അഗ്രാഹ്യ ശാശ്വത: കൃഷ്ണോ ലോഹിതാക്ഷ: പ്രതര്‍ദ്ധന:
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗളം പരം
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗളം പരം
55. അഗ്രാഹ്യ: - കര്‍മ്മേന്ദ്രിയങ്ങളെ കൊണ്ട് ഗ്രഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍
56. ശാശ്വത: - സര്‍വ്വ കാലങ്ങളിലും ഭവിക്കുന്നവന്‍
57. കൃഷ്ണ: - സത്താ വാചകമായ "കൃഷ്" ധാതുവും ആനന്ദ വാചകമായ "ണ" കാരവും ചേര്‍ന്നുണ്ടായതാണ് കൃഷ്ണ ശബ്ദം. ഈ രണ്ടു ഭാവങ്ങളും ഉള്ളവന്‍, കൃഷ്ണ വര്‍ണത്തോട് കൂടിയവന്‍.
58. ലോഹിതാക്ഷ: - രക്തവര്‍ണ്ണമായ നേത്രങ്ങളോട് കൂടിയവന്‍.
59. പ്രതര്‍ദ്ധന: - പ്രളയകാലത്തില്‍ എല്ലാ ജീവികളെയും പ്രതര്‍ദ്ധനം അഥവാ ഹിംസ ചെയ്യുന്നവന്‍
60. പ്രഭൂത - ജ്ഞാനം, ഐശ്വര്യം മുതലായ ഗുണങ്ങളോടു കൂടിയവന്‍.
61. ത്രികകുബ്ധാമ - ഊര്‍ദ്ധ്വമദ്ധ്യാധോഭാഗങ്ങളാകുന്ന മൂന്നു ദിക്കുകള്‍ക്ക് ആശ്രയമായുള്ളവന്‍
62. പവിത്രം - എല്ലാറ്റിനെയും പവിത്രമാക്കുന്നവന്‍
63. മംഗളംപരം - എല്ലാ അശുഭങ്ങളും ദൂരീകരിക്കുന്ന മംഗള സ്വരൂപനും സര്‍വ്വ ഭൂതങ്ങളിലും വെച്ച് ഉത്തമമായും ഇരിക്കുന്നവന്‍
No comments:
Post a Comment