ദീപാവലി മൃത്യുവിന്റെ ഉത്സവം
കൃഷ്ണത്രയോദശിനാളില്‍ നടത്തുന്ന 'ഒരുക്കോത്സവം ദീപാവലിക്കു മുന്നോടിയായി നടത്തുന്ന ആഘോഷമാണ്. ധന-രേതസ് എന്നു വിളിക്കപ്പെടുന്ന ആ ആഘോഷ ദിവസം പശു പൂജയും നടത്താറുണ്ട്. മൃത്യുവിന്റെ ഉത്സവമായും ദീപാവലി വിശേഷിപ്പിക്കപ്പെടുന്നു. ധന-രേതസിന്റെ ഐതിഹ്യമാണ് ഇതിനു പിന്നില്‍. ഇന്ദ്രപ്രസ്ഥ ത്തി ലെ രാജാവായ ഹംസന്‍ ഒരിക്കല്‍ സാമന്ത രാജാവ് ഹൈമന്റെ രാജ്യത്ത് വേട്ടയ്ക്കായി പോയി. ഹംസരാജാവിന്റെ സന്ദര്‍ശനവും പുത്രനായ ധന-രേതസിന്റെ പിറന്നാളും പ്രമാണിച്ച് ഗംഭീരമായ ആഘോഷവും സദ്യയുമാണ് ഹൈമരാജാവ് ഒരുക്കിയത്.
സല്‍ക്കാരാഘോഷങ്ങളില്‍ പങ്കെടുത്ത് എല്ലാവരും സന്തോഷിച്ചി രിക്കെ ഒരു അശരീരിയുണ്ടായി. 'ധന-രേതസ് വിവാഹത്തിന്റെ നാലാംനാള്‍ സര്‍പ്പദംശനമേറ്റു മരിക്കും ആഘോഷങ്ങള്‍ പെട്ടെന്നു നിന്നു. രാജാവും പ്രജകളും ദുഃഖിതരായി. ഹംസരാജാവ് ഹൈമനെ സമാശ്വസിപ്പിച്ചു. താന്‍ നേരിട്ട് കുമാരന്റെ സംരക്ഷണം ഏറ്റെടുക്കു മെന്നറിയിച്ചു. യമുനാനദിക്കു മധ്യേ ഒരു ഭവനം പടുത്തുയര്‍ത്തി രാജകുമാരനെ അവിടെ പാര്‍പ്പിച്ചു. പ്രായമായപ്പോള്‍ യഥാവിധി വിവാഹവും നടത്തി. എന്നാല്‍ നാലാം ദിവസം സര്‍പ്പദംശനത്താല്‍ ധന-രേതസ് മൃതിയടഞ്ഞു. അശ്വിനിമാസത്തിലെ അമാവാസി യായിരുന്നു അത്. രാജകുടുംബം ദുഃഖത്തിലാഴ്ന്നു. നാടാകെ ദുഃഖസാന്ദ്രമായി.സാക്ഷാല്‍ യമധര്‍മ്മരാജാവ് തന്നെ ഇതിനൊരു പോംവഴി നിര്‍ദ്ദേശിച്ചു. '' 'അശ്വിനി മാസത്തിലെ അഞ്ചുനാള്‍ അമാവാസിയോടനുബന്ധിച്ചു ദീപോത്സവം നടത്തി മൃത്യുഞ്ജയ പ്രാര്‍ഥന നടത്തുക. മരണഭയം ഉണ്ടാകില്ല. യുവജനങ്ങളുടെ അപമൃത്യു തടയാനുള്ള പ്രാര്‍ഥനാ ദിനമായി കൃഷ്ണത്രയോദശി ദിനത്തില്‍ പ്രത്യേക പൂജകള്‍ നടനത്താറുണ്ട്. ധനരേതസിന്റെ മരണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലി മൃത്യുവിന്റെ ഉത്സവമാണെന്നു പറയുവാന്‍ കാരണമായത്.
courtesy : www.manoramaonline.com
According to another popular legend, when the gods and demons churned the ocean for Amrita or nectar,lord Dhanvantari emerged carrying a jar of the elixir on the day of Dhanteras.
ReplyDelete