രുദ്രോ ബഹുശ്ശിരാ ബഭ്രുര്‍വ്വിശ്വയോ നിശുചി ശ്രവാ:
അമൃതശാശ്വത:സ്ഥാണുര്‍വ്വരാരോഹോ മഹാതപ:
അമൃതശാശ്വത:സ്ഥാണുര്‍വ്വരാരോഹോ മഹാതപ:
114. രുദ്ര: - രു (ദുഃഖകാരണം) ദൂരീകരിക്കുന്നവന്‍
115. ബഹുശ്ശിര: - അനേകം ശിരസ്സുകള്‍ ഉള്ളവന്‍
116. ബഭ്രു: - ലോകങ്ങളെ ഭരിക്കുന്നവന്‍
117. വിശ്വയോനി - വിശ്വോല്പതിക്ക് കാരണമായവന്‍
118. ശുചിശ്രവാ: - കേള്‍ക്കുവാന്‍ പറ്റിയ പരിശുദ്ധങ്ങളായ നാമങ്ങളോട് കൂടിയവന്‍
119. അമൃത: - മരണം ഇല്ലാത്തവന്‍
120. ശാശ്വത:സ്ഥാണു: - നിത്യനും സ്ഥിരനും ആയിട്ടുള്ളവന്‍
121. വരാരോഹ: - ശ്രേഷ്ഠമായ മടിത്തട്ടുള്ളവന്‍, ഉത്തമമായ ആരോഹണമുള്ളവന്‍
122. മഹാതപ: - മഹത്തായ തപസ്സോട് കൂടിയവന്‍, ജ്ഞാനമുള്ളവന്‍
No comments:
Post a Comment