വാക്കും പ്രവര്ത്തിയും ഒന്നായിരിക്കണം
നാം ആചരിക്കുന്നതേ മറ്റുള്ളവരോട് ഉപദേശിക്കാവൂ എന്ന് ശ്രീരാമകൃഷ്ണന് എപ്പോഴും പറയാറുണ്ട്. ഇക്കാലത്ത് മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ സ്വയം അനുഷ്ടിക്കുന്നവര്‍ ചുരുക്കവും. പ്രസംഗ മണ്ഡപത്തില്‍ നിന്നുകൊണ്ട് വലിയ ആദര്ശങ്ങളെ പറ്റിയെല്ലാം വളരെ ആവേശത്തോട് കൂടി പ്രസംഗിക്കും. പ്രസംഗ മണ്ഡപത്തില്‍ നിന്നും ഇറങ്ങിയാല്‍ അവരുടെ പ്രവര്ത്തി നേരെ വിപരീതവുമായിരിക്കും. അങ്ങനെയുള്ളവരുടെ വാക്കുകള്ക്കു ഒരു ഫലവുമുണ്ടാകില്ല. " ഞങ്ങളുടെ പ്രവര്‍ത്തികള്‍ നോക്കണ്ട, വാക്കുകള്‍ കേട്ടാല്‍ മതി " എന്നു ചില നേതാക്കന്മാര് പറയാറുണ്ട്. ത്യാഗത്തെ പറ്റിയും നിഷ്കാമ കര്മത്തെ പറ്റിയും വളരെ ഗംഭീരമായി പ്രസംഗിച്ച ശേഷം പ്രസംഗത്തിന് കിട്ടേണ്ടുന്ന പ്രതിഫലത്തെ ചൊല്ലി ലഹള കൂട്ടുന്ന ചിലരെ കാണാറുണ്ട്. അങ്ങനെയുള്ള പ്രസംഗതൊഴിലാളികളുടെ പ്രസംഗം വെറും ഒരു ചടങ്ങ് എന്നതല്ലാതെ അതില്‍ കവിഞ്ഞ യാതൊരു ഫലവും ചെയ്യുകയില്ല. വാക്കിനനുസരിച്ചു പ്രവര്ത്തിയും കൂടെ ഉള്ളവരെ മാത്രമേ ആത്മാര്ഥതയുള്ളവരായി കണക്കാക്കാവൂ. അവരുടെ വാക്കുകള്ക്കു ആളുകളെ ഇളക്കിതീര്ക്കുവാനുള്ള കഴിവുമുണ്ടാകും.
ശ്രീരാമകൃഷ്ണ വചനാമൃതം ഇത്രയധികം ഹൃദയസ്പര്ശിയും ആകര്ഷണീയവും തീരുവാനുള്ള കാരണം ശ്രീരാമകൃഷ്ണ ദേവന് താന്‍ അനുഷ്ടിച്ചു അനുഭവപ്പെടുത്തിയത് മാത്രമേ പറയുന്നുള്ളൂ എന്നുള്ളതാണ്.
ഒരമ്മ രോഗിയായ മകനെയും കൊണ്ട് വൈദ്യന്റെ അടുത്തു ചെന്നു. വൈദ്യന് മരുന്ന് കൊടുത്തതിനു ശേഷം പറഞ്ഞു. ശര്ക്കര തീരെ കഴിക്കരുത്, മധുരം ഈ രോഗത്തിന് വിരോധമാണ്. അമ്മ എത്ര പറഞ്ഞിട്ടും കുട്ടി ശര്ക്കര തിന്നുന്നത് ഉപേക്ഷിക്കുന്നില്ല. അവസാനം അമ്മ അടുത്തുള്ള ഒരു സന്ന്യാസിയുടെ ആശ്രമത്തിലേക്കു അവനെ കൂട്ടിക്കൊണ്ടു പോയി. മഹാത്മാക്കള്‍ പറയുന്നത് അവന് അനുസരിക്കുമെന്നു അമ്മക്ക് വിശ്വാസമുണ്ടായിരുന്നു.
അവിടെ ചെന്നു വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ സന്ന്യാസി ഒരാഴ്ച കഴിഞ്ഞു വരുവാന്‍ അമ്മയോടും കുട്ടിയോടും പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു അവര്‍ വീണ്ടും ചെന്നപ്പോള്‍ ആ മഹാത്മാവ് കുട്ടിയോട് ഉപദേശിച്ചു. " കുഞ്ഞേ മധുരം ദേഹത്തിനു വളരെ ദോഷം ചെയ്യും. ശര്ക്കര തിന്നരുത്. ആ സ്വഭാവം നിര്ത്തണം. " കുട്ടി സമ്മതിക്കുകയും ചെയ്തു. അമ്മ ചോദിച്ചു. ഇത് അന്ന് തന്നെ പറയാമായിരുന്നില്ലേ? ഞങ്ങളെ വീണ്ടും വരുത്തിയത് എന്തിനാണ് ? " അന്ന് നിങ്ങള്‍ എന്റെ മുറിയില്‍ ധാരാളം ശര്ക്കര ഉണ്ടായിരുന്നു. ഞാനും ശര്ക്കര ഉപയോഗിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അതിനു ഫലമുണ്ടാകയില്ല. ഇപ്പോള്‍ ഞാന്‍ ശര്ക്കര തീരെ ഉപയോഗിക്കാറില്ല. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞപ്പോള്‍ കുട്ടി അതനുസരിക്കാന്‍ സമ്മതിച്ചത്.
വാക്കിനനുസരിച്ചു പ്രവര്ത്തിക്കുകയും പ്രവര്ത്തിക്കുന്നതിനനുസരിച്ചു പറയുകയും ചെയ്യുന്നവരാണ് മഹാത്മാക്കള്‍.
it is a sad fact that most youngsters have not even heard of this Great personality:(
ReplyDelete