2010 നവംബര്‍ 14 , ഇന്ന് അവധി ദിവസമായത് കാരണം നേരത്തെ തന്നെ എത്തി സ്ഥലം പിടിച്ചു. പതിവ് പോലെ മുന്‍പില്‍ തന്നെ. കണ്ടപ്പോള്‍ തന്നെ അത്ബുധമായി. ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന ഒരു മുഖം. പാട്ട് പാടുമ്പോള്‍ അതിനനുസരിച്ചുള്ള ഭാവങ്ങള്‍ ഒന്നൊന്നായി മിന്നിമായും എന്നൊരു തോന്നല്‍. അത് സത്യമായിരുന്നു! വയലിന്‍ വായിച്ചത് ആവണീശ്വരം എസ് ആര്‍ വിനു. മൃദംഗം നാഞ്ചില്‍ അരുള്‍ ഘടം മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍.
ശഹാന രാഗത്തിലെ കരുണിമ്പ എന്ന വര്‍ണതോടെ ആയിരുന്നു തുടക്കം. എല്ലാ കീര്‍ത്തനങ്ങള്‍ തുടങ്ങുമ്പോഴും ഒരു വിരുത്തം എല്ലാത്തിനും പാടാനും മറന്നില്ല. :) ശഹാന രാഗത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് മതിമറന്നുള്ള ഒരു ആലാപനമായിരുന്നു അത്. അധികം നേരം ഇടവേളകള്‍ ഒന്നും ഉണ്ടായിരുന്നില്ല.. പാടുമ്പോള്‍ എപ്പോഴും പ്രസന്ന വദനയായിരുന്നു. ആരും ആ മുഖത്ത് നിന്നും കണ്ണെടുക്കുവാന്‍ തോന്നില്ല... അത്രക്ക് മനോഹരമായിട്ടാണ് താമര വിരിയുന്ന പോലെ ഭാവങ്ങള്‍ വിരിയുന്നത്.
അതിനു ശേഷം വാഗെശ്വരി സരസ്വതി എന്ന ഒരു കീര്‍ത്തനമാണ് ആലപിച്ചത്. രാഗം കൃത്യമായി മനസിലായില്ലെങ്കിലും സരസ്വതി രാഗം ആണെന്നാണ് എന്റെ ബലമായ വിശ്വാസം :) അതും മനോഹരമായി.. വളരെ കുറവ് കീര്‍ത്തനങ്ങളെ സരസ്വതി രാഗത്തില്‍ കേട്ടിട്ടുള്ളൂ.
രാഗവിസ്താരതോടെ പാടിയത് പങ്കജാക്ഷ എന്ന തോടി രാഗത്തിലെ കീര്‍ത്തനമായിരുന്നു. അതും വളരെ വളരെ ഭംഗിയായി.. ആ ശബ്ദം വളരെ മനോഹരമായിരുന്നു.
മണ്ഡല കാലമായതിനാല്‍ ഒരു അയ്യപ്പസ്വാമിയുടെ കീര്‍ത്തനവും പാടി. ദിക്ഷിതര്‍ കൃതിയായ ഹരിഹരപുത്രം എന്നു തുടങ്ങുന്ന വസന്ത രാഗത്തിലെ കീര്‍ത്തനം.. വസന്ത മിക്കവാറും എല്ലാ കച്ചേരികളിലും കേള്‍ക്കുന്നുണ്ട്. :)
അതും എല്ലാവരും നന്നേ ആസ്വദിച്ചു..
പിന്നീട് കച്ചേരിയുടെ മെയിന്‍ കീര്‍ത്തനം ഓ രംഗസായി എന്ന കാംബോജി രാഗത്തിലെ കീര്‍ത്തനമായിരുന്നു. രാഗവിസ്താരം കലക്കി. തനിയാവര്‍ത്തനം പതിവ് പോലെ തന്നെ ഗംഭീരമായി. വളരെ വളരെ ഒരു നല്ല അനുഭവമായിരുന്നു..
അത് കഴിഞ്ഞു എല്ലാവര്‍ക്കും പ്രിയപ്പെട്ട രാഗമായ ആനന്ദഭൈരവിയില്‍ ഒരു രാഗം താനം പല്ലവി അതും രാഗമാലികയില്‍ അവസാനിക്കുന്നത്. രാഗമാലിക രാഗങ്ങള്‍ എല്ലാം മനസിലായില്ല. പക്ഷെ മനസിലായത് എഴുതാം. ആദ്യം പാടിയത് ബിലഹരി ആണോ എന്നൊരു നല്ല സംശയം ഉണ്ട്. രണ്ടാമത് കാനഡ രാഗം പാടി പിന്നീട് രഞ്ജനി രാഗവും. അതും വളരെ നന്നായി..
അടുത്തതായി കുറച്ചു ചെറിയ ചെറിയ കീര്‍ത്തനങ്ങള്‍ ആണ് ആലപിച്ചത്. സരസമുഖി സകല എന്ന ഗൌഡ മല്‍ഹാര്‍ രാഗത്തിലെ കീര്‍ത്തനം. കച്ചേരിയിലാണ് ഞാന്‍ ആദ്യമായി ഈ കീര്‍ത്തനം കേള്‍ക്കുന്നത്,. വളരെ നല്ല ഒരു കീര്‍ത്തനമാണ്.. :)
പിന്നീട് സ്വാതി തിരുനാള്‍ കീര്‍ത്തനമായ ചലിയേ കുഞ്ജ നമോ വൃന്ദാവന സാരംഗ രാഗത്തില്‍.. വൃന്ദാവനത്തില്‍ എത്തിയ ഒരു തരാം അനുഭവം.. ഒഴുകിയൊഴുകി ആണ് ആ ആലാപനം.. വളരെ വളരെ ഹൃദ്യമായി എല്ലാവര്‍ക്കും..
പിന്നീട് ശങ്കര ശ്രി ഗിരി എന്ന ഒരു കീര്‍ത്തനം. അതും ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ സോഹിനി എന്ന രാഗം ആണെന്ന് കാണാന്‍ സാധിച്ചു. ഇതും ഒരു ഹിന്ദുസ്ഥാനി രാഗം ആണെന്ന് തോന്നുന്നു. പക്ഷെ നന്നായിരുന്നു..
അതായിരുന്നു അവസാനത്തെ കീര്‍ത്തനം.. പ്രഹ്ലാദ മംഗളം പാടി അവസാനിപ്പിച്ചപ്പോഴും തീര്‍ന്നു എന്നു സമാധാനിക്കാന്‍ പറ്റുന്നില്ല.. അത്രയ്ക്ക് ആഗ്രഹം തോന്നി തീരല്ലേ എന്നു :) ഇനിയും കേള്‍ക്കാന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥന മാത്രം..
Heart touching narration of a hearty experience:)
ReplyDeleteThe kutcheri was no nice and yr presentation of the comments is very nice - Pls keep up the spirit and continue yr efforts so people like us can read n enjoy it - rgds PR Nair
ReplyDeletenice website. can you translate the above in english? also can you please provide your email address as i need to make a request?
ReplyDelete