കൃതേ പ്രതികൃതം കുര്യാത്
ഹിംസേന പ്രതി ഹിംസനം
തത്രദോഷോ ന പദതി
ദുഷ്ടേ ദുഷ്ടം സമാചരന്‍
ഹിംസേന പ്രതി ഹിംസനം
തത്രദോഷോ ന പദതി
ദുഷ്ടേ ദുഷ്ടം സമാചരന്‍
ഓരോ സ്വഭാവക്കരോടും നാം അതിനൊത്ത വിധം തന്നെ പെരുമാറേണ്ടതാണ്. മര്യാദക്കാരനോട് മര്യാദ, ഹിമ്സകനോട് ഹിംസ, ദുഷ്ടനോട് ദൌഷ്ട്യം ഇതില്‍ പാപമൊന്നുമില്ല.നമ്മുടെ ചുറ്റുമുള്ളവര്‍ ഏതെല്ലാം തരക്കാരാണെന്ന് നാം ശരിക്ക് പഠിച്ചറിയേണ്ടതാണ്. അവര്‍ നമ്മോടു പെരുമാറുന്നത് എങ്ങനെയാണോ അതെ വിധം തന്നെ നമുക്ക് തിരിച്ചു പെരുമാറാന്‍ കഴിയണം. ചുരുക്കം ചിലരെങ്കിലും ഈ സന്ദര്‍ഭത്തില്‍ സംശയിച്ചു നില്‍ക്കാറുണ്ട്. അവര്‍ നമ്മുടെ പെരുമാറ്റത്തിന്റെ ഔചിത്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. മറ്റുള്ളവര്‍ നമ്മെ അപമാനിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാവുന്ന സ്വഭാവമാണല്ലോ നമ്മളും കൈക്കൊള്ളണ്ടത് ..ഇത് വെറും പ്രകൃതി നിയമം മാത്രമാണ്. എന്ന് വെച്ചാല്‍ ചുറ്റുപാടിന്റെ പ്രകോപനങ്ങളെ തടുത്തു നില്‍ക്കാന്‍ കരുത്തു നേടേണ്ടത് മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയുംധര്‍മ്മമാണ്.
No comments:
Post a Comment