Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks
Showing posts with label വിഷ്ണു സഹസ്രനാമം. Show all posts
Showing posts with label വിഷ്ണു സഹസ്രനാമം. Show all posts

Sunday, December 19, 2010

Vishnusahasranamam 163 - 188

വേദ്യോവൈദ്യസ്സദായോഗീ വീരഹാ മാധവോ മധു:
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബല:


163. വേദ്യ - അറിയപ്പെടാന്‍ യോഗ്യന്‍

164. വൈദ്യ: - സകല വിദ്യകളെയും അറിയുന്നവന്‍

165. സദായോഗീ - എല്ലായ്പ്പോഴും പ്രത്യക്ഷ സ്വരൂപന്‍ ആയിരിക്കുന്നവന്‍

166. വീരഹാ - വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍

167. മാധവ: - മാ അതായത് വിദ്യയുടെ അധിപതി

168. മധു: - മധു പോലെ പ്രീതി ജനിപ്പിക്കുന്നവന്‍

169. അതീന്ദ്രിയ:- ഇന്ദ്രിയങ്ങള്‍ക്കു വിഷയീ ഭവിക്കാത്തവന്‍

170. മഹാമായ: - മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍

171. മഹോത്സാഹ: - ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍

172. മഹാബല: - എല്ലാ ബലവാന്മാരിലും വെച്ച്  ഏറ്റവും ബലവാന്‍

 *************

മഹാബുദ്ധിര്‍ മഹാവീര്യോ മഹാശക്തിര്‍ മഹാദ്യുതി:
അനിര്‍ദ്ധേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്



173. മഹാബുദ്ധി: - ബുദ്ധിമാന്മാരില്‍ വെച്ച് ഏറ്റവും ബുദ്ധിമാന്‍

174. മഹാവീര്യ: - സംസാരത്തിന്റെ ഉല്പത്തിക്കു കാരണരൂപമായ മഹാരൂപത്തോട്‌ കൂടിയവന്‍

175. മഹാശക്തി: - മഹത്തായ ശക്തിയോട് കൂടിയവന്‍

176. മഹാദ്യുതി: - മഹത്തായ ജ്യോതിസ്സോട് കൂടിയവന്‍

177. അനിര്‍ദ്ധേശ്യവപു: - എന്താണെന്നു അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോട് കൂടിയവന്‍

178. ശ്രീമാന്‍ - ഐശ്യര്യ രൂപമായ സകല ശ്രീയോടും കൂടിയവന്‍

179. അമേയാത്മാ - ആരാലും അനുഗമിക്കപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോട് കൂടിയവന്‍

180. മഹാദ്രിധൃക് - മന്ദര പര്‍വതം, ഗോവര്‍ദ്ധന പര്‍വതം എന്നീ മഹല്‍ പര്‍വതങ്ങളെ ധരിച്ചവന്‍.

 *************
മഹേഷ്വാസോ മഹീഭര്‍ത്താ ശ്രീനിവാസ സതാം ഗതി:
അനിരുദ്ധ സുരാനന്ദോ  ഗോവിന്ദോ ഗോവിദാം പതി:


181. മഹേഷ്വാസ: - മഹത്തായ വില്ലോട് കൂടിയവന്‍

182. മഹീഭര്‍ത്താ - ഭൂമീ ദേവിയെ ധരിച്ചിട്ടുള്ളവന്‍

183. ശ്രീനിവാസ: - ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോട് കൂടിയവന്‍

184. സതാം ഗതി : - സജ്ജനങ്ങള്‍ക്ക്‌ പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍

185. അനിരുദ്ധ: - ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍.

186. സുരാനന്ദ: - സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍

187. ഗോവിന്ദ: - ഗോക്കളുടെ ഇന്ദ്രത്വത്തെ പ്രാപിച്ചവന്‍ ( ഭൂമി പാതാളത്തിലേക്ക്‌ താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍

188. ഗോവിദാം പതി: - വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.

*************

Sunday, October 31, 2010

Vishnusahasranamam 151-162

ഉപേന്ദ്രോ വാമന: പ്രാംശുരമോഘ: ശുചിരൂര്‍ജ്ജിത:
അതീന്ദ്രസ്സംഗ്രഹസ്സര്‍ഗ്ഗോ ധൃതാത്മാ നിയമോ യമ:

151. ഉപേന്ദ്ര  - ഇന്ദ്രന്റെ അനുജന്റെ രൂപത്തില്‍ ഉപഗമിച്ചവന്‍ (അദിതീപുത്രനായ വാമനനായി അവതരിച്ചവന്‍)
152. വാമന: - വാമനന്റെ രൂപത്തില്‍ ജനിച്ചവന്‍, നല്ല പോലെ ഭജിക്കപ്പെടെണ്ടവന്‍   
153. പ്രാംശു - (മൂന്നു ലോകങ്ങളും അതിക്രമിക്കുമ്പോള്‍) ഉയരമുള്ളവനായവന്‍
154. അമോഘ: - വ്യര്‍ത്ഥമല്ലാത്ത പ്രവൃത്തിയോടു കൂടിയവന്‍
155. ശുചി: - (സ്മരിക്കുന്നവരെയും സ്തുതിക്കുന്നവരെയും പൂജിക്കുന്നവരെയും) പരിശുദ്ധമാക്കി തീര്‍ക്കുന്നവന്‍
156. ഊര്‍ജ്ജിത: - അത്യധികം ബലശാലി.
157. അതീന്ദ്ര: - (ജ്ഞാനൈശ്വൈര്യാദികള്‍ കൊണ്ട് ) ഇന്ദ്രനെ അതിക്രമിച്ചു നില്‍ക്കുന്നവന്‍  
158. സംഗ്രഹ: - ( പ്രളയകാലത്തില്‍ ) എല്ലാറ്റിന്റെയും സംഗ്രഹമായിരിക്കുന്നവന്‍.
159. സര്‍ഗ്ഗ: - സൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്റെ രൂപമായവന്‍, സൃഷ്ടിയുടെ കാരണമായവന്‍ 
160. ധൃതാത്മാ - ഏകാരൂപത്തില്‍ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവന്‍
161. നിയമ: - അവരവരുടെ അധികാരങ്ങളില്‍ പ്രജകളെ നിയമിക്കുന്നവന്‍
162. യമ: - അന്തകരണത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവന്‍

Friday, October 29, 2010

Vishnusahasranamam 141-150

ഭ്രാജിഷ്ണുര്‍ ഭോജനം ഭോക്താ സഹിഷ്ണുര്‍ ജഗദാദിജ:
അനഘോ വിജയോ ജേതാ വിശ്വയോനി: പുനര്‍വസു:

141. ഭ്രാജിഷ്ണു: - പ്രകാശമാകുന്ന ഏക രസത്തോട് കൂടിയവന്‍ 
142. ഭോജനം - ഭോജ്യരൂപമാകയാല്‍ പ്രകൃതിയെ അതായത് മായയെ ഭോജനം എന്നു പറയുന്നു.
143. ഭോക്താ - പുരുഷരൂപത്തില്‍ പ്രകൃതിയെ അനുഭവിക്കുന്നവന്‍
144. സഹിഷ്ണു: - ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവന്‍, അധ:കരിക്കുന്നവന്‍
145. ജഗദാദിജ: - ജഗത്തിന്റെ ആദിയില്‍ സ്വയം ജനിക്കുന്നവന്‍
146. അനഘാ:  - പാപം ഇല്ലാത്തവന്‍
147. വിജയ - ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ട്  ലോകത്തെ ജയിക്കുന്നവന്‍
148. ജേതാ - സകലഭൂതങ്ങളെയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവന്‍; എല്ലാറ്റിലും ഉത്കൃഷ്ടനായിരിക്കുന്നവന്‍  
149. വിശ്വയോനി: - വിശ്വത്തിന്റെ ഉത്പത്തി സ്ഥാനമായിട്ടുള്ളവന്‍
150. പുനര്‍വസു: - ക്ഷേത്രന്ജന്റെ രൂപത്തില്‍ വീണ്ടും ശരീരങ്ങളില്‍ വസിക്കുന്നവന്‍

Friday, October 15, 2010

Vishnusahasranamam 133-140

ലോകാദ്ധ്യക്ഷസസുരാദ്ധ്യക്ഷോ  ധര്‍മ്മാദ്ധ്യക്ഷ: കൃതാകൃത:
ചതുരാത്മാ ചതുര്‍വ്യുഹശ്ചതുര്‍ദംഷ്ട്രശ്ചതുര്‍ഭുജ:




133. ലോകാദ്ധ്യക്ഷ: - ലോകങ്ങളെ നിരീക്ഷണം ചെയ്യുന്നവന്‍ 

134. സുരാദ്ധ്യക്ഷ: - സുരന്മാരുടെ അദ്ധ്യക്ഷന്‍

135. ധര്‍മ്മാദ്ധ്യക്ഷ: - ധര്‍മ്മാധര്‍മ്മങ്ങളെ നേരിട്ട് നോക്കി കൊണ്ടിരിക്കുന്നവന്‍ 

136. കൃതാകൃത: - കാര്യരൂപത്തില്‍ കൃതനും കാരണരൂപത്തില്‍ അകൃതനും ആയിരിക്കുന്നവന്‍ 

137. ചതുരാത്മാ - നാല് വിഭൂതികള്‍ അഥവാ ശരീരങ്ങള്‍ ഉള്ളവന്‍ 

138. ചതുര്‍വ്യുഹ: - തന്നത്താന്‍ നാലു മൂര്‍ത്തികളായി തീരുന്നവന്‍ ( വാസുദേവന്‍‌,  സങ്കര്‍ഷണന്‍, പ്രുദ്യുമ്നന്‍, അനിരുദ്ധന്‍)

139. ചതുര്‍ദംഷ്ട്ര: - നാലു ദംഷ്ട്രങ്ങള്‍ ഉള്ളവന്‍. (നൃസിംഹ രൂപധാരി)

140. ചതുര്‍ഭുജ: - നാലു ഭുജങ്ങളോട് കൂടിയവന്‍ 


    Sunday, October 10, 2010

    Vishnusahasranamam 123-132

    സര്‍വ്വഗസ്സര്‍വ്വ വിദ്ഭാനുര്‍ വിഷ്വക്സേനോ  ജനാര്‍ദ്ധന:
    വേദോ വേദ വിദ വ്യംഗോ വേദാംഗോ വേദവിത് കവി:



    123. സര്‍വ്വഗ: - സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവന്‍; എല്ലായിടത്തും ഗമിക്കുന്നവന്‍ 

    124. സര്‍വ്വ വിദ്ഭാനു: - സര്‍വജ്ഞനും  തേജസ്വിയും ആയിരിക്കുന്നവന്‍ 

    125. വിഷ്വക്സേന: - യാതൊരാള്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ തന്നെ ശത്രു സൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആള്‍. 

    126. ജനാര്‍ദ്ധന: - ദുര്‍ജ്ജനങ്ങളെ പീഡിപ്പിക്കുന്നവന്‍ 

    127. വേദ: - വേദസ്വരൂപന്‍; ജ്ഞാനത്തെ പ്രാപിപ്പിക്കുന്നവന്‍.

    128. വേദവിത് - വേദവും വേദാര്‍ത്ഥവും ശരിയായി അറിയുന്നവന്‍ 

    129. അവ്യങ്ങഗ: - ജ്ഞാനാദികളെ  കൊണ്ട് പരിപൂര്‍ണ്ണന്‍. 

    130. വേദാംഗ:- വേദങ്ങള്‍ ആകുന്ന അംഗങ്ങളോട് കൂടിയവന്‍ 

    131. വേദവിത് - വേദങ്ങളെ അറിയുന്നവന്‍ 

    132. കവി:- എല്ലാം കാണുന്നവന്‍

      Saturday, October 2, 2010

      Vishnusahasranamam 114-122

      രുദ്രോ ബഹുശ്ശിരാ ബഭ്രുര്‍വ്വിശ്വയോ നിശുചി ശ്രവാ:
      അമൃതശാശ്വത:സ്ഥാണുര്‍വ്വരാരോഹോ മഹാതപ:

      114. രുദ്ര: - രു (ദുഃഖകാരണം) ദൂരീകരിക്കുന്നവന്‍
       
      115. ബഹുശ്ശിര: - അനേകം ശിരസ്സുകള്‍ ഉള്ളവന്‍
       
      116. ബഭ്രു: - ലോകങ്ങളെ ഭരിക്കുന്നവന്‍
       
      117. വിശ്വയോനി - വിശ്വോല്പതിക്ക് കാരണമായവന്‍
       
      118. ശുചിശ്രവാ: - കേള്‍ക്കുവാന്‍ പറ്റിയ പരിശുദ്ധങ്ങളായ നാമങ്ങളോട് കൂടിയവന്‍
       
      119. അമൃത: - മരണം ഇല്ലാത്തവന്‍
       
      120. ശാശ്വത:സ്ഥാണു: - നിത്യനും സ്ഥിരനും ആയിട്ടുള്ളവന്‍
       
      121. വരാരോഹ: - ശ്രേഷ്ഠമായ മടിത്തട്ടുള്ളവന്‍, ഉത്തമമായ ആരോഹണമുള്ളവന്‍
       
      122. മഹാതപ: - മഹത്തായ തപസ്സോട് കൂടിയവന്‍, ജ്ഞാനമുള്ളവന്‍

      Sunday, September 26, 2010

      Vishnusahasranamam 104-113

      വസുര്‍വ്വസുമനാസത്യസ്സമാത്മാ സമ്മിതസ്സമ:
      അമോഘ: പുണ്ഡരീകാക്ഷോ  വൃഷകര്‍മ്മാ വൃഷാകൃതി




      104. വസു: - എല്ലാ ഭൂതങ്ങള്‍ക്കും വാസസ്ഥാനമായവന്‍, എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്‍ 
       
      105. വസുമനാ: - പ്രശസ്തമായ മനസ്സോടു കൂടിയവന്‍
       
      106. സത്യ: - സത്യസ്വരൂപന്‍ (സത് - പ്രാണങ്ങള്‍, തി - അന്നം, യം - സൂര്യന്‍) പ്രാണരൂപനും, അന്നരൂപനും, സൂര്യരൂപനും ആയവന്‍
       
      107. സമാത്മാ - എല്ലാ പ്രാണി ജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവ് ഉള്ളവന്‍
       
      108. സമ്മിത: - സകല പദാര്‍ത്ഥങ്ങളെക്കൊണ്ടും പരിഛെദിക്കപ്പെടുന്നവന്‍
       
      109. സമ: - മഹാലക്ഷ്മിയോടു കൂടിയവന്‍
       
      110. അമോഘ: - പൂജ, സ്തുതി, സ്മരണം എന്നിവ ചെയ്‌താല്‍ സമ്പൂര്‍ണ്ണമായ ഫലം ദാനം ചെയ്യുന്നവന്‍
       
      111. പുണ്ഡരീകാക്ഷ:- ഹൃദയമാകുന്ന പുണ്ഡരീകത്തില്‍ വ്യാപിച്ചിരിക്കുന്നവന്‍,  പുണ്ഡരീകങ്ങള്‍ പോലെ ഉള്ള അക്ഷികള്‍ ഉള്ളവന്‍
       
      112. വൃഷകര്‍മ്മാ - ധര്‍മ്മ രൂപമായ കര്‍മ്മത്തോട് കൂടിയവന്‍
       
      113. വൃഷാകൃതി: - ധര്‍മ്മത്തിന് വേണ്ടിത്തന്നെ ഉള്ള ശരീരത്തോട് കൂടിയവന്‍

      Saturday, September 25, 2010

      Vishnusahasranamam 95-103

      അജസര്‍വേശ്വരസിദ്ധ: സിദ്ധി: സര്‍വാദിരച്യുത
      വൃഷാക പിരമേയാത്മാ: സര്‍വ്വയോഗവിനിസ്സൃത:

      95. അജ: - ജന്മം സ്വീകരിക്കാത്തവന്‍

      96. സര്‍വേശ്വര: - എല്ലാ ഈശ്വരന്മാരുടെയും ഈശ്വരനായിട്ടുള്ളവന്‍

      97. സിദ്ധ: - നിത്യസ്സിദ്ധസ്വരൂപന്‍

      98. സിദ്ധി: - എല്ലാ വസ്തുക്കളിലും ജ്ഞാനസ്വരൂപനായിട്ടുള്ളവന്‍; സകലത്തിന്റെയും ഫലസ്വരൂപനായിട്ടുള്ളവന്‍

      99. സര്‍വാദി: - സര്‍വ്വ ഭൂതങ്ങളുടെയും ആദികാരണം ആയവന്‍ 

      100. അച്യുത - നാശം ഇല്ലാത്തവന്‍ അഥവാ ച്യുതി ഇല്ലാത്തവന്‍

      101. വൃഷാകപി: - വൃഷം എന്നാല്‍ ധര്‍മ്മം; വെള്ളത്തില്‍ നിന്ന് ഭൂമിയെ ഉദ്ധരിച്ചവനാകയാല്‍ കപി. ധര്‍മ്മ രൂപനും കപിസ്വരൂപനും ആകയാല്‍ വൃഷാകപി

      102. അമേയാത്മാ: - അളക്കാന്‍ സാധിക്കാത്ത സ്വരൂപമുള്ളവന്‍

      103. സര്‍വ്വയോഗവിനിസ്സൃത: - എല്ലാ ബന്ധങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്നവന്‍

      Vishnusahasranamam 85-94

      സുരേശശ്ശരണം ശര്‍മ്മ വിശ്വരേതാ: പ്രജാഭവ:
      അഹസ്സംവല്‍സരോ വ്യാള: പ്രത്യയസ്സര്‍വ്വദര്‍ശന:


      85. സുരേശ - ദേവന്മാരുടെ ഈശന്‍; ശോഭനമായിട്ടുള്ളതിനെ ദാനം ചെയ്യുന്നവന്‍ 

      86. ശരണം - ദുഖിതന്മാരുടെ ആര്‍ത്തിയെ ഹരിക്കുന്നവന്‍ 

      87. ശര്‍മ്മ - പരമാനന്ദസ്വരൂപന്‍ 

      88. വിശ്വരേതാ: - വിശ്വത്തിന്റെ കാരണമായവന്‍

      89. പ്രജാഭവ: - എല്ലാ പ്രജകളുടെയും ഉത്ഭവ സ്ഥാനമായിട്ടുള്ളവന്‍

      90. അഹ: - പ്രകാശസ്വരൂപന്‍

      91. സംവല്‍സര: - കാലസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നവന്‍ 

      92. വ്യാള: - സര്‍പ്പത്തെ പോലെ പിടിക്കുവാന്‍ സാധിക്കാത്തവന്‍

      93. പ്രത്യയ: - പ്രജ്ഞാസ്വരൂപന്‍ 

      94. സര്‍വ്വദര്‍ശന: - ദര്‍ശനാത്മകങ്ങളായ കണ്ണുകള്‍ ഉള്ളവന്‍

      Sunday, September 19, 2010

      Vishnusahasranamam 74-84

      ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമ: ക്രമ:
      അനുത്തമോ ദുരാധര്‍ഷ: കൃതജ്ഞ: കൃതിരാത്മവാന്‍


      74. ഈശ്വര: - സര്‍വ്വശക്തിമാന്‍

      75. വിക്രമീ - ശൌര്യത്തോട് കൂടിയവന്‍

      76. ധന്വീ - (ശാര്‍ങ്ഗം എന്ന) ധനുസ്സോട് കൂടിയവന്‍

      77. മേധാവീ - ബുദ്ധി സാമര്‍ത്ഥ്യം ഉള്ളവന്‍

      78. വിക്രമ: - ജഗത്തിനെ ലംഘനം ചെയ്തവന്‍ (വി = പക്ഷി), ഗരുഡന്റെ പുറത്തു ഗമനം ചെയ്യുന്നവന്‍

      79. ക്രമ: - ക്രമണം (ലംഘനം) ചെയ്യുന്നതിനോ ക്രമത്തിനോ കാരണമായവന്‍

      80. അനുത്തമ: - ഉത്തമരില്‍ ഉത്തമന്‍, ഇതിലും ഉത്തമനായി മറ്റൊരുവന്‍ ഇല്ല

      81. ദുരാധര്‍ഷ: - ആക്രമിക്കപ്പെടുവാന്‍ കഴിയാത്തവന്‍

      82. കൃതജ്ഞ: - ജീവികളുടെ കൃതമായ കര്‍മ്മങ്ങളെ അറിയുന്നവന്‍

      83. കൃതി: - എല്ലാ കൃതികള്‍ക്കും ആധാരമായവാന്‍

      84. ആത്മവാന്‍ - സ്വന്തം മഹിമാവില്‍ പ്രതിഷ്ടിതന്‍

      Vishnusahasranamam 63-73

      ഈശാന: പ്രാണദ: പ്രാണോ: ജ്യേഷ്ഠ: ശ്രേഷ്ഠ: പ്രജാപതി:
      ഹിരണ്യഗര്‍ഭോ ഭൂഗര്‍ഭോ മാധവോ മധുസൂദന:


      64. ഈശാന: - സര്‍വ്വ ഭൂതങ്ങളെയും നിയന്ത്രണം ചെയ്യുന്നവന്‍

      65. പ്രാണദ: - പ്രാണങ്ങളെ ദാനം ചെയ്യുന്നവന്‍

      66. പ്രാണോ: - പ്രാണനം ചെയ്യുന്നവന്‍ അഥവാ ശ്വസപ്രാണങ്ങള്‍ എടുക്കുന്നവന്‍; ജീവികളുടെ ജീവന്‍

      67. ജ്യേഷ്ഠ: - ഏറ്റവും വൃദ്ധനായിട്ടുള്ളവന്‍

      68. ശ്രേഷ്ഠ: - സര്‍വ്വാധികമായ പ്രശംസയെ അര്‍ഹിക്കുന്നവന്‍

      69. പ്രജാപതി: - എല്ലാ പ്രജകളുടെയും പതിയായിരിക്കുന്നവന്‍

      70. ഹിരണ്യഗര്‍ഭ: - ബ്രഹ്മാണ്ഡ രൂപമായ ഹിരന്മയാണ്ഡത്തിന്റെ അന്തര്‍ഭാഗത്ത്‌ വ്യാപിച്ചിരിക്കുന്ന ബ്രഹ്മാവിന്റെ ആത്മസ്വരൂപനായിരിക്കുന്നവന്‍

      71. ഭൂഗര്‍ഭ: - ഭൂമി ആരുടെ അന്തര്‍ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നുവോ അവന്‍

      72. മാധവ: - മഹാലക്ഷ്മിയുടെ ഭര്‍ത്താവ്

      73. മധുസൂദന: - മധുവെന്ന അസുരനെ കൊന്നവന്‍

      Wednesday, September 15, 2010

      Vishnusahasranamam 55-63

      അഗ്രാഹ്യ ശാശ്വത: കൃഷ്ണോ ലോഹിതാക്ഷ: പ്രതര്‍ദ്ധന:
      പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗളം പരം

      55. അഗ്രാഹ്യ: - കര്‍മ്മേന്ദ്രിയങ്ങളെ കൊണ്ട് ഗ്രഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍

      56. ശാശ്വത: - സര്‍വ്വ കാലങ്ങളിലും ഭവിക്കുന്നവന്‍

      57. കൃഷ്ണ: - സത്താ വാചകമായ "കൃഷ്" ധാതുവും ആനന്ദ വാചകമായ "ണ" കാരവും ചേര്‍ന്നുണ്ടായതാണ് കൃഷ്ണ ശബ്ദം. ഈ രണ്ടു ഭാവങ്ങളും ഉള്ളവന്‍, കൃഷ്ണ വര്‍ണത്തോട് കൂടിയവന്‍.

      58. ലോഹിതാക്ഷ: - രക്തവര്‍ണ്ണമായ നേത്രങ്ങളോട് കൂടിയവന്‍.

      59. പ്രതര്‍ദ്ധന: - പ്രളയകാലത്തില്‍ എല്ലാ ജീവികളെയും പ്രതര്‍ദ്ധനം അഥവാ ഹിംസ ചെയ്യുന്നവന്‍

      60. പ്രഭൂത - ജ്ഞാനം, ഐശ്വര്യം മുതലായ ഗുണങ്ങളോടു കൂടിയവന്‍.

      61. ത്രികകുബ്ധാമ - ഊര്‍ദ്ധ്വമദ്ധ്യാധോഭാഗങ്ങളാകുന്ന മൂന്നു ദിക്കുകള്‍ക്ക് ആശ്രയമായുള്ളവന്‍

      62. പവിത്രം - എല്ലാറ്റിനെയും പവിത്രമാക്കുന്നവന്‍

      63. മംഗളംപരം - എല്ലാ അശുഭങ്ങളും ദൂരീകരിക്കുന്ന മംഗള സ്വരൂപനും സര്‍വ്വ ഭൂതങ്ങളിലും വെച്ച് ഉത്തമമായും ഇരിക്കുന്നവന്‍

      Vishnusahasranamam 46-54

      അപ്രമേയോ ഹൃഷീ കേശ: പദ്മനാഭോ അമര പ്രഭു:
      വിശ്വകര്‍മ്മാ മനുസ്ത്വഷ്ട സ്ഥവിഷ്ഠ: സ്ഥവിരോ ധ്രുവ:

      46. അപ്രമേയ - പ്രത്യക്ഷ പ്രമാണം, അനുമാനം, അര്‍ത്ഥാപത്തി പ്രമാണം, അഭാവരൂപമായ പ്രമാണം, ശാസ്ത്രപ്രമാണം എന്നിവയാലോന്നും തന്നെ അറിയപ്പെടാത്തവന്‍

      47. ഹൃഷീ കേശ: - ഹൃഷീകങ്ങളുടെ അതായത് ഇന്ദ്രിയങ്ങളുടെ അധീശ്വരന്‍; സൂര്യ ചന്ദ്ര രൂപങ്ങളില്‍ രശ്മികള്‍ആകുന്ന കേശങ്ങളോട് കൂടിയവന്‍

      48. പദ്മനാഭ: - നാഭിയില്‍ പദ്മമുള്ളവന്‍

      49. അമര പ്രഭു: - ദേവന്മാരുടെ പ്രഭുവായിരിക്കുന്നവന്‍

      50. വിശ്വകര്‍മ്മാ - എല്ലാ കര്‍മ്മങ്ങളും ആരുടെ പ്രവര്‍ത്തിയാണോ അവന്‍, വിചിത്രമായ നിര്‍മ്മാണ ശക്തിയുള്ളവന്‍, ദേവ ശില്പിയായ ത്വഷ്ടാവിനോട്തുല്യനായവന്‍

      51. മനു: - മനനം ചെയ്യുന്നവന്‍

      52. ത്വഷ്ടാ - സംഹാരകാലത്തില്‍ സകലപ്രാണികളെയും ക്ഷീണിപ്പിക്കുന്നവന്‍

      53. സ്ഥവിഷ്ഠ: - അത്യധികം സ്ഥൂലന്‍ ആയവന്‍

      54. സ്ഥവിരോ ധ്രുവ: - പുരാതനന്‍ ആകയാല്‍ ധ്രുവന്‍ആയിട്ടുള്ളവന്‍

      Vishnusahasranamam 37-45

      സ്വയംഭൂ: ശംഭുരാദിത്യ: പുഷ്കരാക്ഷോ മഹാസ്വന:
      അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമ:

      37. സ്വയംഭൂ: - തന്നത്താന്‍ ഉണ്ടായവന്‍

      38. ശംഭു: - ഭക്തന്മാര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നവന്‍

      39. ആദിത്യ: - ആദിത്യ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നവന്‍ അഥവാ ഭൂമിയുടെ പതി.

      40. പുഷ്കരാക്ഷ: - താമര പോലെ ഉള്ള അക്ഷികളോട് കൂടിയവന്‍

      41. മഹാസ്വന: - വേദരൂപമായ മംഗളസ്വനതോട് കൂടിയവന്‍

      42. അനാദിനിധന: - ജന്മവും വിനാശവും ഇല്ലാത്തവന്‍

      43. ധാതാ - വിശ്വത്തെ ധരിക്കുന്നവന്‍

      44. വിധാതാ - കര്‍മ്മങ്ങളുടെയും കര്‍മ്മഫലങ്ങളുടെയും സൃഷ്ടികര്‍ത്താവ്‌

      45. ധാതുരുത്തമ: - വിശേഷ രൂപത്തില്‍ എല്ലാം ധരിക്കുന്നവന്‍. എല്ലാ ധാതുക്കളിലും വെച്ച് ഉത്തമമായ ചിദ്ധാതു ആയിരിക്കുന്നവന്‍, കാര്യ കാരണ രൂപമായ സകലലോകങ്ങളും ധരിക്കുന്നവന്‍. ധാതു;ഉത്കൃഷ്ട പദാര്‍ത്ഥങ്ങളില്‍ വെച്ച് ശ്രേഷ്ഠം ആയതു കൊണ്ട്ഉത്തമന്‍

      Tuesday, September 14, 2010

      Vishnusahasranamam 25-36

      സര്‍വ്വശ്ശര്‍വ്വ: ശിവ:സ്ഥാണുര്‍ ഭൂതാദിര്‍നിധിരവ്യയ:
      സംഭവോ ഭാവനോ ഭര്‍ത്താ പ്രഭവ: പ്രഭുരീശ്വര:

      25. സര്‍വ്വ: - സര്‍വ്വ പദാര്‍ഥങ്ങളുടെയും ഉത്ഭവ സ്ഥിതി, നാശങ്ങള്‍ക്ക് സ്ഥാനമായിട്ടുള്ളവന്‍

      26. ശര്‍വ്വ - പ്രളയ കാലത്ത് സകലതിനെയും നശിപ്പിക്കുന്നവന്‍

      27. ശിവ: - ഗുണത്രയ വിമുക്തനായിരിക്കുന്നവന്‍

      28. സ്ഥാണു: - സ്ഥിരനായിരിക്കുന്നവന്‍

      29. ഭൂതാദി - സമസ്ത ഭൂതങ്ങളുടെയും ആദി കാരണമായവന്‍

      30. അവ്യയ: നിധി: - പ്രളയ കാലത്തില്‍ സകല വസ്തുക്കളെയും നിധാനം ചെയ്യുന്നതിനാല്‍ നിധി , നാശമില്ലാത്ത നിധിയായവന്‍

      31. സംഭവ: - ഉത്തമമായ ജന്മത്തോട് കൂടിയവന്‍

      32. ഭാവന: - സകല ഫലങ്ങളെയും ദാനം ചെയ്യുന്നവന്‍

      33. ഭര്‍ത്താ - പ്രപഞ്ചത്തെ ഭരിക്കുന്നവന്‍

      34. പ്രഭവ: - സകലഭൂതങ്ങളുടെയും ഉത്ഭവ സ്ഥാനമായിട്ടുള്ളവന്‍

      35. പ്രഭു: - എല്ലാ ക്രിയകളിലും അതിയായ സാമര്‍ത്ഥ്യം ഉള്ളവന്‍

      36. ഈശ്വര: - നിരുപാധികമായ ഐശ്വര്യത്തോട്‌ കൂടിയവന്‍

      Vishnusahasranamam 18-24

      യോഗോ യോഗ വിദാം നേതാ പ്രധാന പുരുശേശ്വര:
      നാരസിംഹ വപു: ശ്രീമാന്‍ കേശവ: പുരുഷോത്തമ:


      18. യോഗോ - മനസ്സിനെയും ജ്ഞാനെന്ദ്രിയങ്ങളെയും അടക്കി ജീവാത്മ പരമാത്മൈക്യ ഭാവത്തെ പ്രാപിക്കുന്നതാണ് യോഗം. ഇങ്ങനെയുള്ള യോഗം കൊണ്ട് പ്രാപിക്കപ്പെടുകയാല്‍ യോഗം എന്നാ പദം കൊണ്ട് തന്നെ അറിയപ്പെടുന്നവന്‍

      19. യോഗവിദാംനേതാ - യോഗത്തെ അറിഞ്ഞു ശീലിക്കുന്നവരുടെ നേതാവ്

      20. പ്രധാന പുരുശേശ്വര: - പ്രധാനം അതായത് പ്രകൃതിയുടെയും പുരുഷന്‍ അതായത് ജീവന്റെയും അധീശ്വരനായിട്ടുള്ളവന്‍

      21. നാരസിംഹ വപു: - നരസിംഹത്തിന്റെ സ്വരൂപം പൂണ്ടവന്‍

      22. ശ്രീമാന്‍ - ശ്രീഭഗവതിയുടെ വാസസ്ഥാനമായവാന്‍

      23. കേശവ: - സുന്ദരമായ കേശത്തോട് കൂടിയവന്‍
      ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ആരുടെ അധീനത്തില്‍ ഇരിക്കുന്നുവോ അവന്‍ കേശി എന്ന അസുരനെ കൊന്നവന്‍,
      കാരണ ജലത്തില്‍ പള്ളി കൊള്ളുന്നവന്‍

      24. പുരുഷോത്തമ: - പുരുഷന്മാരില്‍ വെച്ച് ഉത്തമാനായിരിക്കുന്നവന്‍

      Vishnusahsranamam 10 -17

      പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതി:
      അവ്യയ: പുരുഷസ്സാക്ഷീ ക്ഷേത്രജ്ഞോ ക്ഷര ഏവ ച:


      10. പൂതാത്മാ - പരിശുദ്ധമായ സ്വരൂപത്തോട്‌ കൂടിയവന്‍ അഥവാ പരിശുദ്ധനും ആത്മാവും ആയിട്ടുള്ളവന്‍

      11. പരമാത്മാ
      - ശ്രേഷ്ഠനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരിശുദ്ധാത്മാവ്.

      12. മുക്താനാം
      പരമാഗതി: - മുക്തന്മാര്‍ക്ക് ശ്രേഷ്ഠം ആയ ഗതിയായിട്ടുള്ളവന്‍

      13. അവ്യയ: - നാശമോ വികാരമോ
      ഇല്ലാത്തവന്‍

      14. പുരുഷ: - പൂരത്തില്‍ അതായത്
      ശരീരത്തില്‍ ശയിക്കുന്നവന്‍ അഥവാ ജീവാത്മാവായിരിക്കുന്നവന്‍

      15. സാക്ഷീ
      - തന്റെ ദിവ്യ ജ്ഞാന ദൃഷ്ടിയാല്‍ എല്ലാം കാണുന്നവന്‍

      16. ക്ഷേത്ര
      ജ്ഞ: - ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവന്‍

      17. അക്ഷര
      : - ക്ഷരം അതായത് നാശം ഇല്ലാത്തവന്‍

      Vishnusahasranaamam 1-9

      ഓം വിശ്വം വിഷ്ണുവര്‍ഷട്കാരോ ഭൂതഭവ്യഭവത് പ്രഭു:
      ഭൂതകൃദ് ഭൂതഭ്രുദ്‌ ഭാവോ ഭൂതാത്മാ ഭൂതഭാവന:


      1. വിശ്വം - ജഗത്തു തന്നെ ആയിരിക്കുന്നവനാരോ അവന്‍ അഥവാ ബ്രഹ്മം

      2. വിഷ്ണു: - എല്ലായിടത്തും വ്യാപിചിരിക്കുന്നവന്‍ അഥവാ സര്‍വ്വവ്യാപി

      3. വഷട്കാര: - യാതൊരാളെ ഉദ്ദേശിച്ചു യഞ്ജം ചെയ്യുന്നുവോ അയാള്‍

      4. ഭൂതഭവ്യഭവത് പ്രഭു: - ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നു കാലങ്ങളുടെയും പ്രഭു

      5. ഭൂതകൃദ് - (സൃഷ്ടികര്‍ത്താവ്) ഭൂതങ്ങളെ സൃഷ്ടി ചെയ്യുന്നവന്‍

      6. ഭൂതഭ്രുദ്‌ - ഭൂതജാലങ്ങളെ പാലിക്കുന്നവന്‍

      7. ഭാവോ - പ്രപഞ്ച രൂപത്തില്‍ ഭവിക്കുന്നവന്‍

      8. ഭൂതാത്മാ - എല്ലാ ഭൂതങ്ങളുടെയും ആത്മാവായിരിക്കുന്നവന്‍

      9. ഭൂതഭാവന: - ഭൂതങ്ങളുടെ സൃഷ്ടിയും പോഷണവും ചെയ്യുന്നവന്‍


      (തുടരും.. )

      Tuesday, September 7, 2010

      വിഷ്ണു സഹസ്ര നാമം : അര്‍ത്ഥസമേതം ഒരു വിശകലനം.

      വിഷ്ണു സഹസ്രനാമം കുറച്ചു കുറച്ചായി ഇനി നമുക്ക് അര്‍ത്ഥസഹിതം കാണാം. നമ്മള്‍ കുറെ കേട്ടിട്ടുണ്ടെങ്കിലും അര്‍ത്ഥം നമുക്ക് തീരെ നിശ്ചയമില്ല. സുബ്ബലക്ഷ്മി പാടുമ്പോള്‍ എല്ലാവരും ഭക്തിയോടെ കേട്ടിരിക്കും. പക്ഷെ അര്‍ത്ഥം മനസിലാകില്ലല്ലോ :) അത് ശ്രദ്ധിക്കുന്നത് തന്നെ വലിയ കാര്യമാണ് കേട്ടോ  :) എനിക്കും അറിയില്ല അര്‍ത്ഥം. എല്ലാവരുമായിട്ടും പങ്കു വെച്ച് പഠിക്കുമ്പോള്‍ ഓര്‍ത്തിരിക്കാനും എളുപ്പമാണല്ലോ.. അതാണ്‌ എന്റെ ഉദ്ദേശ്യം. 

      കടത്തനാട്ടു പത്മനാഭ വാര്യരുടെ പരിഭാഷയാണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. :)

      വിഷ്ണു സഹസ്രനാമം 
      ഓം നമോ ഭഗവതേ വാസുദേവായ 
      വന്ദന ശ്ലോകങ്ങള്‍. 

      1 . ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം 
           പ്രസന്ന വദനം ധ്യായേത്‌ സര്‍വ്വവിഘ്നോപശാന്തയേ

      ശുക്ലവര്‍ണമായ വസ്ത്രം ധരിച്ചവനും സര്‍വ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായ്‌ കൊണ്ട്  ധ്യാനിക്കണം ( സ്കന്ദ പുരാണത്തില്‍ ബ്രഹ്മഖണ്ഡത്തില്‍ നിന്നെടുത്തതാണ് ഈ ശ്ലോകം ).

      2 . യസ്യ ദ്വിരദവക്ത്രാദ്യ: പാരിഷദ്യാ: പരശ്ശതം
          വിഘ്നം നിഘ്നന്തി സതതം വിഷ്വക് സേനം തമാശ്രയെ 

      യാതൊരാളുടെ ഗണപതി തുടങ്ങിയ നൂറില്‍ പരം പാര്‍ഷദന്‍മാര്‍ എല്ലായ്പ്പോഴും വിഘ്നങ്ങളെ ഹനിച്ചു  കൊണ്ടിരിക്കുന്നുവോ, ആ മഹാവിഷ്ണുവിനെ ഞാന്‍ സതതം ആശ്രയിക്കുന്നു. (ദ്വിരദവക്ത്രന്‍ = ഗജമുഖന്‍)

      3 . വ്യാസം വസിഷ്ഠനപ്താരം ശക്തേ:  പൌത്ര മകല്‍മശം 
           പരാശരാത്മജം വന്ദേ ശുകതാത തപോനിധിം 

      വസിഷ്ഠ മഹര്‍ഷിയുടെ പ്രപൌത്രനും ശക്തി മഹര്‍ഷിയുടെ പൌത്രനും പരാശര മഹര്‍ഷിയുടെ പുത്രനും ശുകബ്രഹ്മര്‍ഷിയുടെ പിതാവും നിര്‍മ്മലനും തപസ്സിന്റെ ഇരിപ്പിടവുമായ ശ്രീ വേദവ്യാസനെ ഞാന്‍ വന്ദിക്കുന്നു. (നപ്താവ് - പ്രപൌത്രന്‍)

      4 . വ്യാസായ  വിഷ്ണുരൂപായ വ്യാസ രൂപായ വിഷ്ണവേ 
           നമോ  വൈ ബ്രഹ്മനിധയെ വാസിഷ്ഠആയ  നമോ നമ:

      മഹാവിഷ്ണുവിന്റെ രൂപത്തില്‍ വ്യാസനായും വ്യാസരൂപത്തിലുള്ള വിഷ്ണുവായും വസിഷ്ഠ മഹര്‍ഷിയുടെ വംശക്കാരനായും ബ്രഹ്മജ്ഞാനത്തിന്റെ   നിധിയായുമായിരിക്കുന്ന വേദവ്യാസന്നായി കൊണ്ട് ഞാനിതാ നമസ്ക്കരിക്കുന്നു.

      5 . അവികാരായ ശുദ്ധായ നിത്യായ പരമാത്മനെ 
           സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വ ജിഷ്ണവേ

      6 . യസ്യ സ്മരണ മാത്രേണ ജന്മ സംസാര ബന്ധനാത് 
           വിമുച്യതെ നമസ്തസ്മൈ വിഷ്ണവേ പ്രഭ വിഷ്ണവേ 

      7 . നമസ്സമസ്ത ഭൂതാനാ മാദിഭൂതായ ഭൂഭ്രുതെ 
           അനെകരൂപ രൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ 

      യാതൊരു വികാരങ്ങളും ഇല്ലാത്തവനും നിത്യനും പരമാത്മാ സ്വരൂപിയും എല്ലായ്പ്പോഴും മാറ്റമില്ലാത്ത ഏകാസ്വരൂപനും എല്ലാറ്റിനെയും ജയിക്കുന്ന സ്വഭാവത്തോട് കൂടിയവനും യാതൊരാളുടെ സ്മരണ കൊണ്ട് മാത്രം ജന്മസംസാര ബന്ധനത്തില്‍ നിന്ന് മുക്തി ലഭിക്കുന്നുവോ അപ്രകാരമുള്ളവനും പ്രഭുവായിരിക്കുന്നവനുമായ മഹാവിഷ്ണുവിന്നായി കൊണ്ട് നമസ്ക്കാരം 
      എല്ലാ ചരാചരങ്ങളുടെയും മുന്‍പ് സംഭവിച്ചവനും ഭൂഭാരത്തെ ഭരിക്കുന്നവനും അനേക രൂപങ്ങള്‍ കൈക്കൊണ്ടവനും പ്രഭുവായിരിക്കുന്നവനുമായ മഹാവിഷ്ണുവിന്നായി കൊണ്ട് നമസ്ക്കാരം
      (തുടരും...)