സര്‍വ്വഗസ്സര്‍വ്വ വിദ്ഭാനുര്‍ വിഷ്വക്സേനോ ജനാര്‍ദ്ധന:
വേദോ വേദ വിദ വ്യംഗോ വേദാംഗോ വേദവിത് കവി:
വേദോ വേദ വിദ വ്യംഗോ വേദാംഗോ വേദവിത് കവി:
123. സര്‍വ്വഗ: - സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവന്‍; എല്ലായിടത്തും ഗമിക്കുന്നവന്‍
124. സര്‍വ്വ വിദ്ഭാനു: - സര്‍വജ്ഞനും തേജസ്വിയും ആയിരിക്കുന്നവന്‍
125. വിഷ്വക്സേന: - യാതൊരാള്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ തന്നെ ശത്രു സൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആള്‍.
126. ജനാര്‍ദ്ധന: - ദുര്‍ജ്ജനങ്ങളെ പീഡിപ്പിക്കുന്നവന്‍
127. വേദ: - വേദസ്വരൂപന്‍; ജ്ഞാനത്തെ പ്രാപിപ്പിക്കുന്നവന്‍.
128. വേദവിത് - വേദവും വേദാര്‍ത്ഥവും ശരിയായി അറിയുന്നവന്‍
129. അവ്യങ്ങഗ: - ജ്ഞാനാദികളെ കൊണ്ട് പരിപൂര്‍ണ്ണന്‍.
130. വേദാംഗ:- വേദങ്ങള്‍ ആകുന്ന അംഗങ്ങളോട് കൂടിയവന്‍
131. വേദവിത് - വേദങ്ങളെ അറിയുന്നവന്‍
132. കവി:- എല്ലാം കാണുന്നവന്‍
No comments:
Post a Comment