ഓമനക്കുട്ടി ടീച്ചറുടെ കച്ചേരി ആയിരുന്നു 11 ഒക്ടോബറില്‍. അന്ന് ഓഫീസില്‍ നിന്നിറങ്ങി ബസ് കിട്ടാന്‍ ഒരുപാട് വിഷമിച്ചു. 7.30 നു തുടങ്ങുന്ന കച്ചേരി ആയിരുന്നു. 7.30 ആയിട്ടും എനിക്ക് ബസ് കിട്ടിയില്ല.. രണ്ടും കല്പിച്ചു ലിഫ്റ്റ് അടിച്ചു.. :) ഒരു ബൈക്ക് കിട്ടി.. നേരെ ഇടപ്പള്ളി കൊണ്ടാക്കി. അവിടുന്ന് ബസ് കയറി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തുമ്പോഴേക്കും സാംസ്കാരിക സമ്മേളനം തീരുന്നേ ഉള്ളൂ.. സമാധാനമായി. ഞാന്‍ ചെന്ന് ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ടാണ് തുടങ്ങിയത്. നേരെ കച്ചേരി തുടങ്ങി. തുടങ്ങുമ്പോ തന്നെ ടീച്ചര്‍ പറഞ്ഞു, ഇത് കീര്‍ത്തനങ്ങള്‍ ഉള്ള കച്ചേരി അല്ല. മറിച്ചു ചങ്ങമ്പുഴയുടെ കവിതകള്‍ കച്ചേരി രൂപത്തില്‍ അവതരിപ്പിക്കുകയാണ് എന്ന്! അത് കേട്ടപ്പോ എനിക്ക് സങ്കടമായി. പോയത് ചുമ്മാ ആയിപോയി എന്ന് തോന്നി. ആദ്യം തന്നെ ഹംസധ്വനിയില്‍ ഒരു ഗണേശ ശ്ലോകം പാടി തുടങ്ങി.
ചങ്ങമ്പുഴയെപറ്റി പലരും എഴുതിയ കവിതകള്‍ ആണ് ആദ്യം പാടിയത്..
വെണ്ണിക്കുളം എഴുതിയ മലയാള കവിത തന്‍ ---- കോകിലമേ എന്ന ഒരു കവിത ഹംസധ്വനി രാഗത്തില്‍ തന്നെ ആലപിച്ചു. അപ്പോള്‍ മനസ്സിലായി വന്നത് വെറുതെ ആയില്ല.. മലയാളം കവിതകള്‍ കച്ചേരി ആക്കി കേള്‍ക്കാനും നല്ല രസമാണെന്ന്.. എല്ലാം നല്ല പൂര്‍ണതയോടെ വ്യക്തമായി രാഗത്തെ അവതരിപ്പിക്കുന്നവ ആയിരുന്നു..
ഒന്നുമെനിക്കു വേണ്ട ആ മൃദുചിത്തത്തില്‍ എന്നെ കുറിച്ചുള്ള എന്ന രാഗപരാഗത്തിലെ കവിത ദേവഗാന്ധാരി രാഗത്തില്‍ ആലപിച്ചു!
പിന്നെ ചങ്ങമ്പുഴ തര്‍ജ്ജമ ചെയ്ത അഷ്ടപദിയും (ദേവഗീത) ശൃംഗാര ലീല ലോലേ ആലിംഗനത്തിനുഴറും കളവാണിമാര്‍ തന്‍ ലീല വിലാസ രുചി കണ്ട് മനം മയങ്ങി എന്ന കവിത ആനന്ദഭൈരവി രാഗത്തില്‍ ആലപിച്ചു. വളരെ മനോഹരമായി. :)
കലലളിതം കമനലയം കളിമലര്‍വനിയിതു കമനീയം എന്ന ഒരു പിടിച്ചാല്‍ കിട്ടാത്ത കവിത :) വസന്ത രാഗത്തിലും പിറന്നു..
പിന്നീട് കാളിദാസനെ കുറിച്ചുള്ള ഒരു കവിത കാംബോജി രാഗത്തില്‍. അത് "നിന്നുദയത്തിനു ശേഷം ഒന്നല്ലനേകം കഴിഞ്ഞു പോയെങ്കിലും നിത്യസ്മൃതിയുടെ ചക്രവാളാന്തത്തില്‍ നില്‍ക്കുന്നു വാടാത്ത നക്ഷത്രമായ് നീ. നിന്നെയോര്‍ത്തുള്ള അഭിമാനപൂര്‍ത്തിയില്‍ തുടിക്കുന്നു ഭാരതത്തിന്‍ മനം. വിസ്മയമാകവേ വിശ്വമാതാകവേ വിഖ്യാതി കൊണ്ട് ജയക്കൊടി നാട്ടി നീ.."
പിന്നീട് ഹിന്ദോള രാഗത്തില്‍ ചങ്ങമ്പുഴയുടെ കവിതകളെ സംഗീത തേനരുവികളെ എന്ന ഒരു കവിത, ഉപസരകേളികളില്‍ പരിലോലം ആ ധീരമഹോ എന്ന കവിത ഹംസാനന്ദി രാഗത്തില്‍ പാടി..
അടുത്ത കവിത എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു രാഗമായിരുന്നു. അധികം ഒന്നും കേള്‍ക്കാത്ത ഒരെണ്ണം. ഹമീര്‍ കല്യാണി. വളരെ നന്നായി ആ ഗാനം! സുന്ദരീരത്നമാം രാധ നിന്റെ വൃന്ദാവനത്തിലെ രാധ എന്ന മനോഹരമായ കവിത! ലയിച്ചിരുന്നു പോയി.
പിന്നെ ചങ്ങമ്പുഴയുടെ തന്നെ എല്ലാവര്‍ക്കും പാടാവുന്ന അറിയുന്ന ഒരു കവിത മലരണിക്കാടുകള്‍ തിങ്ങിവിങ്ങി എന്ന കവിത.. മോഹനരാഗം ആണെന്നാണ് എനിക്ക് തോന്നിയത്. :)
പിന്നെ അവസാനം കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി. എന്ന മനോഹരമായ കവിത രാഗമാലിക രൂപത്തില്‍ അവതരിപ്പിച്ചു.. ഭാഗേശ്രീ, ബിഹാഗ്, മധ്യമാവതി എന്നീ രാഗങ്ങളില്‍ ആയിരുന്നു..
എല്ലാം കഴിഞ്ഞു പവമാന സുതുടു എന്ന സൌരാഷ്ട്ര രാഗത്തിലെ മാരുതി സ്തുതിയില്‍ മംഗളം പാടി അവസാനിപ്പിച്ചു.. അതിന്റെ അവസാന വരിയായ നിത്യജയമംഗളം എന്നത് മധ്യമാവതി രാഗത്തിലാണ്.. ഇതോടെ എല്ലാം പൂര്‍ത്തിയായി..
പത്തു മണിക്കാണ് തീര്‍ന്നത്.. വളരെ പെട്ടെന്ന് തന്നെ വണ്ടി കിട്ടി.. വീട്ടില്‍ ഒരു പതിനൊന്നു മണിക്കെത്തി. പോകുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ട് ദൈവം തിരിച്ചു വരുമ്പോള്‍ ഉണ്ടാക്കിയില്ല.. എല്ലാം ഭാഗ്യം ദൈവാനുഗ്രഹം.
Nice description:)
ReplyDelete