Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, September 26, 2010

ചാരുകേശി. ദുഃഖം. രാഗം! Charukeshi The Raga With Sorrow

ചാരുകേശി രാഗം. ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു മനോഹരമായ രാഗം.

Charukeshi is a raga which is maily based on sorrow.


26 cArukEshi mela

A: S R2 G3 M1 P D1 N2 S


Av: S N2 D1 P M1 G3 R2 S

 


In malayalam films there are many heart touching songs in this Raga. Musician Raveendran has used this raga very well in many songs.. The song Pularithoomanju thulliyil from the film Uthsavapittennu is a best piece!! 

The keerthana Kripaya palaya shaoure is the best creation from Swathi Thirunal. From starting to end the sorrow is flowing throughout the keerthana! 

Another masterpiece from Sreekumaran Thampi is the song chumbanapoo kondu moodi from Bandhukkal Shathrukkal is very very heart touching!! 

Hey krishna.. ghanashayama mohana krishna, this also very great composition by him.. 

Krishnakripa sagaram from sargam also having a blend of sadness, which is composed by Bombay Ravi.

Akale akale neelaakasham from Midumidukki, composed by Baburaj is a well known song..

The semiclassical song geyam harinamadheyam from Mazha is another good composition from Raveendran..

All of these songs are Rendered By K J Yesudas!!


മലയാളത്തില്‍ ഈ രാഗത്തില്‍ ഒരുപാട് നല്ല ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ജനിച്ചിട്ടുണ്ട്. വരികളില്‍ നിന്ന് തന്നെ സങ്കടം വായിച്ചെടുക്കാന്‍ സാധിക്കും. 

സ്വാതി തിരുനാള്‍ രചിച്ച കൃപയാ പാലയാ ശൌരേ എന്നാ കീര്‍ത്തനം എല്ലാവരും കേട്ട് കാണണം. സ്വാതി തിരുനാള്‍ എന്ന സിനിമയിലും ഈ കീര്‍ത്തനം ഉണ്ട്. കൃപയാ പാലയ എന്ന ഗാനം എം ജി ശ്രീകുമാറും വര്‍ണ്ണം എന്ന ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. അതും ചേര്‍ക്കുന്നു.. 

പിന്നെ രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ  ഉത്സവപ്പിറ്റെന്നു എന്ന സിനിമയിലെ പുലരിതൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടൂ പ്രപഞ്ചം എന്ന മനോഹരമായ ഗാനം

പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു(പുലരി)

മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞു
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ(പുലരി)

കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും(പുലരി)


ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി  സംഗീതം ചെയ്ത ച്ചുംബനപ്പൂ കൊണ്ട് മൂടി എന്ന ഗാനം, 

ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം.. (ചുംബന..)
ഉണ്മതന്‍ ഉണ്മയാം കണ്ണുനീര്‍..
ഉണ്മതന്‍ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം...
(ചുംബനപ്പൂ..)

കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം.. (കാണുന്ന..)
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍..
നെടുവീര്‍പ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...
(ചുംബനപ്പൂ..)

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം.. (കത്തി..)
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞതില്‍
പൂര്‍ണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും...
അല്ലലറിയാത്ത കുഞ്ഞായിരിക്കും..
(ചുംബനപ്പൂ..)

ബോംബെ രവി സംഗീതം നല്‍കിയ സര്‍ഗത്തിലെ കൃഷ്ണ കൃപാ സാഗരം, 
ബാബുരാജ്‌ സംഗീതം നല്‍കിയ അകലെ അകലെ നീലാകാശം, 

അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)
ഗോഡ് ഫാദറിലെ നീര്പളുന്കുകള്‍ ചിതറി വീഴുമീ, 

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന്‍ അലഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

നീലമേഘമേ നിന്‍റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി
രാക്കിനാവില്‍ നീ യാത്രയാകുമോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍
ചിരിയൊന്നുമായി കിളിമാനസം
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

തുലാഭാരം എന്ന സിനിമയിലെ കാറ്റടിച്ചു എന്ന ഗാനം, 

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കു മരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും കാലമാം കടലിന്‍
അക്കരയോ.......ഇക്കരയോ...

മനുഷ്യനെ സൃഷ്ടിച്ചതീശ്വര‍നാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം....(2)
കണ്ണുനീര്‍ക്കടലിലെ കളിമണ്‍ ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു
പണ്ടു നീ ഞങ്ങള്‍ക്കെന്തിനു തന്നു
ഓ.....ഓ....(കാറ്റടിച്ചു)

മനുഷ്യനെ തീര്‍ത്തത് ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം..(മനുഷ്യ)
സ്വര്‍ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ
ദു:ഖക്കടലിലെറിഞ്ഞു
എന്തിനീ ദു:ഖക്കടലിലെറിഞ്ഞു
ഓ.....ഓ....(കാറ്റടിച്ചു)

കിഴക്കുണരും പക്ഷിയിലെ ഘനശ്യാമ മോഹന കൃഷ്ണ, രഥോല്സവതിലെ തെച്ചിപൂവേ, മഴ എന്ന ചിത്രത്തിലെ ഗേയം ഹരിനാമധേയം, ദീപക് ദേവ് സംവിധാനം ചെയ്ത യദുകുല മുരളീ എന്ന പുതിയ മുഖത്തിലെ ഗാനം ചാരുകേശിയില്‍ തന്നെയാണ്.. 

രാക്ഷസ രാജാവ് എന്ന സിനിമയിലെ സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും എന്ന ഗാനവും ചാരുകേശി തന്നെ..
 


എല്ലാ ഗാനങ്ങളും ഇവിടെ


DOWNLOAD ALL SONGS


കടപ്പാട് : മലയാളസംഗീതം 

2 comments:

  1. I am keen visitor to your blog and I am always spell bounded by your stupendous collections and postings. However some postings like this one are in Malayalam and Non-Malayalis may find it difficult to know the content. It will be nice if you can do bilingual posting.

    ReplyDelete
  2. Sure. I will Provide Some Information in English Also! Thanks for visiting my blog. :) I will keep this in mind :)

    ReplyDelete