ദൂരസ്ഥോ അ പി ന ദൂരസ്ഥോ
യോ യസ്യ മനസി സ്ഥിത:
യോ യസ്യ ഹൃദയേ നാസ്തി
സമീപസ്ഥോ അ പി ദൂരത:
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ നമ്മുടെ ഹൃദയത്തില്‍ തന്നെയിരിക്കുന്നു. അങ്ങ് ദൂരെ നാഴികകള്‍ക്കപ്പുറമാണെങ്കിലും അയാളുടെ സാമീപ്യം നാം എപ്പോഴും അനുഭവിക്കുന്നു. മറിച്ചു നമുക്കൊട്ടും വേണ്ടാത്തവന് നമ്മുടെ ഹൃദയത്തില്‍ സ്ഥാനമില്ല. തൊട്ടടുത്തിരിക്കുന്നു എങ്കില്‍ പോലും അയാള്‍ സമീപസ്ഥനല്ല. കിലോമീറ്ററുകള്‍ക്കപ്പുറം ഉള്ള ഒരാളാണ്.
എല്ലാ ബന്ധങ്ങളും മനസ്സ് കൊണ്ടാണ് സൃഷ്ടിക്കുന്നത്. സ്നേഹിക്കുന്നവരെയൊക്കെ നാം മനസ്സില്‍ കൊണ്ടു നടക്കുന്നു. എപ്പോഴും ഓര്‍ക്കുന്നു, കണ്ണില്‍ കാണുന്നു. അത് കൊണ്ടു അവര്‍ എത്ര അകലെ ആണെങ്കിലും ആ ദൂരം നമുക്ക് അനുഭവപ്പെടുന്നില്ല. കാരണം രണ്ടുപേരെയും ഒന്നിപ്പിക്കുന്നത് മനസ്സാണ്. നേരെ മരിച്ചുമുണ്ട് കഥകള്‍. ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ തൊട്ടടുത്ത് ഇരിക്കുന്നുണ്ടെങ്കില്‍ പോലും നാം അയാളുടെ സാന്നിദ്ധ്യം അറിയുന്നില്ല, അയാളെക്കുറിച്ച് ഓര്‍ക്കുന്നുമില്ല, അയാളെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. മനസ്സിലെ വിമുഖത വളരെ വ്യക്തം.
satyam!!!
ReplyDelete