യാ വത്സ്വസ്ഥോ ഹ്യയം ദേഹോ
യാവന്മ്രുത്യുശ്ച ദുരത:
താവദാത്മഹിതം കുര്യാല്‍
പ്രാണാന്തേ കിം കരിഷ്യതി.
യാവന്മ്രുത്യുശ്ച ദുരത:
താവദാത്മഹിതം കുര്യാല്‍
പ്രാണാന്തേ കിം കരിഷ്യതി.
"യൌവനത്തില്‍ നമുക്ക് നല്ല ആരോഗ്യമുണ്ട്. ധനശേഷി ഉണ്ട് . സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇപ്പോഴാണ് ഏറ്റവും പറ്റിയ സമയം. പടി കടന്നു എത്തുന്ന മരണം വാതില്‍ക്കല്‍ മുട്ടി വിളിക്കുമ്പോള്‍ സുകൃതം ചെയ്യാന്‍ സമയം കിട്ടാതെ വരും. നാളെ നാളെ എന്നാ ചിന്ത അബദ്ധമാണ്. പകരം ഇന്ന് ഇന്ന് എന്ന്ചിന്തിക്കുക."
ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. സുകൃതം ചെയ്യാന്‍ സമയം വേണ്ട. അത് തന്നെയാണ് ഇവിടെയും അര്‍ത്ഥം. ഈ പഴഞ്ചൊല്ല് വളരെ പ്രതീകാത്മകമാണ്. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ രണ്ടു തവണ ചിന്തിക്കണം. നാളേക്ക് നീട്ടണം. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സന്ദര്‍ഭം കൊടുക്കണം, എന്നാല്‍ ശരിയായ കാര്യങ്ങള്‍ സുകൃതം ചെയ്യാന്‍ കിട്ടുന്ന ആ നിമിഷത്തില്‍ തന്നെ ചെയ്തു തീര്‍ക്കുകയായിരിക്കും യുക്തി. ആര്‍ക്കറിയാം നാം അടുത്ത സെക്കന്റില്‍ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന്? ഇതിലൊരു വേദാന്തവും ഇല്ല. വെറും ഒരു പ്രായോഗിക തത്വം മാത്രം. കാരണം നമ്മുടെ രാജവീഥികളില്‍ ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്ന അത്യാഹിതങ്ങള്‍ക്ക് കയ്യുംകണക്കുമില്ല.
No comments:
Post a Comment