ കാണുന്നു. അത് കൊണ്ടു അവര്‍ എത്ര അകലെ ആണെങ്കിലും ആ ദൂരം നമുക്ക് അനുഭവപ്പെടുന്നില്ല. കാരണം രണ്ടുപേരെയും ഒന്നിപ്പിക്കുന്നത് മനസ്സാണ്. നേരെ മരിച്ചുമുണ്ട് കഥകള്‍. ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ തൊട്ടടുത്ത്‌ ഇരിക്കുന്നുണ്ടെങ്കില്‍ പോലും നാം അയാളുടെ സാന്നിദ്ധ്യം അറിയുന്നില്ല, അയാളെക്കുറിച്ച് ഓര്‍ക്കുന്നുമില്ല, അയാളെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. മനസ്സിലെ വിമുഖത വളരെ വ്യക്തം.   

Friday, September 17, 2010

Chanakyadarshanam - Slokam 8 : ചാണക്യദര്‍ശനം - ശ്ലോകം 8

കൃതേ പ്രതികൃതം കുര്യാത്
ഹിംസേന പ്രതി ഹിംസനം
തത്രദോഷോ ന പദതി
ദുഷ്ടേ ദുഷ്ടം സമാചരന്‍


ഓരോ സ്വഭാവക്കരോടും നാം അതിനൊത്ത വിധം തന്നെ പെരുമാറേണ്ടതാണ്. മര്യാദക്കാരനോട് മര്യാദ, ഹിമ്സകനോട് ഹിംസ, ദുഷ്ടനോട് ദൌഷ്ട്യം ഇതില്‍ പാപമൊന്നുമില്ല.നമ്മുടെ ചുറ്റുമുള്ളവര്‍ ഏതെല്ലാം തരക്കാരാണെന്ന് നാം ശരിക്ക് പഠിച്ചറിയേണ്ടതാണ്. അവര്‍ നമ്മോടു പെരുമാറുന്നത് എങ്ങനെയാണോ അതെ വിധം തന്നെ നമുക്ക് തിരിച്ചു പെരുമാറാന്‍ കഴിയണം. ചുരുക്കം ചിലരെങ്കിലും ഈ സന്ദര്‍ഭത്തില്‍ സംശയിച്ചു നില്‍ക്കാറുണ്ട്. അവര്‍ നമ്മുടെ പെരുമാറ്റത്തിന്റെ ഔചിത്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. മറ്റുള്ളവര്‍ നമ്മെ അപമാനിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാവുന്ന സ്വഭാവമാണല്ലോ നമ്മളും കൈക്കൊള്ളണ്ടത് ..ഇത് വെറും പ്രകൃതി നിയമം മാത്രമാണ്. എന്ന് വെച്ചാല്‍ ചുറ്റുപാടിന്റെ പ്രകോപനങ്ങളെ തടുത്തു നില്‍ക്കാന്‍ കരുത്തു നേടേണ്ടത് മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയുംധര്‍മ്മമാണ്.

Tuesday, September 7, 2010

Chanakyadarshanam - Slokam 6 : ചാണക്യദര്‍ശനം - ശ്ലോകം 6

യാ വത്സ്വസ്ഥോ ഹ്യയം ദേഹോ
യാവന്മ്രുത്യുശ്ച  ദുരത:
താവദാത്മഹിതം കുര്യാല്‍
പ്രാണാന്തേ കിം കരിഷ്യതി.

"യൌവനത്തില്‍ നമുക്ക് നല്ല ആരോഗ്യമുണ്ട്. ധനശേഷി ഉണ്ട് . സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇപ്പോഴാണ് ഏറ്റവും പറ്റിയ സമയം. പടി കടന്നു എത്തുന്ന മരണം വാതില്‍ക്കല്‍ മുട്ടി വിളിക്കുമ്പോള്‍ സുകൃതം ചെയ്യാന്‍ സമയം കിട്ടാതെ വരും. നാളെ നാളെ എന്നാ ചിന്ത അബദ്ധമാണ്. പകരം ഇന്ന് ഇന്ന് എന്ന്ചിന്തിക്കുക."

ഒരു പഴഞ്ചൊല്ല്  കേട്ടിട്ടുണ്ട്. സുകൃതം ചെയ്യാന്‍ സമയം വേണ്ട. അത് തന്നെയാണ് ഇവിടെയും അര്‍ത്ഥം. ഈ പഴഞ്ചൊല്ല് വളരെ പ്രതീകാത്മകമാണ്. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ രണ്ടു തവണ ചിന്തിക്കണം. നാളേക്ക് നീട്ടണം. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സന്ദര്‍ഭം കൊടുക്കണം, എന്നാല്‍ ശരിയായ കാര്യങ്ങള്‍ സുകൃതം ചെയ്യാന്‍ കിട്ടുന്ന ആ നിമിഷത്തില്‍ തന്നെ ചെയ്തു തീര്‍ക്കുകയായിരിക്കും യുക്തി. ആര്‍ക്കറിയാം നാം അടുത്ത സെക്കന്റില്‍ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന്? ഇതിലൊരു വേദാന്തവും ഇല്ല. വെറും ഒരു പ്രായോഗിക തത്വം മാത്രം. കാരണം നമ്മുടെ രാജവീഥികളില്‍ ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്ന അത്യാഹിതങ്ങള്‍ക്ക് കയ്യുംകണക്കുമില്ല.

Sunday, September 5, 2010

Chanakyadarshanam - Slokam 4 : ചാണക്യദര്‍ശനം - ശ്ലോകം 5

അര്‍ത്ഥ നാശം മനസ്താപം
ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച
മതിമാന്‍ ന പ്രകാശയേല്‍



ബുദ്ധിമാന്‍ ചില കാര്യങ്ങള്‍ പരസ്യപ്പെടുത്തിക്കൂടാ. ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിലുള്ള അപവാദം, വഞ്ചനയുടെ കഥ എന്നിവ.


ലോക വ്യവഹാരങ്ങളെ കുറിച്ചാണ് ഈ വിവരണം. പലപ്പോഴായി പലര്‍ക്കും ധനനഷ്ടം ഉണ്ടായേക്കാം. വീട്ടില്‍ ദുസ്സഹമായ പലതും നടന്നെന്നു വരാം. മനസ്സില്‍ മുറിവേല്‍ക്കുന്ന അപവാദങ്ങള്‍ ഉണ്ടായേക്കാം. താന്‍ ഏറെ വഞ്ചിക്കപ്പെട്ടു എന്നും വരാം. ഇതൊന്നും ബുദ്ധിമാന്‍ പരസ്യമാക്കാറില്ല. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ എല്ലാം ബുദ്ധിമാനും ബുദ്ധിശൂന്യനും ഒരു പോലെ നേരിടേണ്ടി വരാറുണ്ട്. ബുദ്ധിശൂന്യരായതു കൊണ്ടാവാം, ചിലരൊക്കെ തന്റെ അനുഭവങ്ങള്‍ ഉറക്കെ വിളിച്ചു പറയാറുണ്ട്‌. ഇത് ശ്രവിക്കുന്ന ബഹു ജനങ്ങള്‍ അയാളോടു സഹതപിക്കുന്നതിനു പകരം അയാളുടെ നോട്ടക്കുറവിനെയും ശ്രദ്ധയില്ലായ്മയെയും പഴി പറയുന്നു. നേരെ മരിച്ചു ബുദ്ധിശാലിയായ ഒരാള്‍ തനിക്കു പറ്റിയ അബദ്ധങ്ങള്‍ ഒരിക്കലും പരസ്യപ്പെടുത്തുന്നില്ല.






ഗുരു ചാണക്യന്‍ അവതരിപ്പിക്കുന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു മാനസിക അപഗ്രഥനമാണ്. ഏതു തരത്തിലുള്ള നഷ്ടമായാലും ശരി അത് വ്യക്തിക്ക് അപകര്‍ഷതാബോധമുണ്ടാക്കുന്നു. ആര്‍ക്കായാലും വിജയത്തിന്റെ ഫലം ഉത്കര്ഷവും പരാജയത്തിന്റെ ഫലം അപകര്ഷവും ആണ്. അപകര്‍ഷത അനുഭവിക്കാന്‍ തുടങ്ങിയാല്‍ ബുദ്ധിയുടെ വിവേചനാധികാരം നഷ്ടപ്പെടും. ജീവിത ധര്‍മ്മത്തിന്റെ അനുഷ്ടാനങ്ങളും ചത്തു പോകും. അങ്ങനെയുള്ള ആളുകള്‍ പഴംചൊല്ല് പറയുന്നത് പോലെ " ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും " എന്നയിതീരും. ഇത് മാത്രമല്ല നമ്മുടെ പരാജയം നമ്മുടെ ക്ഷീണം കൊണ്ടാണ് എങ്കില്‍ ആ ക്ഷീണഭാഗം ശത്രുക്കള്‍ മനസ്സിലാക്കുന്നു. നമ്മെ കീഴ്പെടുത്താന്‍ ഒരായുധമായി ആ ദുര്‍ബലത നമുക്കെതിരെ പ്രയോഗിക്കുന്നു.

Saturday, September 4, 2010

Chanakyadarshanam - Slokam 5 : ചാണക്യദര്‍ശനം - ശ്ലോകം 5

" യഥാ ചതുര്ഭി: കനകം പരീക്ഷ്യതേ
നിഘര്ഷണ ചേദന താപ താഡനൈ:
തഥാ ചതുര്ഭി: പുരുഷ പരീക്ഷ്യതേ
ത്യഗേന ശീലേന ഗുണേന കര്‍മ്മണാ "


" സ്വര്‍ണത്തിന്റെ മാറ്ററിയുന്നത്‌ ഉരച്ചിട്ടും മുറിച്ചിട്ടും പഴുപ്പിച്ചിട്ടും തല്ലിപ്പരത്തിയുമാണ്. മനുഷ്യന്റെ നന്മ തെളിയുന്നത് അവന്റെ ത്യാഗം കൊണ്ടും സ്വഭാവം കൊണ്ടും ഗുണം കൊണ്ടും പ്രവര്‍ത്തി കൊണ്ടുമാണ്. "


സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉത്തമം മനുഷ്യന്‍ തന്നെ. ലോഹങ്ങളില്‍ സ്വര്‍ണത്തിനാണ് സ്ഥാനം. അത് തന്നെ ജന്തുക്കളില്‍ മനുഷ്യനും. മാറ്റ് കൂടുന്തോറും സ്വര്‍ണം തിളങ്ങുന്നു. ഗുണം കൂടുന്തോറും മനുഷ്യന്‍ വിളങ്ങുന്നു. മാറ്റ് തെളിയിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ആവശ്യമാണ്‌. ജന്തു ജാലങ്ങളില്‍ മാത്രമല്ല എല്ലാ പദാര്‍ത്ഥങ്ങളിലും ഈ പരീക്ഷണം നടക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങളെ അതി ജീവിക്കാന്‍ കഴിയുന്ന സൃഷ്ടിക്കു മാത്രമേ നിലനില്പുള്ളൂ . അത് കൊണ്ട് പ്രരാബ്ധങ്ങളെയും ക്ലേശങ്ങളെയും മാറ്റ് തെളിയിക്കാനുള്ള പരീക്ഷണങ്ങളായി അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ ആ വ്യക്തിക്ക് തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി പോലും തരണം ചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്നുള്ളതാണ് ആ അഭിമാനം.

Saturday, August 28, 2010

Chanakyadarshanam - Slokam 4 : ചാണക്യദര്‍ശനം - ശ്ലോകം 4


ആതുരെ വ്യസനെ പ്രാപ്തേ
ദുര്ഭിക്ഷേ ശാസ്തൃ സങ്കടെ
രാജദ്വാരെ ശ്മശാനാ
യസ്തിഷ്ഠതി ബാന്ധവ:

രോഗ ശയ്യയില്വീണാലും നിര്ഭാഗ്യം വന്നണഞ്ഞാലും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്എതിര്ക്കുമ്പോഴും നമ്മളെ വിട്ടു പോകാതെ കൂടെ നില്ക്കുന്നതാരാണോ അയാളാണ് യഥാര്ത്ഥ ബന്ധു. ഗുരു കൌടുംബിക ബന്ധങ്ങളിലേക്ക് കടന്നു ചെല്ലുന്നു. പലപ്പോഴും അമ്മയുടെ ഉദരത്തില്തന്നെ പോലെ ജനിച്ചു എന്ന ന്യായം മാത്രമല്ല സഹോദരനും സഹോദരിക്കും ഉള്ളത്. എത്ര മാത്രം ആത്മാര്ഥതയും വിശ്വസ്തതയും അയാള്നമ്മളോട് പ്രകടിപ്പിക്കുമോ അതായിരിക്കണം സാഹോദര്യത്തിന്റെ അളവുകോല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സഹോദരനെ അല്ലെങ്കില്സഹോദരിയെ കണ്ടെത്തേണ്ടത്‌. മേല്പ്പറഞ്ഞ അവശനിലകള്ഒരു പക്ഷെ നമുക്കെല്ലാവര്ക്കും തന്നെ തരണം ചെയ്യണ്ടി വന്നേക്കാം. അപ്പോഴൊക്കെയും സഹോദരനോ സഹോദര സ്ഥാനത്തുള്ളവരോ നമ്മോടെങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയുന്നതാണ് ഭേദം. തന്റെ അമ്മയുടെ ഉദരത്തില്ജനിച്ചില്ലെങ്കില്‍   പോലും അതിലെത്രയോ ഉപരി സ്നേഹവും സഹായവും നല്കുന്ന ആളുകള്വേറെയുണ്ടാവാം. ഗുരു ചാണക്യന്ഒരു പ്രത്യേക മുഹൂര്ത്തം ഇവിടെ സൂചിപ്പിക്കുന്നു. പണ്ട് കാലങ്ങളിലെ രാജാക്കന്മാര്സര്വാധികാരികള്ആയിരുന്നു. പ്രജകളില്ആരെയെങ്കിലും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചാല്അത് സമ്മാനം നല്കാനോ അല്ലെങ്കില്വധശിക്ഷ നല്കാനോ ആയിരിക്കും.  ഒട്ടും ദീനാനുകമ്പയില്ലാത്ത രാജാക്കന്മാര്ക്ക് പ്രജകളെ ശിക്ഷിക്കാന്നിസ്സാര കാരണം മതി. അവസ്ഥയില്രാജാവ് ആളയച്ച വ്യക്തിയെ കൊട്ടാരത്തിലേക്ക് അനുഗമിക്കാനും അവിടെയുണ്ടാകുന്ന കേസ് വിസ്താരത്തില്കൃത്യമായ മറുപടി പറയാനും തന്റേടവും ധൈര്യവും ഉള്ള ആളുകള്പണ്ടുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഏമാന്വിളിക്കുന്നു എന്ന് പറഞ്ഞു സ്ടഷനിലേക്ക് വിളിച്ചു കൊണ്ട് പോയാല്കൂടെ വരാന്സാധാരണ നിലയില്ആരും ഉണ്ടാകാറില്ല. റോഡില്അത്യാഹിതം സംഭവിച്ചാല്സന്മനസ്സു കാണിച്ചു പോയാല്പോലും അതിന്റെ പേരില്പിന്നീട് ദുഖിക്കേണ്ടി വരാറുണ്ട്.

Saturday, August 7, 2010

Chanakyadarshanam - Slokam 3 : ചാണക്യദര്‍ശനം - ശ്ലോകം 3



ശ്ലോകം 3
തദേഹം സംപ്രവക്ഷ്യാമി 
ലോകാനാം ഹിത കാമ്യയാ
യേന വിജ്ഞാന മാത്രേണ
സര്‍വജ്ഞത്വം  പ്രപദ്യതെ
ജനങ്ങളുടെ പൊതു നന്മക്കു വേണ്ടി ഏതാനും രാഷ്ട്രീയ തത്വങ്ങള്‍ ഞാനിവിടെ പ്രഖ്യാപിക്കാം. അവ വായിച്ചു പഠിക്കുന്നവര്‍ക്ക് അസാധാരണമായ, വിജ്ഞാന വൈഭവം നേടുകയും ചെയ്യാം..
തെറ്റുകളും ശരികളും തിരിച്ചറിയാന്‍ കഴിയാതെ പോയാല്‍ അത്തരമൊരു ജനസമുദായം രാഷ്ട്രത്തിന്റെ നില നില്പിനെ തന്നെ അപകടത്തിലാക്കുന്നു. പ്രജകളുടെ വിദ്യാഭ്യാസവും വിജ്ഞാനവും വികസിപ്പിക്കുമ്പോള്‍ മാത്രമേ രാജാവിനോ ചക്രവര്ത്തിക്കോ ചാരിതാര്ത്യത്തിനു  അവകാശമുള്ളൂ. കാരണം താന്‍ ഉദ്ദേശിക്കുന്ന അഭിവൃദ്ധിയും ഐശ്വര്യവും ലക്ഷ്യമാക്കി കൊണ്ട് ജനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനുള്ള ദിശാബോധം ലഭിക്കണമെങ്കില്‍ തന്റെ ലക്‌ഷ്യം ജനങ്ങള്‍ മനസിലാക്കണമെങ്കില്‍ അവര്‍ രാജാവിനെ പോലെ തന്നെ പണ്ഡിതന്മാരായി തീരണം. തെറ്റും ശരിയും പെട്ടെന്ന് തിരിച്ചറിയാനുള്ള സാമര്‍ത്യവും ഉണ്ടായിരിക്കണം. ഒരു സമയത്തും ഒന്നിന്റെ മുമ്പിലും സംശയിച്ചു നില്‍ക്കരുത്. സംശയിച്ചു നില്‍ക്കുന്ന നിമിഷങ്ങള്‍ അത്രയും നഷ്ടപ്പെട്ട് പോകുന്നു.
കാലം പുരോഗമിച്ചപ്പോള്‍ ഗുരു ചാണക്യന്റെ പ്രമാണങ്ങള്‍ എത്ര മാത്രം വിപരീത അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്ന് നാം മനസിലാക്കണ്ടതുണ്ട്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ അജ്ഞാന അന്ധകാരത്തിലേക്ക് തള്ളി വിട്ടതിനാല്‍ ഉണ്ടായ ' യൂറോപ്പിന്റെ ഇരുണ്ട യുഗം' പിന്നെയും പുരോഗമിച്ചു 2000 ല്‍ എത്തുമ്പോള്‍, വോട്ടു ചെയ്യുന്ന ജനങ്ങള്‍ കഴിയുന്നതും മണ്ടന്മാരായിരുന്നാല്‍ എളുപ്പത്തില്‍ ജയിക്കാം. എന്ന് കണ്ടെത്തിയ ജനാധിപത്യ പ്രമാണം! ഈ തന്ത്രമുപയോഗിച്ചു മാത്രം അധികാരത്തിലെത്തിയവരും നമ്മുടെ കണ്മുന്നില്‍ ഇല്ലേ ? വൈരുദ്ധ്യം നിറഞ്ഞ വാഗ്ദാനങ്ങളും പ്രസ്താവനകളും പ്രവര്‍ത്തികളും. ഇത് മനസിലാക്കാന്‍ കഴിയാത്ത പൊതുജനത്തെ പരിഹസിച്ചു കൊണ്ടുള്ള പൊട്ടിച്ചിരികളും. ഇതൊക്കെ ദിവസേന നാം കേള്‍ക്കുന്നില്ലേ? അനുഭവിക്കുന്നില്ലേ?

Tuesday, August 3, 2010

Chanakyadarshanam - Slokam 2 : ചാണക്യദര്‍ശനം - ശ്ലോകം 2

ശ്ലോകം 2

അധിത്യേദം യഥാ ശാസ്ത്രം
നാരോ ജാനാതി സതമ:
ധര്മോപദേശ വിഖ്യാതം
കാര്യാകാര്യ ശുഭാശുഭം



         ഇനിയുള്ള ശ്ലോകങ്ങളില്‍ അടങ്ങിയ കാര്യങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചു പഠിച്ചു കൊണ്ട്, വിഞാനികള്‍ ആയ വായനക്കാര്‍ തെറ്റും ശരിയും വേര്‍ തിരിച്ചെടുക്കാന്‍, അല്ലെങ്ങില്‍ നന്മ തിന്മകള്‍ വ്യവഛെദിക്കാന്‍ കഴിവുള്ളവരാകട്ടെ. കാരണം ഇതെല്ലാം തന്നെ വേദങ്ങളില്‍ നിന്നും ആറ്റി കുറുക്കി എടുത്തതാണ്. നിത്യ ജീവിതത്തില്‍ അവശ്യം അനുകരിക്കെണ്ടതുമാണ്.
         ഒരു ജോലി തുടങ്ങുന്നതിനു മുന്പ് അത് എത്ര മാത്രം സാധ്യമാണെന്നും അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്നും ബുദ്ധിമാന്മാര്‍ ആലോചിക്കുക പതിവുണ്ട്. എന്ന് വെച്ചാല്‍, ഏതാണ് യോഗ്യം ഏതാണ് അയോഗ്യം എന്ന ഇത്തരമൊരു ഔചിത്യ ചിന്ത അഭിജാതന്മാരും വിദ്യസമ്പന്നരുമായ ആളുകള്‍ക്ക് മാത്രമേ സമുച്ചയിക്കാന്‍ കഴിയുകയുള്ളൂ. കാരണം അത്ര മാത്രം ആശയ ബഹുലവും നിഗൂടാത്മകവും ആണല്ലോ വേദവും വേദാര്‍ത്ഥവും ! അത് പോലെയാണ്‌ ജീവിതവും.


               ഇതൊന്നു കൂടി വിശദീകരിക്കാം. നിയമവും നിയമവിരുദ്ധവും എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഉദാഹരണത്തിന്, അന്യന്റെ ജീവന്‍ അപഹരിക്കുക എന്നത് നിയമവിരുദ്ധമാണ്, ഒരു കുറ്റവും ആണ്, പാപവുമാണ്. പക്ഷെ, ഇതേ കാര്യത്തിന് മറ്റൊരു ന്യായം ഉണ്ടാകാം. യുദ്ധഭൂമിയില്‍ വെച്ച് ശത്രുക്കളെ വധിക്കണ്ടി വരുന്നു. അത് പോലെ ആത്മരക്ഷാര്‍ത്ഥം എതിരാളിയും വധിക്കണ്ടി വന്നേക്കാം. ഇതൊന്നും കുറ്റകരമോ പാപമോ ആകുന്നില്ല. ലോക വ്യാപകമായ വലിയൊരു തര്‍ക്ക വിഷയത്തിലേക്കാണ് ഗുരു ചാണക്യന്‍ വിരല്‍ ചൂണ്ടുന്നത്. തെറ്റും ശരിയും അല്ലെങ്കില്‍ നല്ലതും ചീത്തയും ഒക്കെ കാലത്തിനും ദേശത്തിനും ജനതക്കും അനുസരിച്ച് വ്യത്യസ്തങ്ങളായിരിക്കും. ഒരു ദേശത്തെ തെറ്റ് മറ്റൊരു ദേശത്തെ ശരിയായിതീരാം. ഒരു കാലത്ത് തെറ്റാണെന്ന് വിധിക്കപ്പെട്ടത് കാലത്തിന്റെ മാറ്റത്തില്‍ ശരിയായി കൂടായ്കയില്ല. യൂറോപ്യന്മാരുടെ ശരി ഏഷ്യക്കാര്‍ക്ക് തെറ്റും ഏഷ്യാക്കാരുടെ ശരി യൂരോപ്യന്മാര്‍ക്ക് തെറ്റും ആയിതീരാം. അത് കൊണ്ട് ഏതു നിയമം പ്രഖ്യാപിക്കുമ്പോഴും ദേശകാലജനബാധകമായി മാത്രമേ അതിനു നിലനില്പുള്ളൂ.. ചരിത്രം നമുക്ക് തന്ന അറിവനുസരിച്ച്, മൌര്യസാമ്രാജ്യത്തിന്റെ രൂപീകരണത്തില്‍ ഗുരു ചാണക്യന്‍ മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്നു. അതിനു മുന്‍പ് ഭരിച്ചിരുന്ന നന്ദ രാജാക്കന്മാരുടെ ഭരണ വൈകല്യങ്ങള്‍ പരിഹരിച്ച ശേഷം ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന പുതിയ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുവാനാണ് ഗുരു ചാണക്യന്‍ പരിശ്രമിച്ചത്. നിയമത്തിന്റെ ഉത്ഭവത്തെ പറ്റി ഇത്രയും വിശദമാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന് കുറ്റമറ്റ നിയമങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിരിക്കും. ചരിത്രത്തിന്റെ പേജുകളില്‍ കാണുന്ന മൌര്യ സാമ്രാജ്യത്തിന്റെ പ്രതാപതിനും പ്രസിദ്ധിക്കും കാരണം ചന്ദ്രഗുപ്ത മൌര്യന്റെ ഭരണ നൈപുണ്യം മാത്രമല്ല. ചാണക്യന്റെ കൂര്‍മ്മ ബുദ്ധിയില്‍ നിന്നും ഉദിച്ച ആശയങ്ങളും ആദര്‍ശങ്ങളും കൂടിയാണ്.


         ഗുരു സംശയ ലേശമന്യേ പ്രസ്താവിക്കുന്നത് ഇതാണ്. രാജനിയമങ്ങളെ അവ നില നില്‍ക്കെ തന്നെ എതിര്‍ക്കേണ്ടി വന്നേക്കാം. യുദ്ധക്കളത്തില്‍ വെച്ച് ശത്രുക്കളെ വധിച്ചതിന്റെ പേരില്‍ ഒരു കാലത്തും ഒരു രാജ്യത്തും ഒരു പട്ടാളക്കാരനും ശിക്ഷിക്കപ്പെട്ടിട്ടില്ല. തന്നെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഒരു എതിരാളിയെ വക വരുത്തുന്നതും കുറ്റകരം അല്ല.

Chanakyadarshanam - Slokam 1 : ചാണക്യദര്‍ശനം - ശ്ലോകം 1

   ശ്ലോകം 1 

"പ്രണമ്യ ശിരസാ വിഷ്ണും
          ത്രൈലോക്യാധിപതിം പ്രഭും
             നാനാ ശാസ്ത്രോധൃതം വക്ഷേ
  രാജനീതി സമുച്ചയം"



           സര്‍വശക്തനായ ഈശ്വരനെ ഞാന്‍ ആദ്യമായി നമിക്കട്ടെ. അദ്ദേഹമാണല്ലോ പ്രപഞ്ചത്തിന്റെ പരമേശ്വരനും വിധികര്‍ത്താവും. ഇതിനു ശേഷം ഇന്നത്തെ ലോകത്തിനാവശ്യമായ ഏതാനും സാമൂഹ്യ ശാസ്ത്ര പ്രമാണങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


         ഭാരതത്തിലെ സ്ഥിരം പാരമ്പര്യമാണ്, ഏതു കാര്യത്തിന്റെയും ആരംഭത്തില്‍ ചെയ്യുന്ന ഈശ്വര വന്ദനം. മുനിമാരും മഹര്‍ഷിമാരും പണ്ഡിതന്മാരും ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ചാണക്യനും തന്റെ വിഷയം അവതരിപ്പിക്കുന്നതിനു മുന്പ്, മഹാവിഷ്ണുവിനെ നമസ്ക്കരിക്കുന്നു. ഈ ലഘുകൃതി ചാണക്യ ദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നു. ഇനി പറയാന്‍ പോകുന്ന പരാമര്‍ശങ്ങളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും എല്ലാം അദ്ധേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ഗാര്‍ഹിക വിജ്ഞാനത്തില്‍ നിന്നും ഉടലെടുത്തതാണ്.


        ചാണക്യന്‍ ഒരു അസാമാന്യ വ്യക്തിയായിരുന്നു. ലോകമെങ്ങും അംഗീകരിക്കപ്പെട്ട ബുദ്ധി വൈഭവത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹം എഴുതിയ അര്‍ത്ഥശാസ്ത്രം. ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞതും ഈ ഒരു ഒറ്റ കൃതി കൊണ്ടാണത്രേ. കൃസ്തുവിനു മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്പ് വിശ്വപ്രതിഭയായ ഈ യുവ ശാസ്ത്രഞ്ജന്‍ ജീവിച്ചിരുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ചാണക്യ ദര്‍ശനം അദ്ധേഹത്തിന്റെ മറ്റൊരു കൃതിയാണ്. ഇതിനു ചാണക്യ ശാസ്ത്രം എന്ന് കൂടി പറയാം.


Monday, August 2, 2010

ചാണക്യോപദേശം - Advice of Chaanakya

ഒരു വ്യക്തിയുടെ ആത്മാഭിമാനവും അന്തസ്സും ഉപജീവന മാര്‍ഗവും ബന്ധങ്ങളും വിദ്യാസമ്പാദനവും അഭിവൃദ്ധിയും തടയപ്പെടുന്നു എങ്കില്‍ ആ നാട്ടില്‍ നാം ഒരു നിമിഷം പോലും താമസിച്ചു കൂടാ. എത്രയും വേഗം മറ്റൊരു സ്ഥലം കണ്ടെത്തുക. ജീവിതത്തിന്റെ പ്രേരണകള്‍ ആണ് ഈ പറഞ്ഞവയെല്ലാം. അതില്ലെങ്കില്‍ ജീവിതവുമില്ല. നാം ഭൂജാതനായത് ജീവിക്കാനുള്ള സന്ദേശത്തോട് കൂടിയാണ്. ആ ദൌത്യം നമുക്ക് നിറവേറ്റിയെ പറ്റു.. അതനുവദിക്കാത്ത പ്രദേശം നമുക്ക് യോജിച്ചതല്ല. ഇത് ചാണക്യോപദേശമാണ്‌ ..

ചാണക്യ ദര്‍ശനം - Chaanakyan - The Legend



ചാണക്യന്റെ  ചാണക്യ ദര്‍ശനം മലയാളം പരിഭാഷ ഇനി നിങ്ങള്ക്ക് വായിക്കാം. ഓരോരോ അദ്ധ്യായങ്ങള്‍ ആയിട്ട് ഞാന്‍ പോസ്റ്റ്‌ ചെയ്യാം.. എല്ലാവരും വായിച്ചിട്ട്  അഭിപ്രായങ്ങള്‍ രേഖപ്പെടുതണമേ എന്ന് അപേക്ഷിക്കുന്നു..


ഭാരത ചരിത്രത്തില്‍ അദ്വിതീയമായ ബഹുമതി നേടിയ ഒരു മഹാത്മാവായിരുന്നു ചാണക്യന്‍. ബി സി 300 ല്‍ ചന്ദ്രഗുപ്തമൌര്യന്‍ ‍മൌര്യ സാമ്രാജ്യം സ്ഥാപിക്കുന്നത് ചാണക്യന്റെ പിന്തുണയോടും പങ്കാളിതത്തോടും  കൂടിയാണ്. അതിനു മുന്‍പുള്ള നന്ദ വംശതോടുള്ള അടങ്ങാത്ത പ്രതികാരമാണ് വിദ്യാസമ്പന്നനായ ചാണക്യന്‍ എന്നാ ബ്രാഹ്മണ യുവാവിനെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. നന്ദ വംശ സംഹാരത്തിനുള്ള ആയുധമെന്ന നിലയ്ക്കാണ് നന്ദ രാജാവിന്റെ ദാസീപുത്രനായ ചന്ദ്രഗുപ്തനെ കണ്ടെത്തുന്നതും വളര്‍ത്തി കൊണ്ട് വരുന്നതും. 

രാഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അധ്യാത്മിക ചിന്തയിലുമൊക്കെ മറ്റാരെകാളും ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ചാണക്യന് കഴിവുണ്ടായിരുന്നു. 

അദ്ധേഹത്തിന്റെതായി അറിയപ്പെടുന്ന വിശിഷ്ട ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. കൌടില്യനും ചാനക്യനും ഒരാള്‍ തന്നെ. വെറുമൊരു സാമ്രാജ്യ സ്ഥാപനം കൊണ്ട് മാത്രമല്ല ചാണക്യന്‍ സ്മരിക്കപ്പെടുന്നത്. ലോക ജേതാവെന്നു അഹങ്കരിച്ചു കൊണ്ട് ഇന്ത്യ ആക്രമിച്ച അലക്സാണ്ടറുടെ  പിന്‍ഗാമിയായ സലുക്കാസ് നിക്കറ്റൊറിനെ സിന്ധുവിന്റെ തീരത്ത് വെച്ച് തന്നെ തടഞ്ഞു നിര്‍ത്താനും അദ്ധേഹത്തിന്റെ മകള്‍ ഹെലനെ മൌര്യ ചക്രവര്‍ത്തിയെ കൊണ്ട് വിവാഹം കഴിപ്പിച് ശത്രുവിനെ മിത്രമാക്കാനും സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഉപജ്ഞാതാവും മറ്റാരുമായിരുന്നില്ല. ഗുരു ചാണക്യന്‍ തന്നെ. 

അറിഞ്ഞോ അറിയാതെയോ ഇന്നത്തെ യുവ തലമുറയ്ക്ക് ചാണക്യന്‍ അജഞാതനാണ്. ചരിത്രമാകട്ടെ ചാനക്യനെ പാടി പുകഴ്ത്തുന്നു.