Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Saturday, October 16, 2010

വീണ കച്ചേരി 12 ഒക്ടോബര്‍ 2010 : ബൈജു എന്‍ രെജിത് ഒരു ലഘു വിവരണം







ഇന്നത്തെ ദിവസം കുറച്ചധികം ജോലി ഉണ്ടായതു കൊണ്ട് വൈകിയേ ഇറങ്ങാന്‍ പറ്റിയുള്ളൂ. ബൈജു രെജിത് എന്ന ആര്‍ടിസ്റ്റ് ആണ് വീണ വായിക്കുന്നത്. മൃദംഗം വായിക്കുന്നത് തൃപ്പൂണിത്തുറ അനന്തകുമാര്‍, ഘടം  കോട്ടയം ഹരികൃഷ്ണന്‍. ഇത് വരെ കേള്‍ക്കാത്ത ഒരു കലാകാരനാണ്. ഞാന്‍ എത്തിയപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു.


 ചെന്നെത്തിയപ്പോള്‍ തന്നെ കേള്‍ക്കാന്‍ സാധിച്ചത് ആന്ദോളിക വാഹനെ എന്ന ആനന്ദഭൈരവിയിലെ ഒരു കീര്‍ത്തനമാണ്. അതിനു ശേഷം മനവ്യാലകിം ചര എന്ന നളിനകാന്തി രാഗത്തിലെ കീര്‍ത്തനം ആസ്വദിച്ചു. പിന്നെ ഭൈരവി രാഗത്തിലെ ഒരു കീര്‍ത്തനം ഉണ്ടായിരുന്നു. പക്ഷെ ഏതാണെന്ന് മനസിലായില്ല.. :) സ്മരവാരം വാരം സ്മരനന്ദ കുമാരം എന്ന ബഹുദരി രാഗത്തിലെ കീര്‍ത്തനവും മനോഹരമായി. സിന്ധുഭൈരവി രാഗത്തിലെ കരുണേ  ദൈവമേ കര്‍പ്പഗമേ എന്ന മനോഹരമായ കീര്‍ത്തനവും    കേള്‍ക്കാന്‍ സാധിച്ചു. ഭാഗ്യാദ ലക്ഷ്മി ബാറമ്മ എന്ന മധ്യമാവതിയിലെ കീര്‍ത്തനത്തോടെ സമാപിച്ചു. ഇന്നത്തെ ദിവസം എല്ലാം പെട്ടെന്ന് തീര്‍ന്നു.. അത് കാരണം വണ്ടി കിട്ടാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല :) പിന്നെ ഇത് വരെ കേള്‍ക്കാത്ത ഒരു കലാകരനായിരുന്നെങ്കിലും വളരെ മനോഹരമായി അദ്ദേഹം വീണ വായിച്ചു. വലിയ ആളുകളുടെ പേരുകള്‍ മാത്രം നോക്കി കച്ചേരിക്ക്‌ വരുന്നവര്‍ക്ക് ഒരു വലിയ നഷ്ടമായിപോയിക്കാണും ഈ ഒരു കച്ചേരി. പേരു കേട്ടിട്ടില്ലെങ്കിലും ഇത് പോലെ നല്ല കഴിവുള്ള ആളുകള്‍ ഉണ്ടെന്നു മനസ്സിലാക്കാന്‍ സാധിച്ചു. എന്തായാലും അവിസ്മരണീയമായ ഒരു അനുഭവം തന്നെ ആയിരുന്നു അത്. :) 



No comments:

Post a Comment