Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, October 3, 2010

നമസ്തേ പറയുന്നത് എന്തിന്?

നമസ്തേ പറയുന്നത് എന്തിന്?

ഭാരതീയ പാരമ്പര്യത്തിലെ ആണിക്കല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും 'നമസ്തേ' പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ്. ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും നാളുകള്‍ക്കു ശേഷം കാണുമ്പോഴും ഒക്കെ ഇങ്ങനെ പറഞ്ഞു അഭിവാദ്യം ചെയ്താണ്  സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അഥിതിയെ ഇരുത്തിയ ശേഷമേ ആഥിതേയന്‍ ഇരിക്കാറുള്ളൂ. അഥിതി മടങ്ങുമ്പോഴും വാതില്‍പ്പടി വരെ കൊണ്ട് ചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി. ഇന്നിതൊക്കെ തമാശയായി കാണാനും കളിയാക്കാനും ആണ് ഇളമുറക്കാര്‍ക്ക്  താല്പര്യം.

രണ്ടു കൈപടങ്ങളും ചേര്‍ത്ത് തല കുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടെത്, എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. തന്റെതായി കാണുന്ന ഈ ശരീരം സ്വാര്‍ത്ഥ ലാഭത്തിനുള്ളതല്ല  എന്നും അങ്ങയുടെ സേവനത്തിനു താന്‍ സദാ ഒരുക്കമാണ് എന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍ താന്‍ മുന്നില്‍ കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.

1 comment: