Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, September 5, 2010

പ്രവര്‍ത്തിയല്ല മനസ്സാണ് പ്രധാനം.

പ്രവര്‍ത്തിയല്ല മനസ്സാണ് പ്രധാനം.


ഒരിക്കല്‍ രണ്ടു സ്നേഹിതന്മാര്‍ ഒരു തെരുവില്‍ കൂടി നടന്നു പോവുകയായിരുന്നു. വഴിക്ക് ഒരിടത്ത്‌ അവര്‍ ഭാഗവത പ്രഭാഷണം നടക്കുന്നത് കണ്ടു. ഒരു സ്നേഹിതന്‍ പറഞ്ഞു.


" വരൂ സ്നേഹിതാ... നമുക്ക് കുറച്ചു നേരം ഈശ്വര കഥകള്‍ കേട്ടിട്ട് പോകാം "


ഇതും പറഞ്ഞു ഒരാള്‍ ആ സദസ്സില്‍ പോയി ഇരുന്നു. മറ്റേ ആള്‍ ഒന്ന് എത്തി നോക്കി. അവിടെ നിന്നും പോയി ഒരു വേശ്യാഗൃഹത്തില്‍ പ്രവേശിച്ചു. അവിടെ വളരെ ആനന്ദമായിരിക്കും എന്നാണു അയാള്‍ വിചാരിച്ചത്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മടുത്തു. അയാള്‍ വിചാരിക്കുവാന്‍ തുടങ്ങി.


" എന്റെ സ്നേഹിതന്‍ എത്ര ഭാഗ്യവാനാണ്. അയാള്‍ പുണ്യമായ ഈശ്വര കാര്യങ്ങളും കേട്ടു കൊണ്ടിരിക്കുന്നു. എല്ലാം മറന്നു ഈശ്വരനില്‍ തന്നെ മനസ്സ് നിര്‍ത്താന്‍ സാധിച്ചാല്‍ എന്തൊരു ആനന്ദമായിരിക്കും! ഞാനിവിടെ മഹാ പാപത്തില്‍ മുഴുകി വിഷമിച്ചു കൊണ്ടിരിക്കുന്നു. "


അതേ സമയത്ത് ഭാഗവതം കേട്ടുകൊണ്ടിരുന്നവന്‍ വിചാരിച്ചു.


"ഇയാള്‍ ഇവിടെ എന്തൊക്കെയോ അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു. ഇത് കേട്ടു ബോറടിക്കനാണോ ഞാന്‍ ഇവിടെ വന്നത്? എന്റെ സ്നേഹിതന്‍ ഇപ്പോള്‍ വേശ്യാസ്ത്രീയുമായി സുഖമനുഭവിച്ചു കൊണ്ടിരിക്കുന്നു. അയാള്‍ എന്തൊരു ഭാഗ്യവാന്‍".


കാലക്രമത്തില്‍ രണ്ടു പേരും മരിച്ചു. ഭാഗവതം കേട്ടു കൊണ്ടിരുന്ന ആളുടെ ജീവനെ യമദൂതന്മാര്‍ വന്നു നരകത്തിലേക്ക് കൊണ്ടുപോയി. വേശ്യാലയത്തില്‍ കഴിഞ്ഞുകൂടിയ ആളുടെ ജീവനെ സ്വര്‍ഗത്തിലേക്കും കൊണ്ട് പോയി.


ഈ കഥയില്‍ നിന്ന് തെളിയുന്നത് നാം ബഹ്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്കല്ല പ്രാധാന്യം. മനസ്സ് എവിടെയായിരിക്കുന്നുവോ, അതനുസരിച്ചാണ് ഫലം സിദ്ധിക്കുന്നത്. വസിഷ്ഠന്‍ ശ്രീരാമനോട് ഉപദേശിക്കുന്ന ഒരു വാക്യമുണ്ട്:

" മന:കൃതം കൃതം രാമാ ന ശരീരകൃതം കൃതം "

ദേഹം കൊണ്ടു ചെയ്യുന്നതിനല്ല ഫലമുണ്ടാകുന്നത്. മനസ്സു കൊണ്ടു ചെയ്യുന്നതിനാണ്. 

ഭക്തിയുടെ കാര്യത്തിലും ഇത് ഏറ്റവും പ്രധാനമാണ്. ഭഗവാന്റെ മുന്‍പില്‍ ഒരുവന്‍ വളരെ ഭക്തനാണെന്ന് അഭിനയിച്ചെക്കാം. മനസ്സില്‍ നിന്ന് രാഗദ്വേഷങ്ങള്‍, കാമാക്രോധങ്ങള്‍ കളയുവാന്‍ നാം ശ്രമിക്കുന്നില്ലെങ്കില്‍ ആ ബാഹ്യപ്രകടനങ്ങള്‍ കൊണ്ടൊന്നും ഭഗവാന്‍ സന്തുഷ്ടനാകുന്നില്ല. ഭാവഗ്രാഹി ജനാര്‍ദ്ധന എന്നാ ഒരു ആപ്തവാക്യം തന്നെ ഉണ്ടല്ലോ. ചിലര്‍ പുറമേ വളരെ കഠിനമായി പെരുമാറുന്നവര്‍ ആയിരിക്കാം. എന്നാല്‍ അവരുടെ മനസ്സു വളരെ മൃദുവായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് വിജയം സുനിശ്ചിതമാണ്.

മനസ്സാണ് എല്ലാറ്റിലും പ്രധാനമായിട്ടുള്ളത് എന്നത് നാം മനസ്സിലാക്കണം. നമ്മുടെ ബന്ധുവും ശത്രുവും മനസ്സു തന്നെയാണ്.

" ആത്മൈവഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മന: "

കാമാക്രോധാധികള്‍ക്ക് അടിമപ്പെടുന്ന മനസ്സാണ് ശത്രുവായി തീരുന്നത്.

മനസ്സില്‍ അനന്തമായ ശക്തി കുടി കൊള്ളുന്നുണ്ട് എന്നറിഞ്ഞ് അതിനെ ജയിച്ചു വശത്താക്കുവാന്‍ ശ്രമിക്കുന്നവന് മനസ്സു ബന്ധുവായിതീരുന്നു. അങ്ങനെയുള്ള മനസ്സു ക്രമേണ പ്രവൃത്തികളെ നിയന്ത്രിക്കും. മനസ്സും വാക്കും പ്രവൃത്തിയും ഏകാരൂപമായിരിക്കുന്നവരആണ് മഹാത്മാക്കള്‍. അല്ലെങ്കില്‍ സജ്ജനങ്ങള്‍. വിചാരിക്കുന്നത് പോലെ പറയുക, പറയുന്നത് പോലെ പ്രവര്‍ത്തിക്കുക. അങ്ങനെയുള്ളവര്‍ ജനസമ്മതന്മാര്‍ ആയിരിക്കും. മറ്റുള്ളവര്‍ ദുര്ജ്ജനങ്ങളും ആയിരിക്കും. സജ്ജനങ്ങളാകുവാന്‍ നമ്മുടെ മനസ്സിനെ നമുക്ക് സംസ്കരിച്ചെടുക്കാം..

5 comments:

  1. pravarthiyum manasum orupole nannayi irikunnathanu ettavum uthamam:)

    ReplyDelete
  2. athe.. ivide paranjathu pravarthichathu kondu mathram karryamilla.. manassodu koodi pravarthikkanam.. athu pole manassundayittu karyamilla.. manassodu koodi pravarthikkanam.. athaayath randum oru pole venam ennartham.. athu thanneyaanu kadhayile saraamsham.. eppozhum oru negative side il ninnu kadha paranjaale mikkavarkkum manasilakaarullu..

    ReplyDelete
  3. "eppozhum oru negative side il ninnu kadha paranjaale mikkavarkkum manasilakaarullu.." ithum nammude society-ude adhapadhanathinte oru lakshanam thanne:(

    ReplyDelete
  4. athil samshayamilla.. pakshe valiya valiya mahathmaakkal drushtaanthamaayi paranju thanna kadhakal nammal eppozhum vilakoodiya muthukalaayittanu kaanunnath..

    ReplyDelete
  5. valare chinthikkenda vishayam thanne...manssodukoodi cheyyunna pravruthiyum palappolum palarum angeekarikkathe pokunnu enna oru dukha satyam koodi ithil undennan ente abhiprayam...

    ReplyDelete