Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Tuesday, October 19, 2010

ഒക്ടോബര്‍ 17, വിജയദശമി : ശ്രീവത്സന്‍ ജെ മേനോന്‍, കച്ചേരി, ഒരു വിവരണം

ഇന്നത്തെ ദിവസം, വളരെ നാളുകള്‍ ആയിട്ടു കാത്തിരുന്നു വന്നെത്തിയ ദിവസം. വിജയദശമി ദിവസം. ഇന്നത്തെ കച്ചേരി ശ്രീ ഡോക്ടര്‍ ശ്രീവത്സന്‍ ജെ മേനോന്‍ ആണ് അവതരിപ്പിക്കുന്നത്.. അദ്ദേഹം കാര്‍ഷിക വിഷയത്തില്‍ ഡോക്ടറേറ്റ്  നേടിയ ആളാണ്‌. അസോഷ്യെറ്റ് പ്രൊഫസര്‍ ആണ്! മണ്‍സൂണ്‍ അനുരാഗ എന്ന ഒറ്റ ഒരു ആല്‍ബത്തിലൂടെ പ്രശസ്തനായ അദ്ദേഹം, വളരെ നല്ല ഒരു ആലാപനശൈലി ഉള്ള ആളാണ്‌.. അദ്ധേഹത്തിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. ആദ്യമായി ഞാന്‍ കേള്‍ക്കുന്ന ആല്‍ബം കൃഷ്ണ എ മ്യുസിക്കല്‍ റിഫ്ലക്ഷന്‍  എന്ന ആല്‍ബം ആണ്! അതിലെ ജഗധോധാരനാ എന്ന ഒറ്റ ഒരു പാടു കേട്ടപ്പോള്‍ തന്നെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. പിന്നെ മണ്‍സൂണ്‍ അനുരാഗ, classical encounters , വിസ്മയ, ശൃംഗാരം, മധുരം ഗായതി, രമണന്‍, ബേഗനെ ബാറോ, ക്ഷേത്രാന്ജലി, ജുഗല്‍ബന്ദി ഇവയൊക്കെയാണ് ഞാന്‍ ശ്രദ്ധിച്ചവ. പിന്നെ കുറെ കച്ചേരികളും. ഇങ്ങനെ ഒരു ലൈവ് കച്ചേരി കേള്‍ക്കാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല..!! ഞാന്‍ വൈകിട്ട് 5 .30 നു തന്നെ സ്ഥലത്തെത്തി. ഇടപ്പള്ളി സംഗീത സദസ്സില്‍ മെംബെര്‍ഷിപ്‌ എടുത്തു. ശ്രീവത്സന്‍ സര്‍ ണേ പരിചയപെട്ടു.. കുറച്ചു നേരം സംസാരിച്ചു..
ഓട്ടോഗ്രാഫും വാങ്ങിച്ചു. :)






 പിന്നെ കൃത്യം 6 മണിക്ക് കച്ചേരി തുടങ്ങി!! മൃദംഗം വായിക്കുന്നത് പാലക്കാട് മഹേഷ്‌ കുമാര്‍, ഘടം പ്രമോദ് മങ്ങാട്..  വയലിന്‍ വായിക്കുന്നത് ഇടപ്പള്ളി അജിത്‌ കുമാര്‍.. ശ്രീവത്സന്‍ സര്‍ ന്റെ ആല്‍ബങ്ങളില്‍ എല്ലാം തന്നെ വയലിന്‍ വായിക്കുന്നത് അദ്ദേഹം തന്നെയാണ്.. വളരെ മനോഹരമായി വായിക്കാന്‍ കഴിവുള്ള ആളാണ്‌.. ബേഗനെ ബാറോ എന്ന ആല്‍ബത്തിലെ ഗരുഡ ഗമന എന്ന മാല്‍കൌന്‍സ് രാഗത്തിലെ ഒറ്റ ഭജന്‍ കേട്ടാല്‍ മതി മനസ്സിലാകും അദ്ധേഹത്തിന്റെ വയലിന്‍ വായിക്കാനുള്ള കഴിവ്..








അദ്ദേഹം തുടങ്ങിയത് തന്നെ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തോടെ ആണ്. അതും വസന്ത രാഗത്തില്‍.. തുടക്കം നിന്നു കോരി എന്ന വസന്ത രാഗത്തിലെ വര്‍ണത്തോട് കൂടിയാണ്. കൂടുതല്‍ മനസ്സിലാകാന്‍ ഞാന്‍ ഒരു ഉദാഹരണത്തോടെ വിവരിക്കാം എല്ലാ കീര്‍ത്തനങ്ങളും. :)




ഏയ്‌ ഓട്ടോ എന്ന സിനിമയിലെ സുന്ദരീ സുന്ദരീ എന്ന ഗാനത്തിന്റെ ഇടയില്‍ ഉള്ള ഒരു ഭാഗം കേട്ട് കാണുമല്ലോ  !! സൂന ചാരു നീ ബാ രി കൊര്‍വലെര എന്നൊരു ഭാഗം!! അത് ഈ വര്‍ണ്ണത്തിന്റെ ഒരു ഭാഗമാണ്! :)




അടുത്തതായി ആലപിച്ചത്  എല്ലാവര്‍ക്കും സുപരിചിചിതമായ ഷണ്മുഖപ്രിയ രാഗത്തിലെ കീര്‍ത്തനമായ  സിദ്ധി വിനായകം അനിശം ആയിരുന്നു.. ഗോപികാ വസന്തം എന്ന ഗാനം ഷണ്മുഖപ്രിയ ആണ്!




പിന്നീട് ആലപിച്ചത് രാഗ വിസ്താരത്തോടെ ശാമ രാഗത്തിലെ കീര്‍ത്തനമായ അന്നപൂര്‍ണേ വിശാലാക്ഷീ എന്ന മനോഹരമായ ദേവി കീര്‍ത്തനമായിരുന്നു.. മാനസ സഞ്ചരരേ, ആത്മ വിദ്യാലയമേ എന്നീ ഗാനങ്ങള്‍ ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്.. വളരെ  വളരെ മനോഹരമായി..




പിന്നീട് കച്ചേരിയുടെ ഒരു മെയിന്‍ കീര്‍ത്തനമായ എന്തുക്കു ദയരാടു എന്ന തോടി രാഗത്തിലെ കീര്‍ത്തനം!! തോടി ആലാപനവും വളരെ മനോഹരമായി..




പിന്നീട് പഞ്ചാശ പീറ രൂപിണീ എന്ന ഒരു ദേവി കീര്‍ത്തനമായിരുന്നു.. ഞാന്‍ ആദ്യമായി കേള്‍ക്കുന്ന കീര്‍ത്തനമാണ്.. ആഭേരി രാഗത്തിലാണ് കീര്‍ത്തനം.. ആഭേരി രാഗത്തിലെ ഒരു സിനിമ ഗാനം ധ്വനിയിലെ മാനസ നിളയില്‍ പൊന്നോളങ്ങള്‍ എന്ന ഗാനം, നഗുമോ മു ഗനലെ എന്ന കീര്‍ത്തനം.. ഇവയെല്ലാം ഉദാഹരണമായി പറയാം...




പിന്നീട്  മെയിന്‍ കീര്‍ത്തനമായ മായമ്മ നന്നുബ്രോവ എന്ന നാട്ടക്കുറിഞ്ഞി രാഗത്തിലെ കീര്‍ത്തനം! ആലാപനവും തനിയാവര്‍ത്തനവും അവിസ്മരണീയമായി!!  തനിയാവര്‍ത്തനം ഒരു പ്രത്യേക ആഹ്ലാദം തന്നു.. മൃദംഗം വായിച്ച മഹേഷ്‌ കുമാര്‍ വളരെ മനോഹരമായി എല്ലാവരുടെയും കരഘോഷം പിടിച്ചു വാങ്ങി.. കച്ചേരി ശ്രദ്ധിക്കാത്തവര്‍ പോലും അത് ശ്രദ്ധിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു..




പിന്നീടു വളരെ വളരെ നല്ല ഒരു രാഗമാലികയാണ് അദ്ദേഹം കാഴ്ച വെച്ചത് രഞ്ജനി മാല എന്നറിയപ്പെടുന്ന രഞ്ജനിയുടെ പല വിഭാഗ രാഗങ്ങളില്‍ ഉള്ള ഒരു രാഗമാലിക. രഞ്ജനി , ശ്രീരഞ്ജനി, മേഘരഞ്ജനി  , ജനരഞ്ജനി എന്നീ രാഗങ്ങളിലുള്ള ഒരു പരിപൂര്‍ണ്ണ രാഗമാലിക.. അതിന്റെ ചിട്ടസ്വരങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍ തന്നെ എന്തൊരു രസമാണ്!




പിന്നീട് പാടിയത് എല്ലാവര്‍ക്കും സുപരിചിതമായ സ്വാതി തിരുന്നാള്‍ ന്റെ ഒരു പദമാണ്.. അലിവേണി  എന്ത് ചെയ്യു ഹന്ത ഞാന്‍ എന്ന കുറിഞ്ഞി രാഗത്തിലെ കീര്‍ത്തനം.. സീതകല്യാണ വൈഭോഗമേ എന്ന കീര്‍ത്തനം ഇതേ രാഗത്തില്‍ തന്നെ ഉള്ളതാണ്..




പിന്നീട് അയ്യപ്പ ഭക്തന്മാര്‍ക്ക് വേണ്ടി ഒരു പ്രത്യേക ഗാനം! ഞാനും ആദ്യമായി കേള്‍ക്കുകയാണ്.. വളരെ വളരെ മനോഹരമായി.. നല്ല സ്പീഡും ഉണ്ടായിരുന്നു.. അപ്പനെ അടി അപ്പനെ മലൈയപ്പനെ എന്നാണു തുടക്കം.. നാദനാമക്രിയ എന്ന രാഗം ആണെന്നാണ്‌ മനസ്സിലായത്‌..




അത് കഴിഞ്ഞു മംഗളം പാടിയത് കര്‍പഗമേ  കണ്‍പാറായ്  എന്ന കീര്‍ത്തനം.. മധ്യമാവതി രാഗത്തില്‍.. മാനസലോലാ മരതക വര്‍ണാ എന്ന ഗാനം മധ്യമാവതി രാഗത്തില്‍ ഉള്ള ഒരു ഗാനമാണ്.. :) എല്ലാം കഴിഞ്ഞു.. വളരെ വളരെ സന്തോഷമായി.. കുറേ നാളായി മനസ്സില്‍ കരുതിയ ഒരു കാര്യം നടന്നു!!




പോകുന്നതിനു മുന്‍പ് ഞാന്‍ അജിത്‌ കുമാറിന്റെ ഓട്ടോഗ്രാഫും കൂടി വാങ്ങിച്ചു.. :) എന്റെ പെങ്ങള്‍ക്കും വേണം എന്നു പറഞ്ഞിരുന്നു.. അത് കാരണം ഒരെണ്ണം കൂടി വാങ്ങിച്ചു.. പെട്ടെന്ന് വണ്ടി കിട്ടി ഇത്തവണ...




ഇനി നവംബര്‍  14 നു ഗായത്രി വെങ്കിട്ടരാഘവന്റെ കച്ചേരിക്കായി  കാത്തിരിക്കുന്നു.. :) ഇനിയും ഇത് പോലെ ഉള്ള അനുഭവങ്ങള്‍ പങ്കു വെക്കാന്‍ കഴിയും എന്ന വിശ്വാസത്തോടെ ചുരുക്കുന്നു..

3 comments:

  1. I was waiting for your review.Well written. Congrats..........Ramdas

    ReplyDelete
  2. Wonderful!!! Hats off to my bother:)
    Hope i have the fortune to listen to my favorite singer soon.....

    ReplyDelete