Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks
Showing posts with label Spiritual. Show all posts
Showing posts with label Spiritual. Show all posts

Wednesday, January 12, 2011

വിവേകാനന്ദ ജയന്തി - ജനുവരി 12 ( Vivekananda Birthday - January 12 )

പ്രണാമം( प्रणाम )
തം ദേശികേന്ദ്രം പരമം പവിത്രം ( तं देशिकेन्द्रम परमम् पवित्रं )
വിശ്വസ്യ പാലം മധുരം യതീന്ദ്രം ( विश्वस्य  पालं मधुरं यातीन्द्रम )
ഹിതായ നൃണാം നരമൂര്‍ത്തിമന്തം (हिताय नृणाम नरमूर्तीमनतम )
വിവേക - ആനന്ദമഹം നമാമി. ( विवेक - आनंदम अहम् नमामि: )

നമ: ശ്രീ യതിരാജായ ( नम: श्री यतिराजाया )
വിവേകാനന്ദ സൂരയെ ( विवेकानंदा सूरये )
സച്ചിത്സുഖസ്വരൂപായ (सचित सूखा स्वरूपाय )
സ്വാമിനേ താപഹാരിണേ( स्वामिने ताप हारिणे )




വിവേകാനന്ദ ജയന്തി. 1863 ജനുവരി 12 ല്‍  (കൊല്ലവര്‍ഷം 1038 ല്‍ മകരസംക്രാന്തി ദിവസം ) പ്രഭാതസമയം വിശ്വനാഥ ദത്തിന്‍റെ വീട്ടില്‍ നിന്നും ശംഖ ധ്വനി മുഴങ്ങിക്കേട്ടു. പുതിയ ചന്ദ്രക്കല പോലെ ആനന്ദ ദായകനായ ഒരു ശിശു ഭുവനേശ്വരി ദേവിയുടെ അങ്കത്തെ അലങ്കരിച്ചു. വീരേശ്വരന്‍ അഥവാ ബിലെ.. ശ്രീ സ്വാമി വിവേകാനന്ദന്‍..  

विवेकानंद जयंती. 1863 जनवरी 12 को मकरसंक्रांति दीन में सबेरे विश्वनाथ दत्त के घर से एक शंखनाद निकला.. भुवनेश्वरी देवी की आँगन सजने केलिए महेश्वर की जठा में होनेवाले चन्द्र जैसे एक बच्चा पैदा हुआ. वीरेश्वर या बिले या श्री स्वामी विवेकानंद जी.




വിവേകാനന്ദ സൂക്തങ്ങള്‍ ( Vivekanada Sookthas )

" ചെന്നെത്തുന്നത് എവിടെയെങ്കിലുമാകട്ടെ.. സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെ കളയുക. "

“ No matter where you reach, always follow truth.. Throw away fright and fraud “

" പാപമെന്ന ഒന്നിനെ വേദാന്തം അറിയുന്നില്ല. വേദാന്തം പറയുന്നു. ഏറ്റവും വലിയ തെറ്റ് " ഞാന്‍ ക്ഷീണന്‍, ഞാന്‍ പാപി, ഞാന്‍ നികൃഷ്ടന്‍, എനിക്കൊന്നിനും കഴിവില്ല, എനിക്കത് വയ്യ, ഇത് വയ്യ. " എന്ന പരിവേദനമാണ് എന്ന്. "

There is nothing called SIN in Vedanta. That Vedanta is saying - The biggest mistake is our cry –

 “ I am tired, I am sin, I am useless, I don’t know anything, I can’t do that, this “

" അനേക ലക്ഷങ്ങള്‍ പട്ടിണിയിലും അജ്ഞതയിലും ആണ്ടു കിടക്കുന്നിടത്തോളം കാലം അവരുടെ ചെലവില്‍ ( പ്രയത്ന ഫലത്താല്‍ ) അഭ്യസ്ത വിദ്യനായിട്ടും അവര്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യാത്ത ഓരോരുത്തനെയും ഞാന്‍ ജനദ്രോഹിയെന്നു മുദ്രകുത്തും.  "

“While lot of people are poor and illiterate here, only due to their hard work,

who became literate

and not doing anything for them, I will call them as traitors! “

" എന്‍റെ സഹജീവികളെ സഹായിക്കാന്‍ സാധിക്കണേ എന്ന് മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന. "

“ I should be able to help my fellow people .That is my one and only prayer “

" ദുഖത്തിന്‍റെ  കിരീടം ചൂടിക്കൊണ്ടാണ്, സുഖം മനുഷ്യന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്.   സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തേ തീരൂ. "

“ Comfort appears before humans by wearing the crown of sorrow. So those who welcomes comfort should welcome sorrow also “

" ധനവും പ്രശസ്തിയും കൊണ്ടു ഫലമൊന്നുമില്ല. അറിവ് കൊണ്ടും ഫലമില്ല. പ്രേമം കൊണ്ടേ ഫലമുള്ളൂ. പ്രേമം - അതാണ്‌ ഫലിക്കുന്നത്. ക്ലേശങ്ങളുടെ ദുര്‍ഗ്ഗമദുര്‍ഗങ്ങളെ  വെട്ടിപ്പിളര്‍ന്നു കൊണ്ടു മുന്നോട്ടു പോകുന്നത് പ്രേമമാണ്. "

“No use with money and fame. Without knowledge also. Only by love – that only will work. Love is able to go ahead by crossing the way of sorrows.”

" ആര്‍ക്കു വേണം പ്രശസ്തി. ? ദൂരെക്കളയൂ അത് ! വിശക്കുന്നവനു ആഹാരം കൊണ്ടെത്തിക്കുന്ന യത്നത്തിനിടയില്‍ പേരും പണവും എല്ലാം പോകുന്നെങ്കില്‍ പോലും നിങ്ങള്‍ സര്‍വ്വഥാ അനുഗൃഹീതനത്രേ. ഹൃദയമാണ് ജയിച്ചടക്കുന്നത്. ബുദ്ധിയല്ല. യോഗവും ധ്യാനവും പുസ്തകവും പുസ്തകവിജ്ഞാനവും എല്ലാം പ്രേമത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വെറും പൂഴിമണ്ണ്  മാത്രം. "

“Who needs fame  ? throw it away. If you are losing fame and money while trying to give food for poor, you are very near to god. We should conquer hearts, not brain. Yoga, meditation, books, knowledge are just soil when it compared to love “

" ഒന്നും ധൃതിപ്പെട്ടു ചെയ്യരുത്. ശുദ്ധി, ക്ഷമ, സ്ഥൈര്യം - ഇവ മൂന്നുമാണ് വിജയസാമഗ്രി. സര്‍വ്വോപരി പ്രേമവും. കാലമെല്ലാം നിങ്ങളുടെതാണ്. അനാവശ്യമായ വ്യഗ്രതക്കൊന്നും കാര്യമില്ല. "

“ Don’t do anything in a hurry. Sacredness, patience, permanence – these three are the tools for victory. Above all love. The time is all yours. There is no need of unnecessary hurry “

ഉത്തിഷ്ഠത! ജാഗ്രത ! പ്രാപ്യവരാന്‍ നിബോധത:!
Uthishtatha ! Jagratha ! Prapya Varaan Nibodhatha:!
उत्तिष्टता ! जाग्रता: ! प्राप्य वरान निबोधता: ! 

Monday, December 20, 2010

Hanuman Chalisa - Written in Malayalam





Wednesday, December 1, 2010

ശബരിമല : യാത്രാവിവരണം

ശബരിമല യാത്ര : 2.10.2010 - 3.10.2010. രണ്ടു ദിവസത്തേക്ക് ഒരു ഇടവേള. വന്നിട്ട് വിശദ വിവരങ്ങള്‍ പറയാം :)

സ്വാമിയേ ശരണമയ്യപ്പാ.. 


യാത്രാവിവരണം 

രാവിലെ 5 .30  നു കെട്ടു നിറക്കാന്‍ മഹാദേവക്ഷേത്രത്തില്‍ പോയി. അടുത്ത് തന്നെ. കെട്ടുനിറ കഴിഞ്ഞു അടുത്തുള്ള ഭഗവതി അമ്പലത്തില്‍ വന്നു തൊഴുതു ബസ്‌ സ്ടോപ്പിലെക്ക് നടന്നു. അവിടെ അയ്യപ്പന്‍റെ അമ്പലത്തിലും തൊഴുതു. ബസ്‌ സ്റ്റാന്‍ഡില്‍ വളരെ നേരത്തെ എത്തി. പമ്പയിലേക്ക് നേരിട്ട ബസ്‌ ബുക്ക്‌ ചെയ്തിരുന്നു. കൃത്യം ഒന്‍പതു മണിക്ക് അത് സ്റ്റാര്‍ട്ട്‌ ചെയ്യും. കൈയില്‍ കരുതിയിരുന്ന ഉപ്പുമാവും അവിടിരുന്നു കഴിച്ചു. എല്ലാ ബസ്‌ ടെര്‍മിനലും ഒരു പോലെ തന്നെ ഉള്ള അവസ്ഥയിലാണല്ലോ.. കുറച്ചു വെള്ളം കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടി. എന്തായാലും ഒന്‍പതു മണിക്ക് ബസ്‌ വിട്ടു. ശരണം വിളിയോടെ എല്ലാവരും തുടങ്ങി. ഇനി ഏറ്റുമാനൂര്‍ ആണ് നിര്‍ത്തുക.. ചായ കുടിക്കാന്‍. വൈക്കം വഴിയാണ് ബസ്‌ യാത്ര. അവിടെ കുറേ അറ്റകുറ്റ പണികള്‍ നടക്കുന്നത് കാരണം വളരെ ബുദ്ധിമുട്ടായിരുന്നു. ബസ്‌ കുറേ നേരം നിര്‍ത്തി ഇടണ്ടി വന്നു. പിന്നെ റോഡ്‌ ഒക്കെ വളരെ മോശം.. പതിനൊന്നു മണിയോടെ ഏറ്റുമാനൂര്‍ എത്തിച്ചേര്‍ന്നു. പതിനഞ്ചു മിനിറ്റ് കൊണ്ട് ചായ കുടിച്ചു വീണ്ടും യാത്ര തുടര്‍ന്നു. റോഡ്‌ എല്ലാം ഒന്നിനൊന്നു മെച്ചം. ആകെ ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെ ഉള്ള റോഡ്‌ ആയിരുന്നു ഭേദം. ബസില്‍ ഇരുന്നു യാതൊരു കാരണവശാലും ഉറങ്ങാന്‍ പറ്റില്ല.. കാരണം ഭയങ്കര  കുലുക്കമാണല്ലോ.. അങ്ങനെ യാത്ര തുടര്‍ന്നു.. 2  മണിയോടടുപ്പിച്ച്‌ എരുമേലി എത്തിച്ചേര്‍ന്നു. അവിടെ പേട്ട തുള്ളല്‍ .ഉണ്ടായിരുന്നു. ഒന്നെത്തി നോക്കാനേ സാധിച്ചുള്ളൂ. പിന്നെ ബസ്‌ നിര്‍ത്തിയത് നിലക്കല്‍ പമ്പ എത്തിയപ്പോഴാണ്. അവിടെ ഉച്ചയൂണിനു വേണ്ടി പാര്‍ക്ക്‌ ചെയ്തു. ഞാന്‍ ഒന്നും കഴിച്ചില്ല.. കുറച്ചു വെള്ളം കുടിച്ചു ബസില്‍ അങ്ങനെ അങ്ങിരുന്നു. അവിടെ പമ്പയുടെ ഒരു ശാഖയില്‍ കുറേ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു.

അങ്ങനെ പമ്പയിലേക്ക് യാത്ര തുടങ്ങി.. നിറയെ കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. ബസ്‌ ആടിയുലഞ്ഞാണ് പോകുന്നത്.. ഒന്ന് രണ്ടു തവണ വണ്ടി ഇടിച്ചോ എന്നു വരെ സംശയം!! വണ്ടികള്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ആണ് കിടക്കുന്നത്. അതിനിടക്ക് ചിലര്‍ തിരക്ക് സഹിക്കാന്‍ വയ്യാതെ ഓവര്‍ ടേക്ക് ചെയ്തു പോകാന്‍ ശ്രമം. ഒരു വണ്ടിയുടെ കണ്ണാടി പോയി ഇടിച്ചു.. പിന്നെ വലിയ പ്രശ്നമോന്നുമുണ്ടാക്കാതെ അവര്‍ സമാധാനപരമായി ക്യുവില്‍ തന്നെ വണ്ടി ഓടിച്ചു. :)

പിന്നെ പോകുന്ന വഴിയെല്ലാം റോഡുകള്‍ വളരെ മോശം. ഇത് വരെ ഇതൊന്നും ടാര്‍ ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ സങ്കടം തോന്നി. പിന്നെ അങ്ങനെ പതുക്കെ പതുക്കെ പമ്പയില്‍ എത്തിച്ചേര്‍ന്നു. പമ്പയില്‍ എത്തിയപ്പോഴേക്കും 4 മണി ആയി! ചെന്നിറങ്ങിയപ്പോള്‍ തന്നെ മഴക്കോള് കണ്ടു. അയ്യപ്പന്‍ നമ്മളെ പരീക്ഷിക്കാന്‍ ഉറച്ചു തന്നെയാണെന്ന് മനസിലായി. പമ്പയില്‍ ചെന്ന് കുളിച്ചപ്പോഴാണ് പൊടിയൊക്കെ പോയി ഒന്ന് ഉഷാറായത്. കെട്ടു തലയിലേന്തി നടന്നു തുടങ്ങി. കയറുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിച്ചു. എന്നിട്ട തുടങ്ങി.

കൃത്യം പമ്പ ഗണപതിക്കുള്ള തേങ്ങ കെട്ടഴിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ മഴ തുടങ്ങി. എടുത്തു കെട്ടു തലയില്‍ വെച്ച്. പിന്നെ മഴ തന്നെ മഴ.. നല്ല മഴ. എന്റമ്മോ.. എല്ലാം നനഞ്ഞു തന്നെ അങ്ങോട്ട്‌ കയറി. കെട്ടും വിരിയും ദേഹവും സഞ്ചിയും എല്ലാം നനഞ്ഞു. പിന്നെ രണ്ടും കല്പിച്ചു അങ്ങ് നടന്നു. പമ്പ ഗണപതിക്ക് തേങ്ങ ഉടച്ചു. മഴ കാരണം മര്യാദക്ക് തൊഴാന്‍ പോലും സാധിച്ചില്ല. :( എന്തായാലും പ്രാര്‍ത്ഥിച്ചു,. പിന്നീട് അങ്ങോട്ട്‌ നനഞ്ഞു തന്നെ നടന്നു.

മല കയറി തുടങ്ങി! മഴ വളരെ കനത്തു. കയറുന്തോറും പേടിയാവുകയായിരുന്നു. എന്റെ കൂടെ അച്ഛനും ഉണ്ട്. പിന്നെ ഒരുപാട് പേര്‍ കൂടെ ഉണ്ടല്ലോ.. ശരണം വിളിച്ച അങ്ങോട്ട്‌ കയറിപോയി. പടവുകള്‍ വളരെ കുറവാണ്. പിന്നെ മഴ കാരണം എല്ലാം വളരെ തെന്നി കിടക്കുകയായിരുന്നു. മഴ കാരണം എല്ലാത്തിന്റെയും ഭാരവും കൂടി. കുറച്ചു കയറിയപ്പോള്‍ തന്നെ വളരെ അധികം ക്ഷീണിച്ചു. ഓരോ അടിയും ശ്രദ്ധിച്ചു വെക്കണം. വെള്ളം മുകളില്‍ നിന്നൊഴുകി വരുകയാണ്. കുറേ കയറിയപ്പോള്‍ വിശ്രമിക്കാന്‍ ഉള്ള സ്ഥലത്ത് കയറി കുറച്ചു നേരം ഇരുന്നു.

വീണ്ടും ശരണം വിളിയോടെ തുടങ്ങി. നീലിമല വരെ വലിയ കുഴപ്പമില്ലാതെ കയറി. എന്നിട്ടും മഴക്കൊരു ശമനവും ഇല്ല. കുറച്ചു കഴിഞ്ഞു മഴ നിന്നു. പിന്നീടുള്ള വഴി കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞതായിരുന്നു. മല കയറുന്നതിനിടയില്‍ ഇടയ്ക്കിടെ ആളുകളെ തടഞ്ഞു തടഞ്ഞാണ് കയറ്റുന്നത്. അതിനിടെ ഒരു കൂട്ടം ആളുകള്‍ അരികിലൂടെ മുന്നുലേക്ക് കടന്നു പോകാന്‍ ശ്രമിച്ചു. കുറച്ചു പോയിക്കഴിഞ്ഞപ്പോള്‍ മനസിലായി സാധിക്കില്ല എന്നു. അവര്‍ ഇടയ്ക്കു തിക്കി കയറാന്‍ ഭയങ്കര ശ്രമം. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, തിക്കും തിരക്കും ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. അടുത്തെങ്ങും ഒരു പോലീസുകാരന്‍ പോലും ഇല്ല.. ഇത്രയ്ക്കു നിയന്ത്രണം ഇല്ലാതായാല്‍ എത്ര പേര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും. എന്ത് കൊണ്ടു വേണ്ടത്ര പോലീസുകാരെ അവിടെ നിര്‍ത്തുന്നില്ല! അറിയില്ല!

വീണ്ടും മഴ തുടങ്ങി. മുകളില്‍ മേല്‍ക്കൂര പോലെ കെട്ടിയിട്ടുണ്ട്.. എന്താണെന്നോ ? തുണി. വെറും അരിപ്പ പോലത്തെ തുണി. വെയിലത്ത്‌ പോലും തണല്‍ തരാത്ത ഒരു തരം തുണി. മഴ പെയ്താല്‍ അത് കൂടുതല്‍ കനപ്പിച്ചു തരാന്‍ കഴിയുന്ന തുണി. വീണ്ടും എല്ലാവരും നനഞ്ഞു കുളിച്ചു. കാലില്‍ കല്ല്‌ കുത്തുന്ന വേദന ആണെങ്ങില്‍ അങ്ങനെ :) കാലു മുഴുവനായി കുത്താന്‍ തന്നെ പാട് പെട്ട്. കല്ലും മുള്ളും കാലുക്ക്‌ മെത്തൈ  എന്ന ഗാനം ഓര്‍മ്മ വന്നു. :) എന്തോ വലിയ പാപം ചെയ്തിട്ടുണ്ട്.. അതാണിത്രക്കും ബുദ്ധിമുട്ടിയത്‌. !! അറിയില്ല. അതോ അയ്യപ്പന് ഇഷ്ടം കൂടുതല്‍ ഉള്ളവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുമോ! അതും അറിയില്ല :)

പിന്നെ മഴയോ മഴ. പെരുമഴ. പ്രളയം. കാലിലൂടെ വെള്ളച്ചാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ കല്ല്‌ കുത്തി ഉണ്ടാകുന്ന വേദനക്ക് ഒരു കുളിര്‍മ്മ കിട്ടി :) ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വലം എന്നു പറയുന്നത് എത്ര ശരിയാണ്!!! പിന്നീട് കുറേ തവണ ഇങ്ങനെ തടഞ്ഞു തടഞ്ഞു കയറ്റി വിട്ടു. അവസാനം ഒരു ഷീറ്റ് മേഞ്ഞ വഴിയെത്തി. അപ്പോഴാണ്‌ മഴയില്‍ നിന്നു എല്ലാവരും രക്ഷപെട്ടത് :) അപ്പോള്‍ ഒരാള്‍ പറഞ്ഞ കമന്റ്‌ വളരെ ശരിയായി തോന്നി. " ഈ ഷീറ്റ് പണിഞ്ഞവനും ശരണമേ ശരണം ".. വളരെ ശരി!! :)

അങ്ങനെ കയറി അടുത്ത തേങ്ങ കെട്ടഴിച്ചു കൈയില്‍ പിടിച്ചു. സന്നിധാനത്തിന്റെ താഴെ ഉള്ള വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വലിയ ക്യുവില്‍ ചെന്നു നിന്നു :) അങ്ങനെ നടന്നു നടന്നു നിന്നു നിന്നു പതിനെട്ടാം പടിയുടെ ചുവട്ടില്‍ ഉള്ള പടവുകളില്‍ എത്തി. ഒരേയൊരു സങ്കടം മാത്രം. ആരും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നില്ല. ആരെയൊക്കെ ചവിട്ടി മെതിച്ചാലും സാരമില്ല. അവര്‍ക്ക് എങ്ങനെയെങ്കിലും മുകളില്‍ എത്തിയാല്‍ മതി. ഇത് മാത്രമാണ് അവരുടെ ലക്‌ഷ്യം. കുഞ്ഞു കുട്ടികളെ പോലും വേദനിപ്പിച്ചു കയറിപോകുന്നവര്‍. തിരക്ക് കൂട്ടുന്നവര്‍. മനുഷ്യന്മാരുടെ വേദന മനസിലാക്കുന്നവരാകണം യഥാര്‍ത്ഥ അയ്യപ്പന്മാര്‍. അയ്യപ്പനെ കാണുന്നതിലും വലുത് അയ്യപ്പനെ കാണാന്‍ വരുന്നവരെ വേദനിപ്പിക്കാതിരിക്കുക എന്നതാണ്. അങ്ങനെ നീങ്ങി നീങ്ങി പതിനെട്ടാം പടിക്ക് ചുവട്ടിലെത്തി.

അവിടെ ധാരാളം പോലീസുകാര്‍ നില്‍പ്പുണ്ട്. എല്ലാവരെയും സഹായിക്കുക എന്നതാണ് അവരുടെ ജോലി. പടി ചവിട്ടാന്‍ വരുന്നവരെ എന്ത് മാത്രം വേദനിപ്പിച്ചാണ് അവര്‍ കയറ്റി വിടുന്നത്. മുകളിലേക്ക് എടുത്തു എറിയുകയാണ് അതും കൈയില്‍ പിടിച്ചു. പതിനെട്ടു പടികളില്‍ പത്തെണ്ണം എങ്കിലും ഞാന്‍ ചവിട്ടിയോ എന്നു എനിക്ക് സംശയം ഉണ്ട്. അതും കാലിന്റെ എല്ലുകള്‍ പടികളില്‍ ഇടിച്ചു ഭയങ്കര വേദന. എന്തിനാണ് പോലീസുകാര്‍ ഇങ്ങനെ പടി ചവിട്ടിക്കുന്നത്. കുഞ്ഞുങ്ങളെ എല്ലാം അവര്‍ എടുത്തെറിയുന്ന പോലെ ആണ്!! :( പോയവര്‍ ആരെങ്കിലും ഇതിനെ പറ്റി കമന്റ്‌ ചെയ്യണേ.. ദയവു ചെയ്ത്.. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല..

പടികളിലൂടെ എത്തി അടുത്ത തേങ്ങ ഉടച്ചു. പിന്നീട് സന്നിധാനത്തിലേക്ക് ക്യുവില്‍ നിന്നു. അതിനിടയിലും ചിലര്‍ക്ക് തിരക്ക്. ഒരാള്‍ എന്റെ തോളില്‍ ചവിട്ടി ക്യു ചാടിക്കടന്നു. എന്തിനാണിങ്ങനെ ഒക്കെ ചെയ്തു ദര്‍ശനം വാങ്ങുന്നത്. പറയാതിരിക്കാന്‍ പറ്റുമോ ? ചോദിക്കുമ്പോള്‍ കുറേ ന്യായങ്ങള്‍. എന്ത് പറയണം.. അയ്യപ്പ സന്നിധാനത്തില്‍ എങ്ങനെ വഴക്കുണ്ടാക്കും.. :( സഹിച്ചു.. അയ്യപ്പനെ തൊഴുന്ന സ്ഥലമെത്തിയപ്പോള്‍ കയ്യിലുള്ള കാണിക്ക ഇടുന്ന സമയത്ത് തന്നെ പോലീസുകാര് തള്ളി വിട്ടു. ഒന്ന് കാണാന്‍ പോലും പറ്റിയില്ല..!! പിന്നീട് പിറകിലൂടെ കയറി ചെന്നു വീണ്ടും ഒരു നോക്ക് കണ്ടു! കാണാന്‍ സാധിച്ചു. അത് തന്നെ ഭാഗ്യം.

പിന്നീടു പുറത്തിറങ്ങി ഞാന്‍ മുദ്ര ഉടച്ചു നെയ്യ് ഒരു പത്രത്തില്‍ എടുത്തു കൊടുത്തു.. പകരം അഭിഷേകനെയ്യ് തന്നു. അത് കഴിഞ്ഞു ഉടനെ തന്നെ പുറത്തിറങ്ങി. മൂത്രപ്പുരകളില്‍ ഒന്നും തന്നെ വേണ്ടത്ര സൌകര്യങ്ങളോ വൃത്തിയോ ഉണ്ടായിരുന്നില്ല. പൈസ കൊടുക്കാതെ സൌജന്യമായി ഒരു സൌകര്യവും ശബരിമലയില്‍ ലഭ്യമല്ല. മൂത്രമൊഴിക്കാന്‍ 2 രൂപ. അതും വളരെ പരിതാപകരമായ മൂത്രപ്പുരകള്‍. ആകെ വിശ്രമിക്കാന്‍ ഉള്ള സ്ഥലം ഒരു വലിയ ഹാള്‍ ആണ്. അവിടെ ആണെങ്ങില്‍ സൂചി കുതാനുള്ള സ്ഥലം ഇല്ല. കെട്ടൊന്നു താഴെ വെക്കാന്‍ പോലും സ്ഥലമില്ല. കാരണം എല്ലായിടത്തും ചെളി. ഇരിക്കാന്‍ പറ്റുമോ. അതുമില്ല.. പ്രാഥമിക സൌകര്യങ്ങള്‍ എങ്കിലും സൌജന്യമായി ചെയ്തു കൂടെ ? പിന്നീട് അരി കൊണ്ടു പോയി മാളികപ്പുറത്തുള്ള  ഒരു ചെമ്പില്‍ നിക്ഷേപിച്ചു. പിന്നെ അവിലും മലരും നേദിച്ച് വാങ്ങി. അരവണയുടെയും അപ്പത്തിന്റെയും വില കൂടി! അപ്പത്തിന്റെ വലുപ്പം പകുതിയായി. അരവണ 250 ml നു 50 രൂപ. അപ്പം 7 എണ്ണം 25 രൂപ. !!

അതും വാങ്ങി തിരിച്ചു. നെയ്യഭിഷേകത്തിനു നില്‍ക്കണം എന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരോഗ്യസ്ഥിതി തീരെ മോശം. ഞങ്ങള്‍ ഒരു 12 മണി ആയപ്പോള്‍ മലയിറങ്ങി തുടങ്ങി. മഴ കുറഞ്ഞെങ്കിലും ഒഴുക്കോ തെന്നലോ മാറിയിട്ടില്ല. ഇറങ്ങുമ്പോള്‍ വളരെ വളരെ ശ്രദ്ധിക്കണം. ചെങ്കുത്തായ ഇറക്കം. എങ്ങാനും കാലു തെറ്റിയാല്‍ പിന്നെ കിട്ടില്ല.. വളരെ വളരെ സ്ലിപ് ആയികിടക്കുന്ന പാറകള്‍. എനിക്ക് തോന്നിയ അത്രയും ക്ഷീണം അച്ചന് ഉള്ളതായി തോന്നിയില്ല. കമ്പികളില്‍ പിടിച്ചു പിടിച്ചു സാവധാനം ഇറങ്ങി. ഇടയ്ക്കു ഒരു കടയില്‍ കയറി കുറച്ചു നേരം ഇരുന്നു. പിന്നീടു വീണ്ടും ഇറങ്ങി തുടങ്ങി.. 2 മണിയോടടുപ്പിച്ച്‌ താഴെ എത്തി എന്നു തോന്നുന്നു. അയ്യപ്പന് നന്ദി. ഞാന്‍ ഇനി ഈ പോസ്റ്റ്‌ ചെയ്യാനോ വീട്ടില്‍ തിരിച്ചെത്താനോ ഒരു സാധ്യതയും ഇല്ലെന്നാണ് കരുതിയത്‌ :) പിന്നെ എല്ലാവരുടെയും പ്രാര്‍ഥനയും അയ്യപ്പന്‍റെ അനുഗ്രഹവും കാരണം എങ്ങനെയോ ഇറങ്ങി എത്തി. പിന്നെ പമ്പയില്‍ ചെന്നു കോട്ടയം വണ്ടി കയറി.

പിന്നെ എനിക്കുള്ള ഒരു സങ്കടം ശബരിമലയില്‍ പുകവലിയോ പൊതുസ്ഥലങ്ങളില്‍ ഉള്ള വിസര്‍ജ്ജനമോ പാടില്ല എന്നിരുന്നിട്ടും ഒരു പാട് പേര്‍ ഇതെല്ലം ചെയ്യുന്നു. അയ്യപ്പന്മാരായാല്‍ പിന്നെ പുക വലിക്കുമോ! പുക വലി വ്രതത്തില്‍ പെടുന്നില്ല എന്നാണ് അവര്‍. മറ്റുള്ളവര്‍ക്കുള്ള ബുദ്ധിമുട്ട് പോലും ആരും മനസ്സിലാക്കുന്നില്ല.. ഇതൊന്നും ആരും നിയന്ത്രിക്കാത്തതെന്തു? അറിയില്ല.. ബസില്‍ യാത്ര തുടരുമ്പോള്‍ രാത്രി എല്ലാ ഷട്ടര്‍ ഉം അടച്ചിട്ടിരിക്കുകയാണ്. ഒരു 4 മണി ആയപ്പോള്‍ പുറകിലിരുന്നു ഒരാള്‍ വലിക്കുന്നു. എങ്ങനെ ദേഷ്യം വരാതിരിക്കും.. ബഹളമുണ്ടാക്കി കണ്ടക്ടര്‍ നെ വിളിച്ചു കൊണ്ടു വന്നു അയാളെകൊണ്ട് നിര്‍ത്തിക്കണ്ടി വന്നു! എന്ത് അയ്യപ്പന്മാരാണ് ഇവര്‍ ? ഒരു വിധം കോട്ടയം എത്തി ചേര്‍ന്നു. അവിടുന്ന് ഏറണാകുളം ഫാസ്റ്റ് കിട്ടി. 8 .30 ആയപ്പോള്‍ വീട്ടിലെത്തി. കാലുകള്‍ നുറുങ്ങുന്ന വേദന. മസിലുകള്‍ എല്ലാം ഭയങ്കര വേദന, കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു മാലയൂരി. പിന്നീട് എന്തെങ്ങിലും കഴിച്ചു കിടന്നു. ഇന്നും കാലുകളുടെ വേദന മാറിയിട്ടില്ല.. നാളെ മാറും എന്നു വിശ്വസിക്കുന്നു. എല്ലാം ഒരു അനുഭവം.

സ്വാമിയേ ശരണമയ്യപ്പാ..

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്നു അപേക്ഷിക്കുന്നു. വെറുതെ വായിച്ചു പോകരുത്. ദയവു ചെയ്തു ഇവിടെ എങ്കിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം.

Friday, October 15, 2010

Happy Durgapooja :)

Goddess Durga is the embodiment of the divine force of the almighty. The word Durga, in Sanskrit means "the invincible". Durga Devi represents power, strength, morality and protection. Maa Durga is the destroyer of sin and protector of morality. Goddess Durga is also known as shakti (power). Durga came into being, when Maha Lakshmi, Maha Saraswati and Maha Kali assimilated their powers. So, Durga is the ultimate power. Durga is the mother, as well as the slayer of evils at the same time. Goddess Durga is known by 108 different names. It is believed that Maa Durga gets happy if, these names are spoken with a dedicated heart.

Happy Durgapooja..












































Beautiful Temples Abroad!

Lord Venkateshwara Temple, Birmingham, United Kingdom






Malibu Hindu Temple, Malibu, California, US






Shiva-Vishnu Temple, Livermore, California, US






Lord Vishnu Temple, Angkor, Cambodia

The largest temple of the world, raised during the reign of Suryavarman-II in 12th century, is, in fact, located in Angkor, a major archaeological site of Cambodia. It is dedicated to Lord Vishnu. It is also one of the two temples intact in Angkor, Cambodia. The other is a Buddhist Temple. The largest temple of Lord Vishnu in Angkor is built according to Khmer architecture, original to Cambodia.







Prambanan Shiva Temple, Central Java, Indonesia
Image removed by sender. Web Bug from ATT00005..gif





Sri Venkateswara Swami Temple of Greater Chicago - Aurora, Illinois, United States






BAPS Shri Swaminarayan Mandir - Toronto, Canada






Sri Siva Vishnu Temple, Washington DC, United States






BAPS Shri Swaminarayan Mandir, London (Neasden Temple), United States






Sri Murugan Temple “Batu Caves”, Penang, Malaysia






Sri Venkateswara Temple, Bridgewater, NJ, US






Mother Temple of Besakih, Bali, Indonesia






Murugan Temple, Sydney, Australia






Venkateswara Swami temple, Riverdale near Atlanta, Georgia, US






Sri Venkateswara Swami Temple, Helensburgh, Sydney, Australia






Velmurugan Gnana Muneeswarar Temple, Rivervale Crescent Sengkang, Singapore






Sri Meenakshi Devasthanam - Pearland, Texas, US






Ekta Mandir, Irving, Texas, US






Sri Venkateshwara Temple - New Jersey, US






Sri Lakshmi Temple - Ashland, MA, US






Sri Venkateswara Swami Temple, Pittsburgh, US






Shiva Vishnu Temple of South Florida Inc, FL, US






Shiva - Vishnu Temple of Melbourne, Melbourne, Australia






Sri Murugan Temple, London, UK






Quad City Hindu Temple , Rock Island, IL, US






Sri Prasanna Venkateswara Swami Temple, Memphis, Tennessee, US






Sri Srinivasa Perumal Temple or Sri Perumal Temple, Little India, Serangoon Road, Singapore






Arulmigu Sri Raja Kaliamman Temple, Johor Baru, Malaysia - The only Hindu Glass Temple abroad