വനജാക്ഷിരോ എന്ന കല്യാണി രാഗത്തില്‍ ഉള്ള വര്‍ണത്തോടെ ആരംഭിച്ചു. വളരെ മനോഹരമായി ആലപിക്കുന്നുണ്ട്. ഗാനമൂര്‍ത്തേ ശ്രീകൃഷ്ണ എന്ന കീര്‍ത്തനം ഗാനമൂര്‍ത്തി രാഗത്തില്‍ ആലപിച്ചു.
പിന്നീട് പരകേല നന്നു എന്ന കീര്‍ത്തനം കേദാര ഗൌളയില്‍ രാഗ വിസ്താരത്തോടെ ആരംഭിച്ചു. എന്തോ തകരാറു മൂലം കുറച്ചു നേരം വൈദ്യുതി തടസ്സപ്പെട്ടു. വിഷമത്തിലായിപ്പോയി.. :( പക്ഷെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എല്ലാം ശരിയാക്കി. കേദാര ഗൌള വളരെ നന്നായിരുന്നു :) ഒരു 18 മിനിറ്റ് നീണ്ട കീര്‍ത്തനമായിരുന്നു..
എട്ടിയോജനാലു എന്ന കിരണാവലി രാഗത്തിലെ കീര്‍ത്തനം.. ഇത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ രാഗം ഇപ്പോള്‍ കണ്ടുപിടിച്ചതാണ്. അധികം കീര്‍ത്തനങ്ങള്‍ ഒന്നും ഇല്ല ഈ രാഗത്തില്‍. ( ഇങ്ങനെ എഴുതാനേ പറ്റുന്നുള്ളൂ :( ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ )
സരസ്വതി ചായാതരംഗിണി എന്ന ചായാതരംഗിണി രാഗത്തിലെ കീര്‍ത്തനം അതും വളരെ വിരളമായി കേള്‍ക്കുന്ന ഒന്നാണ്. ഞാന്‍ ഈ രാഗം തന്നെ ആദ്യമായിട്ട് കേള്‍ക്കുകയാണ്.. അത് വളരെ ചെറിയ ഒരു കീര്‍ത്തനമായിരുന്നു.
ചെറുതെന്ന് പറഞ്ഞാല്‍ എല്ലാം ചെറുത് തന്നെ.. :) രണ്ടു വരിയുള്ള കീര്തനമാനല്ലോ രാഗ വിസ്താരവും, നിരവലും കീര്‍ത്തനവും തനിയാവര്‍ത്തനവും ചേര്‍ന്നു ഒരു മണിക്കൂറോളം നീളുന്നത് :) ഈ രാഗം അങ്ങനെ വിസ്തരിക്കാത്ത രാഗമാനെന്നു തോന്നുന്നു.
പിന്നീട് പാടിയത് പട്ടണം സുബ്രമണ്യ അയ്യരുടെ നീ പാദമുല എന്ന ഭൈരവി രാഗത്തിലെ കീര്‍ത്തനമായിരുന്നു. അതായിരുന്നു മെയിന്‍.. രാഗ വിസ്താരവും നെരവലും പിന്നീട് കീര്‍ത്തനവും തനിയാവര്‍ത്തനവും എല്ലാം കൊണ്ടും വളരെ മനോഹരമായി നാഞ്ചില്‍ അരുളിന്റെ കൊന്നക്കോല്‍ കൂടിയായപ്പോള്‍ എല്ലാം പൂര്‍ണതയിലെത്തി. :)
അടുത്തതായി പാഹി ജഗ ജനനി എന്ന വാചസ്പതി രാഗത്തിലെ കീര്‍ത്തനം ആണ് പാടിയത്..
ചലമേല രാ സകേതരാമ എന്ന മാര്‍ഗ ഹിന്ദോളം രാഗത്തിലെ കീര്‍ത്തനം, ഇതും വളരെ വിരളമായി പാടുന്ന രാഗമാണെന്നു മനസ്സിലായി.. അതും മനോഹരമായി.
രാഗം താനം പല്ലവി (ചാരുകേശ ജടാധര ശംഭോ ) ആരഭി രാഗത്തില്‍ പാടിയത് അവിസ്മരണീയമായി. നവരാത്രി കീര്‍ത്തനങ്ങളില്‍ ഒന്‍പതാം ദിവസത്തെ രാഗമാണ് ആരഭി. ഇത്രയും നാള്‍ കേട്ട കച്ചേരികളില്‍ ആദ്യമായാണ് ഒരു രാഗം താനം പല്ലവി ആലപിക്കുന്നത്. അത് തന്നെ പിന്നെ കീര്‍ത്തനം തുടര്‍ന്നപ്പോള്‍ രാഗമാലികയായി മാറി. പക്ഷെ എല്ലാ രാഗങ്ങളും മനസിലാക്കാനുള്ള ഒരു അറിവായിട്ടില്ല എനിക്ക്. മനസ്സിലായതൊക്കെ എഴുതിയിട്ടുണ്ട്..
രാഗമാലിക ചാരുകേശ ജടാധര ശംഭോ (ചാരുകേശി ?), ശഹാന, മായാമാളവഗൌള ജന്യം(രാഗം കൃത്യമായി മനസിലായില്ല), ഒരു രാഗം കൂടി ഉണ്ട്..
അവസാനം പാടിയത് ഒരു സംസ്കൃത സ്തോത്രമാണ്. സരസ്വതിയെ പറ്റിയുള്ളത്. സുവക്ഷോജ കുംഭാം പ്രസാദാവലംഭാം എന്ന ശ്ലോകം രാഗമാലികയില്‍ നാട്ടക്കുറിഞ്ഞി, ശ്രീ, കീരവാണി, ലതംഗി, ശാമ, ജഗന്മോഹിനി എന്നീ രാഗങ്ങളില്‍ !! ഇത്രയും രാഗങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കി അദ്ദേഹം.
പവമാന സുതുടു പാടി അവസാനിപ്പിച്ചതും കരഘോഷങ്ങള്‍ ഉയര്‍ന്നതും ബാക്കി..
മുഴുവനായി പറയുമ്പോള്‍ ഒരുപാട് പുതിയ രാഗങ്ങള്‍ കേള്‍ക്കാന്‍ പറ്റി. വാചസ്പതി, ഗാനമൂര്ത്തി, കിരണാവലി, മാര്‍ഗ ഹിന്ദോളം, ചയാതരംഗിണി.. ഇവയെല്ലാം മനസ്സിലാക്കാനും ആസ്വദിക്കാനും ഇനി സാധിക്കും എന്നൊരു സന്തോഷമുണ്ട്.
പതിവ് പോലെ വണ്ടി പിടിച്ചു പോന്നു. പത്തു മണിക്ക് വീടു പറ്റി. :)
ഇനി അടുത്ത ദിവസത്തെ കാത്തിരുപ്പ്. എനിക്ക് വളരെ പ്രിയപ്പെട്ട ശൈലിയോടെ കൂടി സ്വരത്തോടു കൂടി വളരെ മനോഹരമായി പാടുന്ന നമ്മുടെ കേരളത്തിന്റെ അഭിമാനമായ ശ്രീ വത്സന്‍ ജെ മേനോന്‍ ആണ് അത്. നാളെ കാണാം..
No comments:
Post a Comment