അപ്രമേയോ ഹൃഷീ കേശ: പദ്മനാഭോ അമര പ്രഭു:
വിശ്വകര്‍മ്മാ മനുസ്ത്വഷ്ട സ്ഥവിഷ്ഠ: സ്ഥവിരോ ധ്രുവ:
വിശ്വകര്‍മ്മാ മനുസ്ത്വഷ്ട സ്ഥവിഷ്ഠ: സ്ഥവിരോ ധ്രുവ:
46. അപ്രമേയ - പ്രത്യക്ഷ പ്രമാണം, അനുമാനം, അര്‍ത്ഥാപത്തി പ്രമാണം, അഭാവരൂപമായ പ്രമാണം, ശാസ്ത്രപ്രമാണം എന്നിവയാലോന്നും തന്നെ അറിയപ്പെടാത്തവന്‍
47. ഹൃഷീ കേശ: - ഹൃഷീകങ്ങളുടെ അതായത് ഇന്ദ്രിയങ്ങളുടെ അധീശ്വരന്‍; സൂര്യ ചന്ദ്ര രൂപങ്ങളില്‍ രശ്മികള്‍ആകുന്ന കേശങ്ങളോട് കൂടിയവന്‍
48. പദ്മനാഭ: - നാഭിയില്‍ പദ്മമുള്ളവന്‍
49. അമര പ്രഭു: - ദേവന്മാരുടെ പ്രഭുവായിരിക്കുന്നവന്‍
50. വിശ്വകര്‍മ്മാ - എല്ലാ കര്‍മ്മങ്ങളും ആരുടെ പ്രവര്‍ത്തിയാണോ അവന്‍, വിചിത്രമായ നിര്‍മ്മാണ ശക്തിയുള്ളവന്‍, ദേവ ശില്പിയായ ത്വഷ്ടാവിനോട്തുല്യനായവന്‍
51. മനു: - മനനം ചെയ്യുന്നവന്‍
52. ത്വഷ്ടാ - സംഹാരകാലത്തില്‍ സകലപ്രാണികളെയും ക്ഷീണിപ്പിക്കുന്നവന്‍
53. സ്ഥവിഷ്ഠ: - അത്യധികം സ്ഥൂലന്‍ ആയവന്‍
54. സ്ഥവിരോ ധ്രുവ: - പുരാതനന്‍ ആകയാല്‍ ധ്രുവന്‍ആയിട്ടുള്ളവന്‍
No comments:
Post a Comment