Sunday, June 13, 2010

കവിത പോല്‍ ഒഴുകും പെരിയാറിന്‍ കരയില്‍ (Kavitha Pol Ozhukum)

ജി വേണുഗോപാല്‍ ആലപിച്ച ഈ ഗാനം വളരെ മനോഹരമാണ്.
എം ജയചന്ദ്രന്‍ ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം എല്ലാവരും കേട്ടിരിക്കണ്ടാതാണ്.
തിരുവൈരാണിക്കുളം ദേവിയുടെ മംഗല്യതാലി എന്ന ഭക്തിഗാന ആല്‍ബത്തിലെ ഗാനമാണിത്.
രവീന്ദ്രന്‍ മാഷ് ന്റെ പ്രമദവനം വീണ്ടും, വാര്മുകിലെ വാനില്‍
രമേശ്‌ നാരായണ്‍ ന്റെ പറയാന്‍ മറന്ന പരിഭവങ്ങള്‍ ഈ ഗാനങ്ങള്‍ എല്ലാം തന്നെ ജോഗ് രാഗത്തില്‍ ഉള്ളവയാണ്.
-------------------------------------------------------------------------------
കവിത പോല്‍ ഒഴുകും പെരിയാറിന്‍ കരയില്‍
മറ്റൊരു കവിതയായ് ദേവി
മംഗല്യസ്വപ്നങ്ങള്‍ക്കൊരു നൂറു ചിറകേകും
മായാരൂപിണി ശ്രീപാര്‍വതി തീരാ സൌഭാഗ്യദായിനി (കവിത പോല്‍)

മഞ്ഞളായ് പൊഴിയുന്ന വെയിലും കൂവളം പുല്‍കി വന്നെത്തുമീ കാറ്റും
ഇരുകൈയാളിനമുണ്ടും നീട്ടി നടയില്‍ ശിവമന്ത്രം ചൊല്ലും ഉഷക്കാലത്തിന്‍
താലിഭാഗ്യം മനക്കോണിലോളിപ്പിച്ചു തരുണിയാം ധനുമാസം നിന്നു
അവളുടെ മിഴികള്‍ നിറഞ്ഞു (കവിത പോല്‍)

ചന്ദനം വഴിയോന്നുരുടലില്‍ ആയിരം കണ്ണുകള്‍ പതിയുമീ നാളില്‍
ശിവകാമി മിഴി ചിമ്മി താലികള്‍ തീര്‍ക്കേ തൊഴുകൈകള്‍ നീട്ടുമീ സുന്ദരിമാര്‍
കണ്ടിരിക്കാന്‍ മണിപൂക്കള്‍ വിതാനിച്ചു
പന്തലോന്നാശതന്‍ കേഴില്‍
കല്യാണ മേളങ്ങള്‍ കാതില്‍ (കവിത പോല്‍)

No comments:

Post a Comment