ശ്ലോകം 3
തദേഹം സംപ്രവക്ഷ്യാമി
ലോകാനാം ഹിത കാമ്യയാ
യേന വിജ്ഞാന മാത്രേണ
സര്‍വജ്ഞത്വം പ്രപദ്യതെ
ജനങ്ങളുടെ പൊതു നന്മക്കു വേണ്ടി ഏതാനും രാഷ്ട്രീയ തത്വങ്ങള്‍ ഞാനിവിടെ പ്രഖ്യാപിക്കാം. അവ വായിച്ചു പഠിക്കുന്നവര്‍ക്ക് അസാധാരണമായ, വിജ്ഞാന വൈഭവം നേടുകയും ചെയ്യാം..
തെറ്റുകളും ശരികളും തിരിച്ചറിയാന്‍ കഴിയാതെ പോയാല്‍ അത്തരമൊരു ജനസമുദായം രാഷ്ട്രത്തിന്റെ നില നില്പിനെ തന്നെ അപകടത്തിലാക്കുന്നു. പ്രജകളുടെ വിദ്യാഭ്യാസവും വിജ്ഞാനവും വികസിപ്പിക്കുമ്പോള്‍ മാത്രമേ രാജാവിനോ ചക്രവര്ത്തിക്കോ ചാരിതാര്ത്യത്തിനു അവകാശമുള്ളൂ. കാരണം താന്‍ ഉദ്ദേശിക്കുന്ന അഭിവൃദ്ധിയും ഐശ്വര്യവും ലക്ഷ്യമാക്കി കൊണ്ട് ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ദിശാബോധം ലഭിക്കണമെങ്കില്‍ തന്റെ ലക്‌ഷ്യം ജനങ്ങള്‍ മനസിലാക്കണമെങ്കില്‍ അവര്‍ രാജാവിനെ പോലെ തന്നെ പണ്ഡിതന്മാരായി തീരണം. തെറ്റും ശരിയും പെട്ടെന്ന് തിരിച്ചറിയാനുള്ള സാമര്‍ത്യവും ഉണ്ടായിരിക്കണം. ഒരു സമയത്തും ഒന്നിന്റെ മുമ്പിലും സംശയിച്ചു നില്‍ക്കരുത്. സംശയിച്ചു നില്‍ക്കുന്ന നിമിഷങ്ങള്‍ അത്രയും നഷ്ടപ്പെട്ട് പോകുന്നു.
കാലം പുരോഗമിച്ചപ്പോള്‍ ഗുരു ചാണക്യന്റെ പ്രമാണങ്ങള്‍ എത്ര മാത്രം വിപരീത അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്ന് നാം മനസിലാക്കണ്ടതുണ്ട്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ അജ്ഞാന അന്ധകാരത്തിലേക്ക് തള്ളി വിട്ടതിനാല്‍ ഉണ്ടായ ' യൂറോപ്പിന്റെ ഇരുണ്ട യുഗം' പിന്നെയും പുരോഗമിച്ചു 2000 ല്‍ എത്തുമ്പോള്‍, വോട്ടു ചെയ്യുന്ന ജനങ്ങള്‍ കഴിയുന്നതും മണ്ടന്മാരായിരുന്നാല്‍ എളുപ്പത്തില്‍ ജയിക്കാം. എന്ന് കണ്ടെത്തിയ ജനാധിപത്യ പ്രമാണം! ഈ തന്ത്രമുപയോഗിച്ചു മാത്രം അധികാരത്തിലെത്തിയവരും നമ്മുടെ കണ്മുന്നില്‍ ഇല്ലേ ? വൈരുദ്ധ്യം നിറഞ്ഞ വാഗ്ദാനങ്ങളും പ്രസ്താവനകളും പ്രവര്‍ത്തികളും. ഇത് മനസിലാക്കാന്‍ കഴിയാത്ത പൊതുജനത്തെ പരിഹസിച്ചു കൊണ്ടുള്ള പൊട്ടിച്ചിരികളും. ഇതൊക്കെ ദിവസേന നാം കേള്‍ക്കുന്നില്ലേ? അനുഭവിക്കുന്നില്ലേ?
election aduth kondirikunna ee samayam anuyojyamaya vajanangal......
ReplyDelete