ശ്ലോകം 2
അധിത്യേദം യഥാ ശാസ്ത്രം
നാരോ ജാനാതി സതമ:
ധര്മോപദേശ വിഖ്യാതം
കാര്യാകാര്യ ശുഭാശുഭം
ഇനിയുള്ള ശ്ലോകങ്ങളില്‍ അടങ്ങിയ കാര്യങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചു പഠിച്ചു കൊണ്ട്, വിഞാനികള്‍ ആയ വായനക്കാര്‍ തെറ്റും ശരിയും വേര്‍ തിരിച്ചെടുക്കാന്‍, അല്ലെങ്ങില്‍ നന്മ തിന്മകള്‍ വ്യവഛെദിക്കാന്‍ കഴിവുള്ളവരാകട്ടെ. കാരണം ഇതെല്ലാം തന്നെ വേദങ്ങളില്‍ നിന്നും ആറ്റി കുറുക്കി എടുത്തതാണ്. നിത്യ ജീവിതത്തില്‍ അവശ്യം അനുകരിക്കെണ്ടതുമാണ്.
ഒരു ജോലി തുടങ്ങുന്നതിനു മുന്പ് അത് എത്ര മാത്രം സാധ്യമാണെന്നും അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്നും ബുദ്ധിമാന്മാര്‍ ആലോചിക്കുക പതിവുണ്ട്. എന്ന് വെച്ചാല്‍, ഏതാണ് യോഗ്യം ഏതാണ് അയോഗ്യം എന്ന ഇത്തരമൊരു ഔചിത്യ ചിന്ത അഭിജാതന്മാരും വിദ്യസമ്പന്നരുമായ ആളുകള്‍ക്ക് മാത്രമേ സമുച്ചയിക്കാന്‍ കഴിയുകയുള്ളൂ. കാരണം അത്ര മാത്രം ആശയ ബഹുലവും നിഗൂടാത്മകവും ആണല്ലോ വേദവും വേദാര്‍ത്ഥവും ! അത് പോലെയാണ് ജീവിതവും.
ഇതൊന്നു കൂടി വിശദീകരിക്കാം. നിയമവും നിയമവിരുദ്ധവും എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഉദാഹരണത്തിന്, അന്യന്റെ ജീവന്‍ അപഹരിക്കുക എന്നത് നിയമവിരുദ്ധമാണ്, ഒരു കുറ്റവും ആണ്, പാപവുമാണ്. പക്ഷെ, ഇതേ കാര്യത്തിന് മറ്റൊരു ന്യായം ഉണ്ടാകാം. യുദ്ധഭൂമിയില്‍ വെച്ച് ശത്രുക്കളെ വധിക്കണ്ടി വരുന്നു. അത് പോലെ ആത്മരക്ഷാര്‍ത്ഥം എതിരാളിയും വധിക്കണ്ടി വന്നേക്കാം. ഇതൊന്നും കുറ്റകരമോ പാപമോ ആകുന്നില്ല. ലോക വ്യാപകമായ വലിയൊരു തര്‍ക്ക വിഷയത്തിലേക്കാണ് ഗുരു ചാണക്യന്‍ വിരല്‍ ചൂണ്ടുന്നത്. തെറ്റും ശരിയും അല്ലെങ്കില്‍ നല്ലതും ചീത്തയും ഒക്കെ കാലത്തിനും ദേശത്തിനും ജനതക്കും അനുസരിച്ച് വ്യത്യസ്തങ്ങളായിരിക്കും. ഒരു ദേശത്തെ തെറ്റ് മറ്റൊരു ദേശത്തെ ശരിയായിതീരാം. ഒരു കാലത്ത് തെറ്റാണെന്ന് വിധിക്കപ്പെട്ടത് കാലത്തിന്റെ മാറ്റത്തില്‍ ശരിയായി കൂടായ്കയില്ല. യൂറോപ്യന്മാരുടെ ശരി ഏഷ്യക്കാര്‍ക്ക് തെറ്റും ഏഷ്യാക്കാരുടെ ശരി യൂരോപ്യന്മാര്‍ക്ക് തെറ്റും ആയിതീരാം. അത് കൊണ്ട് ഏതു നിയമം പ്രഖ്യാപിക്കുമ്പോഴും ദേശകാലജനബാധകമായി മാത്രമേ അതിനു നിലനില്പുള്ളൂ.. ചരിത്രം നമുക്ക് തന്ന അറിവനുസരിച്ച്, മൌര്യസാമ്രാജ്യത്തിന്റെ രൂപീകരണത്തില്‍ ഗുരു ചാണക്യന്‍ മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്നു. അതിനു മുന്‍പ് ഭരിച്ചിരുന്ന നന്ദ രാജാക്കന്മാരുടെ ഭരണ വൈകല്യങ്ങള്‍ പരിഹരിച്ച ശേഷം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുവാനാണ് ഗുരു ചാണക്യന്‍ പരിശ്രമിച്ചത്. നിയമത്തിന്റെ ഉത്ഭവത്തെ പറ്റി ഇത്രയും വിശദമാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന് കുറ്റമറ്റ നിയമങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിരിക്കും. ചരിത്രത്തിന്റെ പേജുകളില്‍ കാണുന്ന മൌര്യ സാമ്രാജ്യത്തിന്റെ പ്രതാപതിനും പ്രസിദ്ധിക്കും കാരണം ചന്ദ്രഗുപ്ത മൌര്യന്റെ ഭരണ നൈപുണ്യം മാത്രമല്ല. ചാണക്യന്റെ കൂര്‍മ്മ ബുദ്ധിയില്‍ നിന്നും ഉദിച്ച ആശയങ്ങളും ആദര്‍ശങ്ങളും കൂടിയാണ്.
ഗുരു സംശയ ലേശമന്യേ പ്രസ്താവിക്കുന്നത് ഇതാണ്. രാജനിയമങ്ങളെ അവ നില നില്‍ക്കെ തന്നെ എതിര്‍ക്കേണ്ടി വന്നേക്കാം. യുദ്ധക്കളത്തില്‍ വെച്ച് ശത്രുക്കളെ വധിച്ചതിന്റെ പേരില്‍ ഒരു കാലത്തും ഒരു രാജ്യത്തും ഒരു പട്ടാളക്കാരനും ശിക്ഷിക്കപ്പെട്ടിട്ടില്ല. തന്നെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഒരു എതിരാളിയെ വക വരുത്തുന്നതും കുറ്റകരം അല്ല.
Written 2300 yrs ago.. still relevant in our present society.... a gr8 personality indeed...
ReplyDelete