Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Wednesday, December 1, 2010

ശബരിമല : യാത്രാവിവരണം

ശബരിമല യാത്ര : 2.10.2010 - 3.10.2010. രണ്ടു ദിവസത്തേക്ക് ഒരു ഇടവേള. വന്നിട്ട് വിശദ വിവരങ്ങള്‍ പറയാം :)

സ്വാമിയേ ശരണമയ്യപ്പാ.. 


യാത്രാവിവരണം 

രാവിലെ 5 .30  നു കെട്ടു നിറക്കാന്‍ മഹാദേവക്ഷേത്രത്തില്‍ പോയി. അടുത്ത് തന്നെ. കെട്ടുനിറ കഴിഞ്ഞു അടുത്തുള്ള ഭഗവതി അമ്പലത്തില്‍ വന്നു തൊഴുതു ബസ്‌ സ്ടോപ്പിലെക്ക് നടന്നു. അവിടെ അയ്യപ്പന്‍റെ അമ്പലത്തിലും തൊഴുതു. ബസ്‌ സ്റ്റാന്‍ഡില്‍ വളരെ നേരത്തെ എത്തി. പമ്പയിലേക്ക് നേരിട്ട ബസ്‌ ബുക്ക്‌ ചെയ്തിരുന്നു. കൃത്യം ഒന്‍പതു മണിക്ക് അത് സ്റ്റാര്‍ട്ട്‌ ചെയ്യും. കൈയില്‍ കരുതിയിരുന്ന ഉപ്പുമാവും അവിടിരുന്നു കഴിച്ചു. എല്ലാ ബസ്‌ ടെര്‍മിനലും ഒരു പോലെ തന്നെ ഉള്ള അവസ്ഥയിലാണല്ലോ.. കുറച്ചു വെള്ളം കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടി. എന്തായാലും ഒന്‍പതു മണിക്ക് ബസ്‌ വിട്ടു. ശരണം വിളിയോടെ എല്ലാവരും തുടങ്ങി. ഇനി ഏറ്റുമാനൂര്‍ ആണ് നിര്‍ത്തുക.. ചായ കുടിക്കാന്‍. വൈക്കം വഴിയാണ് ബസ്‌ യാത്ര. അവിടെ കുറേ അറ്റകുറ്റ പണികള്‍ നടക്കുന്നത് കാരണം വളരെ ബുദ്ധിമുട്ടായിരുന്നു. ബസ്‌ കുറേ നേരം നിര്‍ത്തി ഇടണ്ടി വന്നു. പിന്നെ റോഡ്‌ ഒക്കെ വളരെ മോശം.. പതിനൊന്നു മണിയോടെ ഏറ്റുമാനൂര്‍ എത്തിച്ചേര്‍ന്നു. പതിനഞ്ചു മിനിറ്റ് കൊണ്ട് ചായ കുടിച്ചു വീണ്ടും യാത്ര തുടര്‍ന്നു. റോഡ്‌ എല്ലാം ഒന്നിനൊന്നു മെച്ചം. ആകെ ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെ ഉള്ള റോഡ്‌ ആയിരുന്നു ഭേദം. ബസില്‍ ഇരുന്നു യാതൊരു കാരണവശാലും ഉറങ്ങാന്‍ പറ്റില്ല.. കാരണം ഭയങ്കര  കുലുക്കമാണല്ലോ.. അങ്ങനെ യാത്ര തുടര്‍ന്നു.. 2  മണിയോടടുപ്പിച്ച്‌ എരുമേലി എത്തിച്ചേര്‍ന്നു. അവിടെ പേട്ട തുള്ളല്‍ .ഉണ്ടായിരുന്നു. ഒന്നെത്തി നോക്കാനേ സാധിച്ചുള്ളൂ. പിന്നെ ബസ്‌ നിര്‍ത്തിയത് നിലക്കല്‍ പമ്പ എത്തിയപ്പോഴാണ്. അവിടെ ഉച്ചയൂണിനു വേണ്ടി പാര്‍ക്ക്‌ ചെയ്തു. ഞാന്‍ ഒന്നും കഴിച്ചില്ല.. കുറച്ചു വെള്ളം കുടിച്ചു ബസില്‍ അങ്ങനെ അങ്ങിരുന്നു. അവിടെ പമ്പയുടെ ഒരു ശാഖയില്‍ കുറേ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു.

അങ്ങനെ പമ്പയിലേക്ക് യാത്ര തുടങ്ങി.. നിറയെ കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. ബസ്‌ ആടിയുലഞ്ഞാണ് പോകുന്നത്.. ഒന്ന് രണ്ടു തവണ വണ്ടി ഇടിച്ചോ എന്നു വരെ സംശയം!! വണ്ടികള്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ആണ് കിടക്കുന്നത്. അതിനിടക്ക് ചിലര്‍ തിരക്ക് സഹിക്കാന്‍ വയ്യാതെ ഓവര്‍ ടേക്ക് ചെയ്തു പോകാന്‍ ശ്രമം. ഒരു വണ്ടിയുടെ കണ്ണാടി പോയി ഇടിച്ചു.. പിന്നെ വലിയ പ്രശ്നമോന്നുമുണ്ടാക്കാതെ അവര്‍ സമാധാനപരമായി ക്യുവില്‍ തന്നെ വണ്ടി ഓടിച്ചു. :)

പിന്നെ പോകുന്ന വഴിയെല്ലാം റോഡുകള്‍ വളരെ മോശം. ഇത് വരെ ഇതൊന്നും ടാര്‍ ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ സങ്കടം തോന്നി. പിന്നെ അങ്ങനെ പതുക്കെ പതുക്കെ പമ്പയില്‍ എത്തിച്ചേര്‍ന്നു. പമ്പയില്‍ എത്തിയപ്പോഴേക്കും 4 മണി ആയി! ചെന്നിറങ്ങിയപ്പോള്‍ തന്നെ മഴക്കോള് കണ്ടു. അയ്യപ്പന്‍ നമ്മളെ പരീക്ഷിക്കാന്‍ ഉറച്ചു തന്നെയാണെന്ന് മനസിലായി. പമ്പയില്‍ ചെന്ന് കുളിച്ചപ്പോഴാണ് പൊടിയൊക്കെ പോയി ഒന്ന് ഉഷാറായത്. കെട്ടു തലയിലേന്തി നടന്നു തുടങ്ങി. കയറുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിച്ചു. എന്നിട്ട തുടങ്ങി.

കൃത്യം പമ്പ ഗണപതിക്കുള്ള തേങ്ങ കെട്ടഴിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ മഴ തുടങ്ങി. എടുത്തു കെട്ടു തലയില്‍ വെച്ച്. പിന്നെ മഴ തന്നെ മഴ.. നല്ല മഴ. എന്റമ്മോ.. എല്ലാം നനഞ്ഞു തന്നെ അങ്ങോട്ട്‌ കയറി. കെട്ടും വിരിയും ദേഹവും സഞ്ചിയും എല്ലാം നനഞ്ഞു. പിന്നെ രണ്ടും കല്പിച്ചു അങ്ങ് നടന്നു. പമ്പ ഗണപതിക്ക് തേങ്ങ ഉടച്ചു. മഴ കാരണം മര്യാദക്ക് തൊഴാന്‍ പോലും സാധിച്ചില്ല. :( എന്തായാലും പ്രാര്‍ത്ഥിച്ചു,. പിന്നീട് അങ്ങോട്ട്‌ നനഞ്ഞു തന്നെ നടന്നു.

മല കയറി തുടങ്ങി! മഴ വളരെ കനത്തു. കയറുന്തോറും പേടിയാവുകയായിരുന്നു. എന്റെ കൂടെ അച്ഛനും ഉണ്ട്. പിന്നെ ഒരുപാട് പേര്‍ കൂടെ ഉണ്ടല്ലോ.. ശരണം വിളിച്ച അങ്ങോട്ട്‌ കയറിപോയി. പടവുകള്‍ വളരെ കുറവാണ്. പിന്നെ മഴ കാരണം എല്ലാം വളരെ തെന്നി കിടക്കുകയായിരുന്നു. മഴ കാരണം എല്ലാത്തിന്റെയും ഭാരവും കൂടി. കുറച്ചു കയറിയപ്പോള്‍ തന്നെ വളരെ അധികം ക്ഷീണിച്ചു. ഓരോ അടിയും ശ്രദ്ധിച്ചു വെക്കണം. വെള്ളം മുകളില്‍ നിന്നൊഴുകി വരുകയാണ്. കുറേ കയറിയപ്പോള്‍ വിശ്രമിക്കാന്‍ ഉള്ള സ്ഥലത്ത് കയറി കുറച്ചു നേരം ഇരുന്നു.

വീണ്ടും ശരണം വിളിയോടെ തുടങ്ങി. നീലിമല വരെ വലിയ കുഴപ്പമില്ലാതെ കയറി. എന്നിട്ടും മഴക്കൊരു ശമനവും ഇല്ല. കുറച്ചു കഴിഞ്ഞു മഴ നിന്നു. പിന്നീടുള്ള വഴി കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞതായിരുന്നു. മല കയറുന്നതിനിടയില്‍ ഇടയ്ക്കിടെ ആളുകളെ തടഞ്ഞു തടഞ്ഞാണ് കയറ്റുന്നത്. അതിനിടെ ഒരു കൂട്ടം ആളുകള്‍ അരികിലൂടെ മുന്നുലേക്ക് കടന്നു പോകാന്‍ ശ്രമിച്ചു. കുറച്ചു പോയിക്കഴിഞ്ഞപ്പോള്‍ മനസിലായി സാധിക്കില്ല എന്നു. അവര്‍ ഇടയ്ക്കു തിക്കി കയറാന്‍ ഭയങ്കര ശ്രമം. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, തിക്കും തിരക്കും ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. അടുത്തെങ്ങും ഒരു പോലീസുകാരന്‍ പോലും ഇല്ല.. ഇത്രയ്ക്കു നിയന്ത്രണം ഇല്ലാതായാല്‍ എത്ര പേര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും. എന്ത് കൊണ്ടു വേണ്ടത്ര പോലീസുകാരെ അവിടെ നിര്‍ത്തുന്നില്ല! അറിയില്ല!

വീണ്ടും മഴ തുടങ്ങി. മുകളില്‍ മേല്‍ക്കൂര പോലെ കെട്ടിയിട്ടുണ്ട്.. എന്താണെന്നോ ? തുണി. വെറും അരിപ്പ പോലത്തെ തുണി. വെയിലത്ത്‌ പോലും തണല്‍ തരാത്ത ഒരു തരം തുണി. മഴ പെയ്താല്‍ അത് കൂടുതല്‍ കനപ്പിച്ചു തരാന്‍ കഴിയുന്ന തുണി. വീണ്ടും എല്ലാവരും നനഞ്ഞു കുളിച്ചു. കാലില്‍ കല്ല്‌ കുത്തുന്ന വേദന ആണെങ്ങില്‍ അങ്ങനെ :) കാലു മുഴുവനായി കുത്താന്‍ തന്നെ പാട് പെട്ട്. കല്ലും മുള്ളും കാലുക്ക്‌ മെത്തൈ  എന്ന ഗാനം ഓര്‍മ്മ വന്നു. :) എന്തോ വലിയ പാപം ചെയ്തിട്ടുണ്ട്.. അതാണിത്രക്കും ബുദ്ധിമുട്ടിയത്‌. !! അറിയില്ല. അതോ അയ്യപ്പന് ഇഷ്ടം കൂടുതല്‍ ഉള്ളവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുമോ! അതും അറിയില്ല :)

പിന്നെ മഴയോ മഴ. പെരുമഴ. പ്രളയം. കാലിലൂടെ വെള്ളച്ചാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ കല്ല്‌ കുത്തി ഉണ്ടാകുന്ന വേദനക്ക് ഒരു കുളിര്‍മ്മ കിട്ടി :) ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വലം എന്നു പറയുന്നത് എത്ര ശരിയാണ്!!! പിന്നീട് കുറേ തവണ ഇങ്ങനെ തടഞ്ഞു തടഞ്ഞു കയറ്റി വിട്ടു. അവസാനം ഒരു ഷീറ്റ് മേഞ്ഞ വഴിയെത്തി. അപ്പോഴാണ്‌ മഴയില്‍ നിന്നു എല്ലാവരും രക്ഷപെട്ടത് :) അപ്പോള്‍ ഒരാള്‍ പറഞ്ഞ കമന്റ്‌ വളരെ ശരിയായി തോന്നി. " ഈ ഷീറ്റ് പണിഞ്ഞവനും ശരണമേ ശരണം ".. വളരെ ശരി!! :)

അങ്ങനെ കയറി അടുത്ത തേങ്ങ കെട്ടഴിച്ചു കൈയില്‍ പിടിച്ചു. സന്നിധാനത്തിന്റെ താഴെ ഉള്ള വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വലിയ ക്യുവില്‍ ചെന്നു നിന്നു :) അങ്ങനെ നടന്നു നടന്നു നിന്നു നിന്നു പതിനെട്ടാം പടിയുടെ ചുവട്ടില്‍ ഉള്ള പടവുകളില്‍ എത്തി. ഒരേയൊരു സങ്കടം മാത്രം. ആരും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നില്ല. ആരെയൊക്കെ ചവിട്ടി മെതിച്ചാലും സാരമില്ല. അവര്‍ക്ക് എങ്ങനെയെങ്കിലും മുകളില്‍ എത്തിയാല്‍ മതി. ഇത് മാത്രമാണ് അവരുടെ ലക്‌ഷ്യം. കുഞ്ഞു കുട്ടികളെ പോലും വേദനിപ്പിച്ചു കയറിപോകുന്നവര്‍. തിരക്ക് കൂട്ടുന്നവര്‍. മനുഷ്യന്മാരുടെ വേദന മനസിലാക്കുന്നവരാകണം യഥാര്‍ത്ഥ അയ്യപ്പന്മാര്‍. അയ്യപ്പനെ കാണുന്നതിലും വലുത് അയ്യപ്പനെ കാണാന്‍ വരുന്നവരെ വേദനിപ്പിക്കാതിരിക്കുക എന്നതാണ്. അങ്ങനെ നീങ്ങി നീങ്ങി പതിനെട്ടാം പടിക്ക് ചുവട്ടിലെത്തി.

അവിടെ ധാരാളം പോലീസുകാര്‍ നില്‍പ്പുണ്ട്. എല്ലാവരെയും സഹായിക്കുക എന്നതാണ് അവരുടെ ജോലി. പടി ചവിട്ടാന്‍ വരുന്നവരെ എന്ത് മാത്രം വേദനിപ്പിച്ചാണ് അവര്‍ കയറ്റി വിടുന്നത്. മുകളിലേക്ക് എടുത്തു എറിയുകയാണ് അതും കൈയില്‍ പിടിച്ചു. പതിനെട്ടു പടികളില്‍ പത്തെണ്ണം എങ്കിലും ഞാന്‍ ചവിട്ടിയോ എന്നു എനിക്ക് സംശയം ഉണ്ട്. അതും കാലിന്റെ എല്ലുകള്‍ പടികളില്‍ ഇടിച്ചു ഭയങ്കര വേദന. എന്തിനാണ് പോലീസുകാര്‍ ഇങ്ങനെ പടി ചവിട്ടിക്കുന്നത്. കുഞ്ഞുങ്ങളെ എല്ലാം അവര്‍ എടുത്തെറിയുന്ന പോലെ ആണ്!! :( പോയവര്‍ ആരെങ്കിലും ഇതിനെ പറ്റി കമന്റ്‌ ചെയ്യണേ.. ദയവു ചെയ്ത്.. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല..

പടികളിലൂടെ എത്തി അടുത്ത തേങ്ങ ഉടച്ചു. പിന്നീട് സന്നിധാനത്തിലേക്ക് ക്യുവില്‍ നിന്നു. അതിനിടയിലും ചിലര്‍ക്ക് തിരക്ക്. ഒരാള്‍ എന്റെ തോളില്‍ ചവിട്ടി ക്യു ചാടിക്കടന്നു. എന്തിനാണിങ്ങനെ ഒക്കെ ചെയ്തു ദര്‍ശനം വാങ്ങുന്നത്. പറയാതിരിക്കാന്‍ പറ്റുമോ ? ചോദിക്കുമ്പോള്‍ കുറേ ന്യായങ്ങള്‍. എന്ത് പറയണം.. അയ്യപ്പ സന്നിധാനത്തില്‍ എങ്ങനെ വഴക്കുണ്ടാക്കും.. :( സഹിച്ചു.. അയ്യപ്പനെ തൊഴുന്ന സ്ഥലമെത്തിയപ്പോള്‍ കയ്യിലുള്ള കാണിക്ക ഇടുന്ന സമയത്ത് തന്നെ പോലീസുകാര് തള്ളി വിട്ടു. ഒന്ന് കാണാന്‍ പോലും പറ്റിയില്ല..!! പിന്നീട് പിറകിലൂടെ കയറി ചെന്നു വീണ്ടും ഒരു നോക്ക് കണ്ടു! കാണാന്‍ സാധിച്ചു. അത് തന്നെ ഭാഗ്യം.

പിന്നീടു പുറത്തിറങ്ങി ഞാന്‍ മുദ്ര ഉടച്ചു നെയ്യ് ഒരു പത്രത്തില്‍ എടുത്തു കൊടുത്തു.. പകരം അഭിഷേകനെയ്യ് തന്നു. അത് കഴിഞ്ഞു ഉടനെ തന്നെ പുറത്തിറങ്ങി. മൂത്രപ്പുരകളില്‍ ഒന്നും തന്നെ വേണ്ടത്ര സൌകര്യങ്ങളോ വൃത്തിയോ ഉണ്ടായിരുന്നില്ല. പൈസ കൊടുക്കാതെ സൌജന്യമായി ഒരു സൌകര്യവും ശബരിമലയില്‍ ലഭ്യമല്ല. മൂത്രമൊഴിക്കാന്‍ 2 രൂപ. അതും വളരെ പരിതാപകരമായ മൂത്രപ്പുരകള്‍. ആകെ വിശ്രമിക്കാന്‍ ഉള്ള സ്ഥലം ഒരു വലിയ ഹാള്‍ ആണ്. അവിടെ ആണെങ്ങില്‍ സൂചി കുതാനുള്ള സ്ഥലം ഇല്ല. കെട്ടൊന്നു താഴെ വെക്കാന്‍ പോലും സ്ഥലമില്ല. കാരണം എല്ലായിടത്തും ചെളി. ഇരിക്കാന്‍ പറ്റുമോ. അതുമില്ല.. പ്രാഥമിക സൌകര്യങ്ങള്‍ എങ്കിലും സൌജന്യമായി ചെയ്തു കൂടെ ? പിന്നീട് അരി കൊണ്ടു പോയി മാളികപ്പുറത്തുള്ള  ഒരു ചെമ്പില്‍ നിക്ഷേപിച്ചു. പിന്നെ അവിലും മലരും നേദിച്ച് വാങ്ങി. അരവണയുടെയും അപ്പത്തിന്റെയും വില കൂടി! അപ്പത്തിന്റെ വലുപ്പം പകുതിയായി. അരവണ 250 ml നു 50 രൂപ. അപ്പം 7 എണ്ണം 25 രൂപ. !!

അതും വാങ്ങി തിരിച്ചു. നെയ്യഭിഷേകത്തിനു നില്‍ക്കണം എന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരോഗ്യസ്ഥിതി തീരെ മോശം. ഞങ്ങള്‍ ഒരു 12 മണി ആയപ്പോള്‍ മലയിറങ്ങി തുടങ്ങി. മഴ കുറഞ്ഞെങ്കിലും ഒഴുക്കോ തെന്നലോ മാറിയിട്ടില്ല. ഇറങ്ങുമ്പോള്‍ വളരെ വളരെ ശ്രദ്ധിക്കണം. ചെങ്കുത്തായ ഇറക്കം. എങ്ങാനും കാലു തെറ്റിയാല്‍ പിന്നെ കിട്ടില്ല.. വളരെ വളരെ സ്ലിപ് ആയികിടക്കുന്ന പാറകള്‍. എനിക്ക് തോന്നിയ അത്രയും ക്ഷീണം അച്ചന് ഉള്ളതായി തോന്നിയില്ല. കമ്പികളില്‍ പിടിച്ചു പിടിച്ചു സാവധാനം ഇറങ്ങി. ഇടയ്ക്കു ഒരു കടയില്‍ കയറി കുറച്ചു നേരം ഇരുന്നു. പിന്നീടു വീണ്ടും ഇറങ്ങി തുടങ്ങി.. 2 മണിയോടടുപ്പിച്ച്‌ താഴെ എത്തി എന്നു തോന്നുന്നു. അയ്യപ്പന് നന്ദി. ഞാന്‍ ഇനി ഈ പോസ്റ്റ്‌ ചെയ്യാനോ വീട്ടില്‍ തിരിച്ചെത്താനോ ഒരു സാധ്യതയും ഇല്ലെന്നാണ് കരുതിയത്‌ :) പിന്നെ എല്ലാവരുടെയും പ്രാര്‍ഥനയും അയ്യപ്പന്‍റെ അനുഗ്രഹവും കാരണം എങ്ങനെയോ ഇറങ്ങി എത്തി. പിന്നെ പമ്പയില്‍ ചെന്നു കോട്ടയം വണ്ടി കയറി.

പിന്നെ എനിക്കുള്ള ഒരു സങ്കടം ശബരിമലയില്‍ പുകവലിയോ പൊതുസ്ഥലങ്ങളില്‍ ഉള്ള വിസര്‍ജ്ജനമോ പാടില്ല എന്നിരുന്നിട്ടും ഒരു പാട് പേര്‍ ഇതെല്ലം ചെയ്യുന്നു. അയ്യപ്പന്മാരായാല്‍ പിന്നെ പുക വലിക്കുമോ! പുക വലി വ്രതത്തില്‍ പെടുന്നില്ല എന്നാണ് അവര്‍. മറ്റുള്ളവര്‍ക്കുള്ള ബുദ്ധിമുട്ട് പോലും ആരും മനസ്സിലാക്കുന്നില്ല.. ഇതൊന്നും ആരും നിയന്ത്രിക്കാത്തതെന്തു? അറിയില്ല.. ബസില്‍ യാത്ര തുടരുമ്പോള്‍ രാത്രി എല്ലാ ഷട്ടര്‍ ഉം അടച്ചിട്ടിരിക്കുകയാണ്. ഒരു 4 മണി ആയപ്പോള്‍ പുറകിലിരുന്നു ഒരാള്‍ വലിക്കുന്നു. എങ്ങനെ ദേഷ്യം വരാതിരിക്കും.. ബഹളമുണ്ടാക്കി കണ്ടക്ടര്‍ നെ വിളിച്ചു കൊണ്ടു വന്നു അയാളെകൊണ്ട് നിര്‍ത്തിക്കണ്ടി വന്നു! എന്ത് അയ്യപ്പന്മാരാണ് ഇവര്‍ ? ഒരു വിധം കോട്ടയം എത്തി ചേര്‍ന്നു. അവിടുന്ന് ഏറണാകുളം ഫാസ്റ്റ് കിട്ടി. 8 .30 ആയപ്പോള്‍ വീട്ടിലെത്തി. കാലുകള്‍ നുറുങ്ങുന്ന വേദന. മസിലുകള്‍ എല്ലാം ഭയങ്കര വേദന, കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു മാലയൂരി. പിന്നീട് എന്തെങ്ങിലും കഴിച്ചു കിടന്നു. ഇന്നും കാലുകളുടെ വേദന മാറിയിട്ടില്ല.. നാളെ മാറും എന്നു വിശ്വസിക്കുന്നു. എല്ലാം ഒരു അനുഭവം.

സ്വാമിയേ ശരണമയ്യപ്പാ..

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്നു അപേക്ഷിക്കുന്നു. വെറുതെ വായിച്ചു പോകരുത്. ദയവു ചെയ്തു ഇവിടെ എങ്കിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം.

11 comments:

  1. hrudayathil thottulla vakkukal:) varshangalk mumb njan sabarimalayil poyapol undaya anubhavam oronnayi mumbil varunnath pole... annu ithrayum kashtapaad sahikendi vannirunnilla... orupakshe kunj ayirunath kondavum...
    chetan sahikendi vanna hardships kettit sherikum sankadam varunnu... veetil irunnu bhagavane vilikunnathalle ithilum nallath ennu vare thonnunnnu... pakshe oru karyam und.. Ayyapan onnum lakshyam illathe cheyilla... prayasam thannitundenkil ath theerchayayum enthenkilum nallathinum koodi ayirikum.. athkond chetanu iniyulla divasangal valare divine ayirikum ennu thanne njan vishwasikunnu.. prarthikunnu..
    Swami Sharanam:)

    ReplyDelete
  2. Nice narration prakash.. nicely written.

    ReplyDelete
  3. yatraykidayil nerita kleshangalku adhikarikal ennengilum nadapadi edukumairikum.. sahanthilude manashaktiyulla manushyar janikunu atavam daivam itharam anubhavangal nalgiatu pinne kudutal spiritual feelings kleshengalkidayilanelo kituga.. god bless u:)

    ReplyDelete
  4. ദേവസ്വം - സർക്കാർ അധികാരികളുടെ കണ്ണുതുറക്കും എന്ന് പ്രതീക്ഷിക്കാം.

    ഹൃദ്യമായ ഈ വിവരണം പങ്കുവെച്ചതിൽ സന്തോഷം, പ്രകാശ്!!

    ReplyDelete
  5. nannayi vivarichirikkunnu, prakash... sabarimala darshanam ethra kadhinam aanennu ithu vayichappol manassilayi.. avide darshanam nadathiyittullavaril ninnum ithra detailed aayittulla oru vivaranam njan kettittilla... God Bless :)

    ReplyDelete
  6. ശബരിമല യാത്രയിലെ കഷ്ടപ്പാടുകള്‍ ഇത്രയും നന്നായി വിവരിച്ചതിനു വളരെ നന്ദി പ്രകാശ്‌
    കൃഷ്ണേട്ടന്‍ പറഞ്ഞപോലെ അധികാരികളുടെ കണ്ണ് തുറക്കും എന്ന ഒരു പ്രതീക്ഷയും എനിക്കില്ല
    ഒരിക്കലും അയ്യപ്പ ഭക്തര്‍ക്ക് ‌നേരെ അധികാരികളുടെ കണ്ണ് തുറക്കില്ല ഓരോ വര്‍ഷം കഴിയുംതോറും അയ്യപ്പ ഭക്തരുടെ തിരക്കും ശബരിമലയിലെ വരുമാനവും കൂടുന്നതായ് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അയ്യപ്പ ഭക്തര്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടും കഷ്ട്ടപ്പാടും ചൂഷണവും തടയണം എന്ന് മനസ്സുള്ള ഒരു മന്ത്രിയും, ദേവസ്വം ബോര്‍ഡ്‌ അങ്ങഗലും ഇനിയെങ്കിലും ഉണ്ടാകണേ എന്ന് അയ്യപ്പനോട്‌ തന്നെ പ്രാര്‍ത്ഥിക്കാം
    സ്വാമിയേ ശരണമയ്യപ്പ

    ReplyDelete
  7. കുട്ടാ നന്ദി ഈ യാത്രാവിവരണത്തിനു... മല കയറിയ പ്രതീതി ഈ കുറിപ്പ് വായിച്ചപ്പോ ഉണ്ടായി. ഞാന്‍ മലയ്ക്ക് പോയിട്ട് കുറെ കാലം ആയി എങ്കിലും ഇപ്പഴും അതികം മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സാധിച്ചു..
    ഒരു കാര്യം വളരെ ശരിയാണ് നമ്മളേക്കാളും ചുറുച്ചുറുക്കോടെ മല കയറുന്നത് എപ്പഴും കുട്ടികളും പ്രായം ചെന്നവരും ആയിരിക്കും..
    കുട്ടന്‍ മനസ്സിലോര്‍ത്തപ്പോലെ കല്ലും മുള്ളും കാലുക്ക് മേത്ത സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ ....

    ReplyDelete
  8. Hi Prakash

    A really good Narration..
    Good work...

    Feels like we were also went to Sabarimala with you..

    ReplyDelete
  9. സ്വാമി ശരണം , കല്ലും മുള്ളും നിറഞ്ഞ വീഥിയിലൂടെ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ എത്തുന്നവരുടെ യാത്രയിലെ വിഷമതകളും മറ്റും വിശധമാക്കിയ ഈ യാത്ര വിവരണം വായിച്ചു.ഹൃദ്യമായ ഈ വിവരണം പങ്കുവെച്ചതില്‍ സന്തോഷം പ്രകാശ്‌..

    ReplyDelete
  10. yathra vivaranam othiri nannayitund..njan ithu vare sabarimalayil poyittilla...pakse ithu vayichappol avidum vare poyathu pole thonni.... bhagavan orupadu veshamippichu alle...chtnodu orupadu sneham ullathu kondavum...ayyappante anugraham ennum chtnu undavum..

    ReplyDelete