ഭഗവാന്‍ വിഘ്നേശ്വരന്‍, മൂഷികനെ തന്റെ വാഹനമായിതീരാന്‍ അനുവദിച്ച ഒരു ഐതിഹ്യമുണ്ട്. അമ്മയുടെ ഉപദേശം കേട്ടപ്പോള്‍ സ്വയം തെറ്റ് തിരുത്തണമെന്ന് ബാലനായ ഗണപതി നിശ്ചയിച്ചു. ലോകമാതാവായ ശ്രീപാര്‍വതിയുടെ ഉപദേശം ലോകോപകാരാര്‍ത്ഥമാണ് . " ഗണേശാ, ആരെയുംദ്രോഹിക്കരുത്; ദ്രോഹിച്ചാല്‍ അത് എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും. " അപ്പോഴാണ് താന്‍ ചെയ്ത തെറ്റിന്റെ ഗൌരവം ഗണേശന് ബോധ്യപ്പെട്ടത്. മാളത്തില്‍ കയറി ഒളിച്ച മൂഷികനെ പല പ്രാവശ്യം കുത്തി നോവിച്ചതോര്‍ത്തു ഗണേശന്‍ പശ്ചാത്തപിക്കുക മാത്രമല്ല അമ്മയോട് അക്കാര്യം വിശദീകരിച്ചു പറയുകയും ചെയ്തു.
" അമ്മേ.. എന്റെ കാലിലൂടെ കയറിയിറങ്ങിയ മൂഷികനോട് എനിക്ക് ദേഷ്യം വന്നു. ഞാന്‍ പല തവണകുത്തി നോവിച്ചു. പുറത്തു വന്നാല്‍ കൊല്ലണമെന്ന് ഉറച്ചിരിക്കുകയാണ്. "
അഭിപ്രായം അറിയാന്‍ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അത്ബുധം. അമ്മയുടെ മുഖമാകെതലങ്ങും വിലങ്ങും മുറിഞ്ഞു രക്തം പൊടിഞ്ഞിരിക്കുന്നു. ഗണപതി ഭയപ്പെട്ടു.. മിഴിച്ചു നിന്നു.
ഉമാദേവി പുഞ്ചിരിച്ചു കൊണ്ട് മകനോട് പറഞ്ഞു.
"ഈ മുഖത്തെ വൃണങ്ങള്‍ എങ്ങനെ വന്നതാണെന്ന് മനസ്സിലായോ? മൂഷികന്റെ ദേഹത്ത്ഉണ്ണിയുണ്ടാക്കിയ വൃണങ്ങള്‍ തന്നെയാണിവ. " ഗണപതിക്ക് ഒന്നും മനസ്സിലായില്ല. മറ്റാരെങ്കിലും അമ്മയെ ദ്രോഹിച്ചതാവുമെന്നു കരുതി സങ്കടവും ഭയവും കൊണ്ട് അത്ഭുധതോടെനില്‍ക്കുകയായിരുന്നു ഉണ്ണി ഗണേശന്‍. ചെന്താമര പോലെ ഉള്ള അമ്മയുടെ മുഖത്തെ പാടുകള്‍കണ്ടു സഹിക്കാനാകാതെ ഗണേശന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു .
പാര്‍വതി ദേവി വിശദീകരിച്ചു.
"മകനെ ഞാന്‍ നിന്റെ അമ്മയാണ്. അതോടൊപ്പം പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയുംമാതാവാണ്. നീ മൂഷികനെയാണ് മുറിവേല്പ്പിച്ചതെങ്കിലും അത് എന്നെ തന്നെയാണെന്ന്മനസിലാക്കുക. ഏതൊരു ജീവിയോടു ചെയ്യുന്ന ദ്രോഹവും അമ്മക്ക് പൊറുക്കുവാന്‍ കഴിയില്ല. അവയെല്ലാം അനുഭവിക്കുന്ന വേദന അമ്മയ്ക്കും സഹിക്കണ്ടാതായി വരുന്നു. അറിഞ്ഞോഅറിയാതെയോ ഇനി എന്റെ മകന്‍ ഇങ്ങനെ ഒരു ജീവിയും ദ്രോഹിക്കരുത്. എന്ന് മാത്രമല്ല. ആരുംആരെയും ദ്രോഹിക്കുന്നത് അമ്മക്ക് ഹിതകരമല്ല. ആ ദ്രോഹം ലോകമാതാവായ എന്നോട് ചെയ്യുന്നദ്രോഹമായിരിക്കും. "
"അമ്മേ എനിക്ക് തെറ്റു പറ്റിപ്പോയി. ക്ഷമിക്കണം. ഞാന്‍ ചെയ്തു പോയ ദുഷ്കര്‍മ്മതിനു, എന്ത്പ്രായശ്ചിത്തമാണ് ചെയ്യണ്ടതെന്ന് അമ്മ തന്നെ പറയണം. "
പുത്രന്റെ വാക്ക് കേട്ട് മനസ്സലിഞ്ഞ ദേവി പറഞ്ഞു.
"മകനെ സമാധനമായിരിക്കൂ. മാളതിനുള്ളില്‍ നിന്നു മൂഷികന്‍ പുറത്തു വന്നാല്‍ നീ അവനെ കാണും. അവനെ പതുക്കെ തലോടിക്കൊടുത്തു നിന്റെ വാഹനമാക്കി വെക്കുക. "
അമ്മയുടെ വാക്കുകള്‍ പോലെ തന്നെ ഗണപതി ചെയ്തു.
ലോകമാതാവായ ഉമാദേവിയുടെ ഉപദേശം നാമെല്ലാം ജീവിതം മുഴുവന്‍ ഓര്‍മ്മിക്കുക. യാതൊരുജീവനെയും വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിക്കാതിരിക്കുക. ആഹിംസാപരമോധര്‍മ്മ: എന്നതാവട്ടെ ഈ കഥയില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട പാഠം.
No comments:
Post a Comment