Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, December 19, 2010

Vishnusahasranamam 163 - 188

വേദ്യോവൈദ്യസ്സദായോഗീ വീരഹാ മാധവോ മധു:
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബല:


163. വേദ്യ - അറിയപ്പെടാന്‍ യോഗ്യന്‍

164. വൈദ്യ: - സകല വിദ്യകളെയും അറിയുന്നവന്‍

165. സദായോഗീ - എല്ലായ്പ്പോഴും പ്രത്യക്ഷ സ്വരൂപന്‍ ആയിരിക്കുന്നവന്‍

166. വീരഹാ - വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍

167. മാധവ: - മാ അതായത് വിദ്യയുടെ അധിപതി

168. മധു: - മധു പോലെ പ്രീതി ജനിപ്പിക്കുന്നവന്‍

169. അതീന്ദ്രിയ:- ഇന്ദ്രിയങ്ങള്‍ക്കു വിഷയീ ഭവിക്കാത്തവന്‍

170. മഹാമായ: - മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍

171. മഹോത്സാഹ: - ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍

172. മഹാബല: - എല്ലാ ബലവാന്മാരിലും വെച്ച്  ഏറ്റവും ബലവാന്‍

 *************

മഹാബുദ്ധിര്‍ മഹാവീര്യോ മഹാശക്തിര്‍ മഹാദ്യുതി:
അനിര്‍ദ്ധേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്



173. മഹാബുദ്ധി: - ബുദ്ധിമാന്മാരില്‍ വെച്ച് ഏറ്റവും ബുദ്ധിമാന്‍

174. മഹാവീര്യ: - സംസാരത്തിന്റെ ഉല്പത്തിക്കു കാരണരൂപമായ മഹാരൂപത്തോട്‌ കൂടിയവന്‍

175. മഹാശക്തി: - മഹത്തായ ശക്തിയോട് കൂടിയവന്‍

176. മഹാദ്യുതി: - മഹത്തായ ജ്യോതിസ്സോട് കൂടിയവന്‍

177. അനിര്‍ദ്ധേശ്യവപു: - എന്താണെന്നു അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോട് കൂടിയവന്‍

178. ശ്രീമാന്‍ - ഐശ്യര്യ രൂപമായ സകല ശ്രീയോടും കൂടിയവന്‍

179. അമേയാത്മാ - ആരാലും അനുഗമിക്കപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോട് കൂടിയവന്‍

180. മഹാദ്രിധൃക് - മന്ദര പര്‍വതം, ഗോവര്‍ദ്ധന പര്‍വതം എന്നീ മഹല്‍ പര്‍വതങ്ങളെ ധരിച്ചവന്‍.

 *************
മഹേഷ്വാസോ മഹീഭര്‍ത്താ ശ്രീനിവാസ സതാം ഗതി:
അനിരുദ്ധ സുരാനന്ദോ  ഗോവിന്ദോ ഗോവിദാം പതി:


181. മഹേഷ്വാസ: - മഹത്തായ വില്ലോട് കൂടിയവന്‍

182. മഹീഭര്‍ത്താ - ഭൂമീ ദേവിയെ ധരിച്ചിട്ടുള്ളവന്‍

183. ശ്രീനിവാസ: - ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോട് കൂടിയവന്‍

184. സതാം ഗതി : - സജ്ജനങ്ങള്‍ക്ക്‌ പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍

185. അനിരുദ്ധ: - ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍.

186. സുരാനന്ദ: - സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍

187. ഗോവിന്ദ: - ഗോക്കളുടെ ഇന്ദ്രത്വത്തെ പ്രാപിച്ചവന്‍ ( ഭൂമി പാതാളത്തിലേക്ക്‌ താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍

188. ഗോവിദാം പതി: - വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.

*************

No comments:

Post a Comment