Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Saturday, September 25, 2010

ദ്വിജാവന്തി രാഗം! മനോഹരം! ഭക്തിസാന്ദ്രം!

ദ്വിജാവന്തി രാഗം! മനോഹരം! ഭക്തിസാന്ദ്രം! ദ്വിജാവന്തി രാഗം കര്‍ണാടക സംഗീതത്തില്‍ വന്നത് ഹിന്ദുസ്ഥാനിയില്‍ നിന്ന് തന്നെ. ഹിന്ദുസ്ഥാനിയില്‍ ഇത് ജൈജൈവന്തി എന്ന രാഗമാണ്. ജൂജാവന്തി എന്നുംഅറിയപ്പെടുന്നു.

Dwijavanthi is a raga which is having a devotional divine base! In hindusthani its equivalent raga is jaijaivanthi.



___________________________________________________________________________________
വിരഹഭാവം നിറഞ്ഞു തുളുമ്പുന്ന രാഗമാണെന്ന് വിദ്യാസാഗര്‍ മിസ്റ്റര്‍ ബട്ളെര്‍ എന്ന സിനിമയിലെ വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖ സാരേ വരൂ.. സഖീ ശ്രുതിസുഖ സാരേ വരൂ.. വളരെ മനോഹരമായ ഗാനം. ഗിരീഷ്‌ പുത്തഞ്ചേരിയുടെ മനോഹരമായ ആ വരികള്‍ ആലപിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസും  വാനമ്പാടി ചിത്രയും ചേര്‍ന്ന്, വിരഹത്തിന്റെ ഭാവങ്ങള്‍ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ... സിനിമ അധികം ശ്രദ്ധിക്കാതെ പോയെങ്കിലും ഈ ഗാനം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല..

The song Virahini Radhe from Malayalam Film Mr. Butler composed by famous music director Vidyasagar is in dwijavanthi raga.. its really beautiful! A duet sung by K J Yesudas and K S Chitra. 




ഗാനം മുഴുവന്‍ താഴെ ചേര്‍ക്കുന്നു.
 

വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ - സഖീ
ശ്രുതിസുഖസാരേ വരൂ..
(വിരഹിണി)

അധരപരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ
സമ്മോഹസാരം സുരഭീശൃംഗാരം
ശ്രാവണസിന്ദൂരം - സഖീ
അലരിട്ടു മന്ദാരം...
നിലാ‍ക്കുളിരിട്ടു നീഹാരം...
(വിരഹിണി)

കേളീവിലാസം കളമൃദുഹാസം
കാതരമീ ലയലാസ്യം സഖീ
ലളിതലവംഗം ഉലയും എന്നംഗം
ഭാവുകമീ രംഗം - ഹരേ
തിരയുന്നു സാരംഗം...
ഇതാ‍ വിടരുന്നു പൂമഞ്ചം...
(വിരഹിണി)


വിരഹിണി രാധേ ഡൌണ്‍ലോഡ് ചെയ്യൂ
___________________________________________________________________________________



അത് പോലെ തന്നെ  വളരെ മനോഹരമായ മറ്റൊരു ഗാനമാണ് എന്നോടെന്തിനീ പിണക്കം എന്നും എന്തിനാണെന്നോടു പരിഭവം, കൈതപ്രം തന്നെ രചിച്ചു സംഗീതം നല്‍കി ഭാവന എന്ന ഗായികയുടെ നിഷ്കളങ്കമായ സ്വരത്തില്‍ ആ ഗാനം പ്രസിദ്ധമായി. ഈ ഒരൊറ്റ ഗാനം പാടിയത് കൊണ്ട് തന്നെ എല്ലാവരും ഗായികയെ അറിയും.


Another song Ennodenthinee Pinakkam from Kaliyattam, Music given by Kaithapram Damodaran Namboothiri is a well composed beautiful song in dwijavanthi. Innocent voice by Bhavana!



ഗാനം മുഴുവന്‍ താഴെ ചേര്‍ക്കുന്നു. 




___________________________________________________________________________________

ശരത് സംഗീതം നല്‍കിയ പവിത്രം എന്ന സിനിമയിലെ താളമയഞ്ഞു ഗാനമപൂര്‍ണ്ണം എന്ന് തുടങ്ങുന്ന ഭാഗം ദ്വിജാവന്തി രാഗമാണ്.




ഇനി ഭക്തിഗാനങ്ങള്‍ പറയുകയാണെങ്കില്‍  എല്ലാവരും കേട്ടിട്ടുള്ളതെന്നു പറയാന്‍ പറ്റിയ ഗാനം.. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം.. ടി എസ് രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ തുളസീ തീര്‍ത്ഥം എന്ന ആല്‍ബത്തിലെ ഈ ഗാനം ഇഷ്ടപെടാത്തവര്‍ ആരും തന്നെഇല്ല.. 

The famous devotional song rendered by our KJY, Oru neramengilum kaanathe vayyente guruvaayoorappaa nin divyaroopam!! Most beautiful devotional song composed by divine composer T S Radhakrishnan!


ഗാനം മുഴുവന്‍ താഴെ ചേര്‍ക്കുന്നു.  ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് ചിത്ര പാടിയ ഗാനമാണ്

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം..
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം..
(ഒരു നേരമെങ്കിലും..)

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നില്‍ മിന്നിമായും..
തിരുമുടി കണ്മുന്നില്‍ മിന്നിമായും..
(ഒരു നേരമെങ്കിലും..)

അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം..
(ഒരു നേരമെങ്കിലും..)

കൈകള്‍ രണ്ടും പൊക്കി കാരുണ്യവാരിധിയാം എന്ന ചിത്ര പാടിയ ഗാനം, എല്ലാവരും കേട്ടു കാണും.. മനോഹരമായ ആ ഗാനവും ദ്വിജവന്തിയിലാണ്..  
ഗാനം മുഴുവന്‍ താഴെ ചേര്‍ക്കുന്നു. 



കൈകള്‍ രണ്ടും പൊക്കി കാരുണ്യവാരിധിയായ്
കല്ലേക്കുളങ്ങരയില്‍ അവതീര്‍ണ്ണയാം ദേവി
അല്ലല്‍ തീര്‍ത്താനന്ദം നല്‍കുന്ന ഹേമാംബികേ
കല്യാണവതി, തായേ! കണികാണ്മൂ നിന്‍ രൂപം
(കൈകള്‍...)

എത്രനാള്‍ ഭജിച്ചൂ? തവ തൃപ്പാദസേവയാല്‍
വൃദ്ധനാം കുറൂരിന്നു പ്രത്യക്ഷമായ് കൈകള്‍
സ്വര്‍ണ്ണവര്‍ണ്ണേ നിനക്കെന്‍ കളമെഴുത്തും പാട്ടും
എന്നും നവരാത്രികളില്‍ സംഗീതവിരുന്നും
(കൈകള്‍...)

മണപ്പുള്ളിക്കാവിലും വടക്കുന്തറയിലും
വരപ്രസാദം തൂകും അവിടുത്തെ ഭാവങ്ങള്‍
വാണിയായ് ലക്ഷ്മിയായ് ദുര്‍ഗ്ഗയായ് പലനേരം
വാഴുന്നൊരംബികേ നിന്‍ പാദാംബുജം വന്ദേ
(കൈകള്‍...) 
കൈകള്‍ രണ്ടും പൊക്കി ഡൌണ്‍ലോഡ് ചെയ്യൂ.
___________________________________________________________________________________



ഇനിയും മധുരമായ അധികം ആരും കേട്ടിട്ടില്ലാത്ത വളരെ മനോഹരമായ ഒരു ഗാനം ഉണ്ട്. ശരത് സംഗീതം നല്‍കി ഉണ്ണിക്കൃഷ്ണന്‍ ആലപിച്ച ഗാനം! നീര്‍മിഴിയിണയില്‍ കാരുണ്യം വഴിയും എന്ന മനോഹരമായ ഗാനം!! അതിമനോഹരമാണ്, എല്ലാവരും ഈ ഗാനവുംകേള്‍ക്കണം.

ഗാനം മുഴുവന്‍ താഴെ ചേര്‍ക്കുന്നു.   
രാഗം - ദ്വിജാവന്തി
ആലാപനം - പി ഉണ്ണികൃഷ്ണന്‍

നീര്‍മിഴിയിണയില്‍ കാരുണ്യം വഴിയും
നീരദ വര്‍ണാ ഗുരുപവനെശാ
നീട്ടിയ തൃക്കൈയില്‍ ഒരു പിടി അവില്‍ പോലെ
അര്‍പ്പിക്കയാണീ ദ്വിജാവന്തി (2)

ഓരോ മനസ്സിലും തുളുമ്പുന്ന ഭക്തി തന്‍ ഓളങ്ങള്‍ കണ്ണാ നിന്‍ നടനരംഗം (2)
ആ മണിമുരളിയില്‍ വഴിയേണം ഞാനു‍ണര്‍ത്തും മായാമാളവഗൌളതരംഗം
മായാമാളവഗൌളതരംഗം
( നീര്‍മിഴിയിണയില്‍ കാരുണ്യം )

മാനസസരസ്സില്‍ ‍നീന്തിതുടിക്കേണം മാമകജീവനരാഗമരാളം (2 )
മാധവ നുകരുക മതിവരുവോളം
ഞാനാലപിക്കുമീ കേദാരഗൌളം
( നീര്‍മിഴിയിണയില്‍ കാരുണ്യം )

നീര്‍മിഴിയിണയില്‍ കാരുണ്യം ഡൌണ്‍ലോഡ് ചെയ്യൂ..
___________________________________________________________________________________
ഇനി ദ്വിജാവന്തിയുടെ തില്ലാനയും മറ്റു കുറച്ചു ഗാനങ്ങളും ഇവിടെ ചേര്‍ക്കുന്നു.

___________________________________________________________________________________


ജൈജൈവന്തിയിലെ ഗാനങ്ങള്‍  ഹിന്ദി ഗാനങ്ങള്‍ ഉണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.

  1. മനമോഹന ബഡെ ജൂട്ടെ ഹാര്‍കെ ഹാര്‍ നഹി മാനെ 
  2. സിന്ദഗി ആജ് മേരെ നാം സേ ശര്മാതി ഹൈ
  3. യേ ദില്‍ കി ലഗി ക്യാ ഹോഗി
  4. സുനി സുനി സാസ് കെ സിതാര്‍ പര്‍

  1. मनमोहना बड़े झूटे हारके हार नहीं माने - लता मंगेशकर
  2. ज़िन्दगी आज मेरे नाम से शर्माती है  - मुहम्मद राफी
  3. ये दिल की लगी क्या होगी - लता मंगेशकर
  4. सुनी सुनी सांस के सितार पर - आशा भोंसले
 _________________________________________________________________________________

DOWNLOAD ALL SONGS HERE

3 comments:

  1. Ellam valare nalla paatukal.Thanks.

    ReplyDelete
  2. Sir,
    Dr,Omanakkutty's Cangampuzha Kachery link is missing.Very very nice recording and renderings.I missed the download.

    ReplyDelete