രാവിലെ എണീക്കുന്നതിനു മുന്പ് എന്തിനാണ് ഭൂമീ ദേവിയെതൊട്ടു ശിരസ്സില്‍ വെയ്ക്കുന്നത്?
എണീറ്റ് ഉണര്‍ന്ന് കിടക്കയിലിരുന്നു രണ്ടു കൈപടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യക്കും ശക്തിക്കുമായി ലക്ഷ്മീ ദേവിയെയും സരസ്വതീ ദേവിയെയും പാര്‍വതീ ദേവിയെയും പ്രാര്തിച്ചതിനു ശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനു മുന്പ് ഭൂമാതവിനെ തൊട്ടു ശിരസ്സില്‍ വെച്ച് ക്ഷമാപണ മന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
"സമുദ്ര വസനെ ദേവീ
പാര്വതസ്തന മണ്ഡലേ
വിഷ്ണു പത്നീ നമസ്തുഭ്യം
പാദസ്പര്ശം ക്ഷമസ്വമേ"
ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ടു ശിരസ്സില്‍ വെയ്ക്കണ്ടത്.
ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയ വശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങിക്കിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്തു കുടി കൊള്ളുന്ന ഊര്ജത്തെ Static Energy Or Potential Energy എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്ക്കുന്ന സമയത്ത് അത് Dynamic Energy Or Kinetic Energy ആയി മാറുന്നു.
ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിന്റെ മലിനോര്‍ജ്ജം വിസര്‍ജ്ജിച്ചു ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറക്കേണ്ടതുണ്ട്.
ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീര ബലം കുറയുന്നു. എന്നാല്‍ കയ്യാണ് ആദ്യം തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ടു വ്യാപിച്ചു കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീര ബലം ഇരട്ടിക്കും.
ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതിനാലാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വെച്ച ശേഷമേ എണീക്കാവൂ എന്ന് പിന്‍ തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.
each ritual in Hindu culture has a similar scientific fact behind it:)
ReplyDelete