ഇന്നത്തെ നാടു കാണുമ്പോള്‍ നമുക്ക് മനസ്സിലാവില്ല, ഒരു നൂറ്റാണ്ടിനു മുന്‍പ് നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരുന്നു എന്ന്. കൃസ്തുവര്‍ഷം 1857 - ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ശിപായി ലഹള പൊട്ടിപ്പുറപ്പെട്ടു. അതിനു ശേഷമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരുടെ കയ്യില്‍ നിന്നു ഭാരതത്തിന്റെ ഭരണാധികാരം ബ്രിട്ടീഷ് പാര്‍ലമെന്റു ഏറ്റെടുത്തത്. അതിനെ തുടര്‍ന്നു വിക്ടോറിയ മഹാരാജ്ഞിയുടെ വിളംബരം ഉണ്ടായി. ഇപ്പോള്‍ മുതല്‍ ഭാരതത്തില്‍ പുതിയ നിയമങ്ങള്‍ അനുസരിച്ചാണ് ഭരണം നടക്കുക. അത് കൊണ്ടു ക്രമേണ അഭിവൃദ്ധി ഉണ്ടാകും. ആരുടേം മത കാര്യങ്ങളില്‍ കൈ കടത്തുകയില്ല എന്നും മറ്റും..
വാസ്തവത്തില്‍ അതിനു ശേഷം കുറച്ചു കാലം ശാന്തിയുടെയും അഭിവൃദ്ധിയുടെയും കാലമായിരുന്നു. ആ കാലത്ത് ഭാരതത്തില്‍ അങ്ങിങ്ങ് ജന്മമെടുത്തിട്ടുള്ള വലിയ മഹാത്മാക്കള്‍ ലോകത്തിന്റെ മുഴുവന്‍ ബഹുമാന ആദരങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. അവരുടെ ബുദ്ധിശക്തിയുടെ വികാസം കണ്ട് എല്ലാവരും അത്ബുധ സ്തബ്ധരായി. ഒരു വലിയ സമുദായം ഉറക്കത്തില്‍ നിന്നുണര്‍ന്നു സ്വന്തം കാര്യങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കിയത് അവരുടെ വാക്കുകള്‍ കേട്ടിട്ടാണ്.
ഇവിടെ ഇങ്ങനെയുള്ള ഒരു മഹാ പുരുഷന്റെ കഥയാണ് പറയാന്‍ പോകുന്നത്. തന്നെ സംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെ ആണ്.
ഇവിടെ ഇങ്ങനെയുള്ള ഒരു മഹാ പുരുഷന്റെ കഥയാണ് പറയാന്‍ പോകുന്നത്. തന്നെ സംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെ ആണ്.
" എന്നുടെ ജീവിതം തന്നിലുയിര്‍ക്കൊണ്ടു
മന്നിടമെല്ലാം ഉണര്‍ന്നിടട്ടെ "
**********
is it the start of a new thread?
ReplyDeleteഅതെ.. വിവേകാനന്ദ സ്വാമികളുടെ ജീവിതത്തിലെ കഥകളും സംഭവങ്ങളും വളരെ സരളമായി വിശദീകരിക്കും.. അടുത്ത പോസ്റ്റുകളില്‍ കണ്ടോളൂ..
ReplyDelete