അര്‍ത്ഥ നാശം മനസ്താപം
ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച
മതിമാന്‍ ന പ്രകാശയേല്‍
ബുദ്ധിമാന്‍ ചില കാര്യങ്ങള്‍ പരസ്യപ്പെടുത്തിക്കൂടാ. ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിലുള്ള അപവാദം, വഞ്ചനയുടെ കഥ എന്നിവ.
ലോക വ്യവഹാരങ്ങളെ കുറിച്ചാണ് ഈ വിവരണം. പലപ്പോഴായി പലര്‍ക്കും ധനനഷ്ടം ഉണ്ടായേക്കാം. വീട്ടില്‍ ദുസ്സഹമായ പലതും നടന്നെന്നു വരാം. മനസ്സില്‍ മുറിവേല്‍ക്കുന്ന അപവാദങ്ങള്‍ ഉണ്ടായേക്കാം. താന്‍ ഏറെ വഞ്ചിക്കപ്പെട്ടു എന്നും വരാം. ഇതൊന്നും ബുദ്ധിമാന്‍ പരസ്യമാക്കാറില്ല. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ എല്ലാം ബുദ്ധിമാനും ബുദ്ധിശൂന്യനും ഒരു പോലെ നേരിടേണ്ടി വരാറുണ്ട്. ബുദ്ധിശൂന്യരായതു കൊണ്ടാവാം, ചിലരൊക്കെ തന്റെ അനുഭവങ്ങള്‍ ഉറക്കെ വിളിച്ചു പറയാറുണ്ട്. ഇത് ശ്രവിക്കുന്ന ബഹു ജനങ്ങള്‍ അയാളോടു സഹതപിക്കുന്നതിനു പകരം അയാളുടെ നോട്ടക്കുറവിനെയും ശ്രദ്ധയില്ലായ്മയെയും പഴി പറയുന്നു. നേരെ മരിച്ചു ബുദ്ധിശാലിയായ ഒരാള്‍ തനിക്കു പറ്റിയ അബദ്ധങ്ങള്‍ ഒരിക്കലും പരസ്യപ്പെടുത്തുന്നില്ല.
ഗുരു ചാണക്യന്‍ അവതരിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു മാനസിക അപഗ്രഥനമാണ്. ഏതു തരത്തിലുള്ള നഷ്ടമായാലും ശരി അത് വ്യക്തിക്ക് അപകര്‍ഷതാബോധമുണ്ടാക്കുന്നു. ആര്‍ക്കായാലും വിജയത്തിന്റെ ഫലം ഉത്കര്ഷവും പരാജയത്തിന്റെ ഫലം അപകര്ഷവും ആണ്. അപകര്‍ഷത അനുഭവിക്കാന്‍ തുടങ്ങിയാല്‍ ബുദ്ധിയുടെ വിവേചനാധികാരം നഷ്ടപ്പെടും. ജീവിത ധര്‍മ്മത്തിന്റെ അനുഷ്ടാനങ്ങളും ചത്തു പോകും. അങ്ങനെയുള്ള ആളുകള്‍ പഴംചൊല്ല് പറയുന്നത് പോലെ " ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും " എന്നയിതീരും. ഇത് മാത്രമല്ല നമ്മുടെ പരാജയം നമ്മുടെ ക്ഷീണം കൊണ്ടാണ് എങ്കില്‍ ആ ക്ഷീണഭാഗം ശത്രുക്കള്‍ മനസ്സിലാക്കുന്നു. നമ്മെ കീഴ്പെടുത്താന്‍ ഒരായുധമായി ആ ദുര്‍ബലത നമുക്കെതിരെ പ്രയോഗിക്കുന്നു.
true... but.. sharing reduces pain if it is with someone dear......
ReplyDeleteonly if he is faithful and sincere to you
ReplyDelete@above
ReplyDeleteyes:)