ഇന്ന് അവധി ദിവസമായത് കൊണ്ട് വളരെ നേരത്തെ എത്തി ചേര്‍ന്നു. മുന്നില്‍ തന്നെ സീറ്റ് പിടിച്ചു. ഇന്ന് തൃശൂര്‍ സഹോദരന്മാരായ ശ്രീകൃഷ്ണമോഹനും രാംകുമാര്‍ മോഹനും ആണ് പാടുന്നത്. അവരുടെ തന്നെ പിതാവ് തൃശൂര്‍ ആര്‍ മോഹന്‍ ആണ് മൃദംഗം വായിക്കുന്നതും.. പിന്നെ വയലിന്‍ വായിക്കുന്നത് ഇടപ്പള്ളി അജിത് കുമാര്‍. ഘടം വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തി ചേര്‍ന്നു. ഞാന്‍ അധികം കേള്‍ക്കാത്ത കലാകാരന്മാരാണ് ഇവരും. ഒരു ലൈവ് കച്ചേരി എന്റെ കൈയില്‍ ഉള്ളത് കേട്ടിട്ടുണ്ട് എന്നുള്ളതല്ലാതെ വേറെ അറിവൊന്നും ഇല്ലായിരുന്നു. കൃത്യ സമയത്ത് തന്നെ തുടങ്ങി.
ചലമേള എന്ന നാട്ടൈകുറിഞ്ഞി രാഗത്തിലെ വര്‍ണ്ണമാണ് പാടിതുടങ്ങിയത്. വളരെ വളരെ മനോഹരമായി ആലപിക്കുന്നു!! ആരാണെങ്കിലും അറിയാതെ താളം പിടിച്ചു പോകും.. പിന്നീട് വളരെ മനോഹരമായ സ്വാതിതിരുനാള്‍ കീര്‍ത്തനമായ വല്ലഭ നായകസ്യ എന്ന ബിഗട രഹതിലെ കീര്‍ത്തനം ആലപിച്ചു! രാഗവിസ്താരതോടെ.. വളരെ മനോഹരമായി.. :) അംബ കാമാക്ഷി എന്ന ഭൈരവി രാഗത്തിലെ കീര്‍ത്തനം !!! വളരെ വളരെ മനോഹരമായി ഒഴുകി നടന്നു പാടി!! വളരെ താഴെ നിന്നും വളരെ മുകളിലേക്ക് ഒരു പറക്കല്‍.. :) ഭൂപാള രാഗത്തില്‍ വിസ്തരിച്ചൊരു കീര്‍ത്തനം. സദാ ചലേശ്വരം എന്ന മനോഹരമായ കീര്‍ത്തനം. രാഗവിസ്താരം അവിസ്മരണീയമായി. പിന്നെ പൂര്‍ണ്ണചന്ദ്രിക രാഗത്തിലെ തെലിശി രാമാ ചിന്തന എന്ന വളരെ മനോഹരമായ ഒരു കീര്‍ത്തനം.. ആനന്ദ ഭൈരവി ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണല്ലോ !! അതും ഉള്‍ക്കൊള്ളിച്ചു. കമലാംബ സംരക്ഷതു മാം എന്ന നവവര്‍ണ്ണ കീര്‍ത്തനങ്ങളില്‍ ഒന്നായ കീര്‍ത്തനമാണ് പാടിയത്. അത്ബുധപ്പെടേണ്ട കാര്യം എന്താണെന്നു വെച്ചാല്‍ ഈ കീര്‍ത്തനങ്ങള്‍ എല്ലാം രണ്ടു പേരും ഒരുമിച്ചാണല്ലോ പാടുന്നത്, എന്തൊരു coordination വേണം! കച്ചേരിയുടെ പ്രധാന കീര്‍ത്തനമായ നിന്നുവിനാ എന്ന ശ്യാമാശാസ്ത്രിയുടെ കൃതി ആയിരുന്നു. പൂര്‍വികല്യാണി രാഗത്തില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന കീര്‍ത്തനം ഹൃദയം കവര്‍ന്നു. രാഗ വിസ്താരവും നിരവലും എല്ലാം വളരെ വളരെ മനോഹരമായി!!
തനിയാവര്‍ത്തനം പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലല്ലോ!! വളരെ വളരെ മനോഹരമായ ഒരു ഭാഗമാണ് അതും! എന്തായാലും പൂര്‍വി കല്യാണി രാഗവുമായി എനിക്ക് പരിചയമാകാന്‍ കാരണം ഈ കച്ചേരി തന്നെയാണ്. മനസ്സിലുണരും ഉഷസ്സന്ധ്യയായ് എന്ന യേശുദാസ് ആലപിച്ച സിനിമ ഗാനത്തിന്റെ തുടക്കം പൂര്‍വികല്യാണിയില്‍ ആണ്. കര്‍ണാടക സംഗീതമാണെങ്കില്‍ മനോധര്‍മ്മം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ രണ്ടുപേരുടെയും മനസ്സുകള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം വേണം. എന്നാല്‍ മാത്രമേ കൃത്യമായി എല്ലാം മുന്നോട്ടു പോകു. ഇവരില്‍ അതുണ്ടായിരുന്നു.. വളരെ മനോഹരമായി തന്നെ മുന്നോട്ട് നീങ്ങി.. ശ്രീശ പദ്മനാഭ പാഹി എന്ന ഖമാസ് രാഗത്തിലെ കീര്‍ത്തനവും വളരെ മനോഹരമായി. അവസാനം പവമാന സുതുടു കീര്‍ത്തനം പാടി അവസാനിപ്പിച്ചു. അവസാനം ഒരു ശ്ലോകം കൂടി പാടിയാണ് നിര്‍ത്തിയത്. കച്ചേരി തീര്‍ന്നപ്പോള്‍ അയ്യോ തീര്‍ന്നു പോയല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി.. !! മുഴുവനായി പറയുമ്പോള്‍ ഭൂപാളം, പൂര്‍ണചന്ദ്രിക, പൂര്‍വികല്യാണി എന്നീ രാഗങ്ങളുമായി ഒരു പരിചയം ഉണ്ടാക്കാന്‍ എന്നെ ഈ കച്ചേരി ഒരുപാട് സഹായിച്ചു :)
പതിവ് പോലെ കൈ കാണിച്ചു വണ്ടി നിര്‍ത്തി.. ദൈവം കൈ തന്നിരിക്കുന്നത് ഉപയോഗിക്കാനല്ലേ... എന്തിനു നാണിക്കണം? പെട്ടെന്ന് വീട്ടിലെത്തി :)
ഇനി ഇന്നത്തെ കച്ചേരിക്ക് വേണ്ടി കാത്തിരിക്കുന്നു. പ്രസന്ന വെങ്കട്ടരാമന്റെ കച്ചേരി! മനോഹരമാകാതെ തരമില്ല :) അത് നാളെ എഴുതാം.
:)
ReplyDelete